Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഡ്വ. പി.കെ. ഹരിദാസ്: നീതിക്കായി പൂര്‍ണ സമര്‍പ്പണം ചെയ്ത വ്യക്തിത്വം

അഡ്വ. ആര്‍. ആനന്ദ്byഅഡ്വ. ആര്‍. ആനന്ദ്
Mar 4, 2026, 10:20 am IST
inKerala

നിയമത്തെ ഒരു തൊഴിലായല്ല, മറിച്ച് ഒരു ദൗത്യമായി കണ്ട വ്യക്തിയായിരുന്നു അഡ്വ. പി.കെ. ഹരിദാസ്. നിരവധി പേര്‍ക്ക് ഈ രംഗത്ത് മാര്‍ഗദര്‍ശകനുമായിരുന്നു. അദ്ദേഹത്തിന്റെ വാദ ശൈലിയും കേസിനുള്ള തയ്യാറെടുപ്പും ഏറെ ശ്രദ്ധേയവും മാതൃകാപരവുമാണ്. പൊന്നാനി എസ്മ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്നു. പിന്നീട് സിബിഐയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ഡെപ്യൂട്ടേഷനായി പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ച ശേഷമാണ് ഒറ്റപ്പാലത്ത് എപിപി ആയത്.

ജില്ലയിലെ ആദ്യത്തെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. 1992ല്‍ നിന്ന് വിരമിച്ചെങ്കിലും അവസാന കാലം വരെയും നിയമത്തോടുള്ള പ്രതിബദ്ധത കൈവിട്ടിരുന്നില്ല. കേരള രാഷ്‌ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മാറാട് കൂട്ടക്കൊല, മന്ത്രിയായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ട ഇടമലയാര്‍ കേസ് എന്നിവയില്‍ അദ്ദേഹം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. മാറാട് കേസില്‍ 375ത്തിലധികം സാക്ഷികളെ വിശദമായി വിസ്തരിച്ചു എന്നത് അദ്ദേഹത്തിന്റെ നിയമപരമായ പാടവത്തിന്റെയും തെളിവാണ്. കേരള ചരിത്രത്തില്‍ ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് മാറാട് കേസിലാണ്. ഈ കേസിന്റെ ആത്മാവ് തൊട്ടറിഞ്ഞ വ്യക്തിയാണ് അദ്ദേഹം. അന്വേഷണ ഉദ്യോഗസ്ഥന്‍ കമലാക്ഷനും ഇദ്ദേഹവും തമ്മിലുള്ള ആത്മബന്ധമാണ് കേസിനെ വിജയത്തിലെത്തിച്ചത്. ഓരോ കേസും ഗവേഷണ പ്രബന്ധം പോലെ പഠിച്ചു തയ്യാറാക്കുമായിരുന്നു. മാത്രമല്ല, അതിന്റെ ആഴവും വ്യാപ്തിയും പൂര്‍ണമായും മനസിലാക്കുകയും തെളിവുകളുടെ എല്ലാവശവും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിരുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

കേസുകളുമായി ബന്ധപ്പെട്ട ഏതുകാര്യങ്ങള്‍ക്കും ശരിയായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ എപ്പോഴും സന്നദ്ധനായിരുന്നു. ഞങ്ങളെ പോലെയുള്ള ജൂനിയേഴ്സിന് പലപ്പോഴും അത് ഗുണം ചെയ്തിരുന്നു. മാത്രമല്ല, ആത്മവിശ്വാസത്തോടെ കേസുകള്‍ കൈകാര്യം ചെയ്യാനുള്ള കരുത്തും അദ്ദേഹത്തിന്റെ ഉപദേശത്തിലൂടെ ലഭിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്.
ഒരു സീനിയര്‍ എന്നതു മാത്രമല്ല, നിയമരംഗത്തെ ഒരു ഗുരുവും രക്ഷിതാവുമായിരുന്നു അദ്ദേഹം. വിനയവും അച്ചടക്കവുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍. ഏതു വിഷയവും ക്ഷോഭിക്കാതെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം. നിയമരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവന ഏറെയാണ്. ഈ മേഖലയിലേക്ക് നിരവധി ചെറുപ്പക്കാരെ കൈപിടിച്ചുയര്‍ത്താന്‍ ഹരിദാസിന് കഴിഞ്ഞിരുന്നു.
ഒരു പ്രോസിക്യൂട്ടറുടെ ജോലി ശിക്ഷിക്കലല്ല, മറിച്ച് നീതി ഉറപ്പുവരുത്തലാണ് എന്നതില്‍ അദ്ദേഹം ഉറച്ചുവിശ്വസിച്ചു. നീതിക്കായി അര്‍പ്പണബോധത്തോടെ ജീവിച്ച മഹത് വ്യക്തിത്വത്തിന്റെ സ്മരണയ്‌ക്ക് ആദരാഞ്ജലികള്‍.

 

Tags: CommemaranceAdv. P.K. Haridas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പ്രൊഫ. വി.കെ. മല്‍ഹോത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അര്‍പിക്കുന്നു. ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, വി.കെ. മല്‍ഹോത്രയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സമീപം
India

വി.കെ. മല്‍ഹോത്ര ജനകീയനായ നേതാവ്: പ്രധാനമന്ത്രി

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ ഡോ. എം.എസ്. സുനിലിന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമര്‍പ്പിക്കുന്നു
Kerala

പി.പി. മുകുന്ദനെ പോലുള്ളവര്‍ കാട്ടിത്തന്ന വഴിയാണ് ബിജെപിയുടെ കരുത്ത്: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Varadyam

കവി എസ് രമേശന്‍ നായര്‍: നിത്യനിര്‍മല പൗര്‍ണമി

Kerala

ഡോ.എം.ജി.എസ് നാരായണന്റെ വിയോഗം ചരിത്രപഠന ശാഖയ്‌ക്ക് വലിയ നഷ്ടം: മന്ത്രി ഡോ:ആർ.ബിന്ദു

Article

എല്ലാവരുടേയും ഉണ്ണിയേട്ടന്‍

പുതിയ വാര്‍ത്തകള്‍

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.