Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഭാരതത്തിന്; രോഹിത് ശര്‍മ്മ തുടങ്ങിവെച്ച വിജയക്കുതിപ്പ് കെ.എല്‍. രാഹുല്‍ പൂര്‍ത്തിയാക്കി

അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ദൃഢനിശ്ചയത്തോടെ ബാറ്റ് വീശുകയാണ് കെ.എല്‍. രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും. രാഹുലിന്റെ സ്കോര്‍ 24 കടന്നപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 227 എന്ന ഭദ്രമായ നിലയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 07:49 pm IST
inSports

ദുബായ് :ന്യൂസിലാന്‍റിന്റെ 251റണ്‍സിനെതിരെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം പൂര്‍ത്തിയാക്കി ഭാരതം ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ടു. 2017ല്‍ ഫൈനലില്‍ എത്തിയെങ്കിലും കൈവിട്ടുപോയ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണ് എട്ട് വര്‍ഷത്തിന് ശേഷം ഇന്ത്യ രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റനിലൂടെ തിരിച്ചുപിടിക്കുന്നത്. ഫൈനലില്‍ ഓപ്പണറായി ഇറങ്ങി ഇന്ത്യയ്‌ക്ക് കരുത്തുറ്റ റണ്‍ അടിത്തറ നല്‍കി 76 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.

.കളിയുടെ തുടക്കത്തില്‍ 76 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തിന് തുടക്കമിട്ട രോഹിത് ശര്‍മ്മയ്‌ക്ക് പിന്നാലെ കെ.എല്‍. രാഹുല്‍ വിജയലക്ഷ്യം പൂര്‍ത്തിയാക്കുകയായിരുന്നു. .

ശ്രേയസ് അയ്യര്‍-അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് 200 കടത്തി; അടുത്ത കൂട്ടുകെട്ട് ഉയര്‍ത്തി വിജയം കൊയ്യാന്‍ കെ.എല്‍.രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും

ദുബായ്: അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ദൃഢനിശ്ചയത്തോടെ ബാറ്റ് വീശുകയാണ് കെ.എല്‍. രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും. രാഹുലിന്റെ സ്കോര്‍ 24 കടന്നപ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 227 എന്ന ഭദ്രമായ നിലയിലാണ്.

വിക്കറ്റുകള്‍ വീഴുമ്പോഴും കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി ഇന്ത്യയെ വിജയത്തിലേക്ക് കുതിപ്പിക്കാന്‍ പിന്നാലെ വരുന്നവര്‍ക്ക് കഴിയുന്നു എന്നതാണ് ഈ ഫൈനലിന്റെ ഹൈലൈറ്റ്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ പുറത്തായപ്പോള്‍ 60 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി ശ്രേയസ്സ് അയ്യരും അക്സര്‍ പട്ടേലും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. ശ്രേയസ്സ് അയ്യര്‍ 48 റണ്‍സിന് പുറത്തായപ്പോള്‍ അക്സാര്‍ പട്ടേല്‍ 29 റണ്‍സിന് പുറത്തായി. പിന്നാലെ വന്ന കെ.എല്‍. രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച രീതിയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ പൊരുതുന്നു.

സിക്സറും ബൗണ്ടറികളും പറത്തിയ രോഹിത് ശര്‍മ്മ 76ന് പുറത്ത്; കോഹ്ലിയും ഗില്ലും പുറത്ത് ; ഇന്ത്യയെ മുന്നേറ്റി ശ്രേയസ് അയ്യര്‍-അക്സര്‍ കൂട്ടുകെട്ട്

ദുബായ് :76 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും ഒരു റണ്‍സെടുത്ത് വിരാട് കോഹ്ലിയും 31 റണ്‍സിന് ശുഭ് മാന്‍ ഗില്ലും പുറത്തായെങ്കിലും 34 റണ്‍സോടെ ശ്രേയസ്സ് അയ്യരും 12 റണ്‍സോടെ അക്സര്‍ പട്ടേലും ഇന്ത്യന്‍ ഇന്നിംഗ്സിനെ കൈപിടിച്ചുയര്‍ത്തുകയാണിപ്പോള്‍.

സിക്സറും ബൗണ്ടറികളും പറത്തിയ രോഹിത് ശര്‍മ്മ 76ന് പുറത്ത്

ദുബായ്:  ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍റിന്റെ ബൗളിംഗ് നിരയെ സ്റ്റേഡിയത്തിന് നാല് പാടും പറത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പ്രകടനം 76 റണ്‍സിന് അവസാനിച്ചു. മുന്നിലേക്ക് കയറി സിക്സറടിക്കാന്‍ ഒരുങ്ങിയ രോഹിത് ശര്‍മ്മയെ വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കാതെ മടങ്ങിയതിന്റെ നിരാശയുണ്ടെങ്കിലും മികച്ച പ്രകടനം തന്നെയാണ് രോഹിത് ശര്‍മ്മ പുറത്തെടുത്തത്.

. 41 പന്തിലാണ് രോഹിത് ശര്‍മ്മ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ശുഭ് മാന്‍ ഗില്‍, വിരാട് കോഹ്ലി എന്നിവര്‍ക്ക് പിന്നാലെ രോഹിത് ശര്‍മ്മ കൂടി പുറത്തായതോടെ ഇന്ത്യയ്‌ക്ക് മേല്‍ അല്‍പം സമ്മര്‍ദ്ദമേറിയിരിക്കുകയാണ്. മികച്ച രീതിയില്‍ ശ്രേയസ് അയ്യര്‍ ബാറ്റു ചെയ്യുന്നു എന്നതാണ് ആശ്വാസം. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം അക്സാര്‍ പട്ടേലും ക്രീസിലുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മ തടിയന്‍ ആണെന്നും സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള ഫിറ്റ് അദ്ദേഹത്തിനില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് നടത്തിയ വിമര്‍ശനത്തിന് ചുട്ടമറുപടിയായിരുന്നു രോഹിത് ശര്‍മ്മ ഞായറാഴ്ച നല്‍കിയത്. അനായാസമായി അദ്ദേഹം സിക്സറുകളും ബൗണ്ടറികളും പായിക്കുകയായിരുന്നു. കൈല്‍ ജമീസനെ സ്ക്വയര്‍ ലെഗ്ഗിലേക്ക് സിക്സര്‍ പായിച്ച രോഹിത് ശര്‍മ്മയുടെ ഷോട്ട് ക്ലാസിക്കായിരുന്നു. തന്റെ ‘തടി’ ബാറ്റ് സ്മാന്‍ എന്ന നിലയിലുള്ള പ്രകടനത്തിന് തടസ്സമല്ലെന്ന് കാണിക്കുന്ന രീതിയിലായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രകടനം.

ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ബാറ്റ് ചെയ്ത ശുഭ് മാന്‍ ഗില്‍ കാല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയെങ്കിലും അധികം വൈകാതെ ക്യാച്ചൗട്ടായി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 100 കടന്നിരുന്നു. .

നിരാശനാക്കി വിരാട് കോഹ്ലി
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ നെടുംതൂണായ വിരാട് കോഹ്ലിയുടെ വിക്കറ്റ് അതിവേഗം വീണത് ഇന്ത്യയെ അല്‍പം ഞെട്ടിച്ചു. മൈക്കേല്‍ ബ്രേസ് വെല്ലിന്റെ പന്തില്‍ എല്‍ബി ഡബ്ല്യു ആയി പുറത്താവുകയായിരുന്നു കോഹ്ലി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍റ് 251 റണ്‍സെടുത്തിട്ടുണ്ട്. പൊതുവേ സ്ലോ ആയ ക്രീസില്‍ റണ്‍സ് നേടുക ദുഷ്കരമായതിനാല്‍ ഇന്ത്യയ്‌ക്ക് വിജയലക്ഷ്യമായ 252ല്‍ എത്താന്‍ പൊരുതേണ്ടി വരും.

സിക്സറും ബൗണ്ടറികളും പറത്തി രോഹിത് ശര്‍മ്മ; 41 പന്തില്‍ അര്‍ധസെഞ്ച്വറി; ന്യൂസിലാന്‍റിനെ പ്രതിരോധത്തിലാക്കി ഇന്ത്യയുടെ ക്യാപ്റ്റന്‍

ദുബായ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍റിന്റെ ബൗളിംഗ് നിരയെ സ്റ്റേഡിയത്തിന് നാല് പാടും പറത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പ്രകടനം. 41 പന്തിലാണ് രോഹിത് ശര്‍മ്മ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മ തടിയന്‍ ആണെന്നും സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള ഫിറ്റ് അദ്ദേഹത്തിനില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് നടത്തിയ വിമര്‍ശനത്തിന് ചുട്ടമറുപടിയായിരുന്നു രോഹിത് ശര്‍മ്മ ഞായറാഴ്ച നല്‍കിയത്. അനായാസമായി അദ്ദേഹം സിക്സറുകളും ബൗണ്ടറികളും പായിക്കുകയായിരുന്നു. കൈല്‍ ജമീസനെ സ്ക്വയര്‍ ലെഗ്ഗിലേക്ക് സിക്സര്‍ പായിച്ച രോഹിത് ശര്‍മ്മയുടെ ഷോട്ട് ക്ലാസിക്കായിരുന്നു. തന്റെ ‘തടി’ ബാറ്റ് സ്മാന്‍ എന്ന നിലയിലുള്ള പ്രകടനത്തിന് തടസ്സമല്ലെന്ന് കാണിക്കുന്ന രീതിയിലായിരുന്നു രോഹിത് ശര്‍മ്മയുടെ പ്രകടനം.

ഇപ്പോള്‍ രോഹിത് ശര്‍മ്മയുടെ സ്കോര്‍ 66 കടന്നു. അദ്ദേഹം സെഞ്ച്വറി ലക്ഷ്യമാക്കി നീങ്ങുകയാണ്. അതേ സമയം ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ബാറ്റ് ചെയ്യുന്ന ഗില്ലും കാല്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ഒപ്പമുണ്ട്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 100 കടന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍റ് 251 റണ്‍സെടുത്തിട്ടുണ്ട്.

Tags: cricketDubaiindvsnzINDvNZChampionstrophy2025ChampionsTrophyRohitsharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Cricket

കേരള ക്രിക്കറ്റ് ലീഗ്: റിപ്പിള്‍സ് റോയല്‍സിനെ തകര്‍ത്തു

Sports

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.