Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാക്കനാട്ടെ കൂട്ടമരണം: ദുരൂഹത തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 10:57 pm IST
in Kerala
മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍

മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍

തൃക്കാക്കര: കാക്കനാട് സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംസ് ക്വാര്‍ട്ടേഴ്സില്‍ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്. വ്യാഴാഴ്ച വൈകിട്ടാണ് സെന്‍ട്രല്‍ ജിഎസ്ടി ആന്‍ഡ് കസ്റ്റംസ് കമ്മീഷണറേറ്റിലെ അഡീ. കമ്മീഷണര്‍ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (42) എന്നിവരെ തൂങ്ങി മരിച്ച നിലയിലും അമ്മ ശകുന്തള അഗര്‍വാളി (82) നെ കിടക്കയില്‍ മരിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തിയത്. മനീഷിന്റെ മൃതദേഹം സ്വന്തം കിടപ്പുമുറിയിലും ശാലിനിയുടേത് അടുക്കളയോട് ചേര്‍ന്ന കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. അമ്മ മരിച്ചു കിടന്ന കിടക്കയില്‍ പൂക്കള്‍ വിതറിയിരുന്നതും മൂവരും ഒന്നിച്ചുള്ള ഫോട്ടോ കിടക്കയില്‍ ഉണ്ടായിരുന്നതും സഹോദരങ്ങള്‍ക്ക് മുമ്പേ അമ്മയുടെ മരണം സംഭവിച്ചതായി സംശയിക്കുന്നുണ്ട്.

ഝാര്‍ഖണ്ഡ് പിഎസ്‌സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായിരുന്നു ശാലിനി. തുടര്‍ന്ന് ഈ പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ശാലിനിക്ക് സമന്‍സ് അയച്ചിരുന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. മൂന്ന് മൃതദേഹങ്ങള്‍ക്കും അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹങ്ങള്‍ ഇന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മൃതദേഹം ഝാര്‍ഖണ്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ഇവരുടെ മറ്റൊരു സഹോദരി വിദേശത്താണ്. മനീഷും, ശാലിനിയും തൂങ്ങി മരിച്ച നിലയിലായിരുന്നതിനാല്‍ ആത്മഹത്യയെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ അമ്മ കട്ടിലില്‍ മരിച്ച നിലയില്‍ കിടക്കുന്നതായാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഇവരുടെ മരണ കാരണം വ്യക്തമാക്കാനാവൂ എന്ന് പോലീസ് അറിയിച്ചു. തൃക്കാക്കര പോലീസ് അസി. കമ്മീഷണര്‍ പി.വി. ബേബി, തൃക്കാക്കര ഇന്‍സ്‌പെക്ടര്‍ എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

മരണം പുറത്തറിയാന്‍ വൈകി

കഴിഞ്ഞ ഒന്നര വര്‍ഷമായി മനീഷ് വിജയ് ഒറ്റക്കാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നത്. 4 മാസം മുമ്പാണ് അമ്മയേയും സഹോദരിയെയും കാക്കനാട്ടെ ക്വാര്‍ട്ടേഴ്‌സിലേക്ക് അദ്ദേഹം കൊണ്ടുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉന്നത ഉദ്യേഗസ്ഥര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടിലേക്ക് പുറത്തുനിന്ന് ആരെയും അധികമായി പ്രവേശിപ്പിക്കാറില്ല. ഭാഷാപ്രശ്‌നമുള്ളതും പരിസരവാസികളുമായി അധികം അടുപ്പം പുലര്‍ത്താതിരുന്നതും മരണം പുറത്തറിയാന്‍ വൈകി. ശകുന്തള അഗര്‍വാളും ശാലിനിയും അധികം പുറത്തിറങ്ങാറില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. പുറത്ത് നിന്ന് ഓര്‍ഡര്‍ നല്‍കിയാണ് സാധനങ്ങള്‍ അധികവും വാങ്ങിയിരുന്നത്. ഇതുമായി എത്തുമ്പോള്‍ വാങ്ങാന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നത്.

 

Tags: keralaKakanad MassacreManeesh Vijay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.