Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ക്രിക്കറ്റ് കളത്തിലെ വനിതാ വിപ്ലവം

ഒരു കളി ജയിക്കുക എന്നതിനപ്പുറം സ്ഥിരമായ വിജയപാതയിലേയ്‌ക്കു ടീമിനെ എത്തിക്കുമ്പോഴാണ് കളിക്കളത്തിലെ മികവു പൂര്‍ണതയിലെത്തുന്നത്. ജയപരാജയങ്ങള്‍ കളികളില്‍ കൂടെപ്പിറപ്പായിരിക്കാം. പക്ഷെ, വിജയ തൃഷ്ണയും ദൃഢനിശ്ചയവും പോരാട്ട വീര്യവും ആത്മവിശ്വാസവും ആണ് ഒരു സംഘത്തെ ചാംപ്യന്‍ ടീമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2025, 10:44 am IST
inEditorial, Vicharam

കളിക്കളത്തിലെ ഭാരതീയ വനിതാ മുന്നേറ്റത്തിന് ഒന്നിനൊന്ന് ആക്കം വര്‍ധിച്ചു വരുന്നതിന്റെ തെളിവാണ് ക്വാലലംപൂരില്‍ നമ്മുടെ കൗമാര വനിതാ താരങ്ങള്‍ നേടിയ തുടര്‍ച്ചയായ രണ്ടാം അണ്ടര്‍ 19 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് വിജയം. കിരീടനേട്ടം മാത്രമല്ല അതു നേടിയ രീതി ഏറെ ആധികാരികമായിരുന്നു എന്നതും ഏറെ പ്രസക്തമാണ്. എതിരാളികളെ എല്ലാ മേഖലയിലും തീര്‍ത്തും നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു, തുടക്കം മുതല്‍ ഓരോ കളിയിലേയും ഭാരത വിജയം. അതിന്റെ പാരമ്യമായിരുന്നു ഫൈലിലെ ഒന്‍പതു വിക്കറ്റ് ജയം. ക്രിക്കറ്റ് ലോകത്തെ വമ്പന്‍ പേരുകളിലൊന്നായ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ പെണ്‍കുട്ടികളാണ് എതിര്‍വശത്ത് എന്നത് നമ്മുടെ കുട്ടികളുടെ പ്രകടനത്തെ തെല്ലും ബാധിച്ചില്ല. അവരുടെ ആത്മവിശ്വാസം എത്ര ഉയരത്തിലാണ് എന്നതിനു വ്യക്തമായ തെളിവാണത്. 82 റണ്‍സിന് എതിരാളികളെ മുഴുവന്‍ പുറത്താക്കുകയും പന്ത്രണ്ടില്‍ത്താഴെ ഓവറില്‍ ഫൈനല്‍ ജയിക്കുകയും ചെയ്യുന്നത് ദൃഢനിശ്ചയത്തിന്റെ വിജയംകൂടിയാണ്. ഇതടക്കം ടൂര്‍ണമെന്റിലുടനീളം ഇന്ത്യക്കാരികള്‍ നടത്തിയത് കളിക്കളത്തിലെ വിപ്ളവകരമായ വിജയകഥയാണ്. 2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ലോകകപ്പിലെ കിരീടവിജയം നിലിനിര്‍ത്തിയതോടെ കപ്പിന്റെ അവകാശം തുടര്‍ച്ചയായി ഭാരതത്തിനായി. ഈ വിജയത്തിനൊപ്പം വയനാട്ടുകാരിയായ ജോഷിതയെന്ന പെണ്‍കുട്ടിയും പങ്കാളിത്തം വഹിക്കാനുണ്ടായിരുന്നു എന്നത് കേരളത്തിനു പ്രത്യേകമായ അഭിമാനം പകരുന്നു.

വെസ്റ്റ് ഇന്‍ഡീസിനെ കീഴടക്കിക്കോണ്ടു തുടക്കമിട്ട ടൂര്‍ണമെന്റിലുടനീളം കണ്ടത് ഉണര്‍ന്നെഴുനേറ്റ ടീമിന്റെ പോരാട്ടവീര്യമാണ്. ഒരു കളി ജയിക്കുക എന്നതിനപ്പുറം സ്ഥിരമായ വിജയപാതയിലേയ്‌ക്കു ടീമിനെ എത്തിക്കുമ്പോഴാണ് കളിക്കളത്തിലെ മികവു പൂര്‍ണതയിലെത്തുന്നത്. ജയപരാജയങ്ങള്‍ കളികളില്‍ കൂടെപ്പിറപ്പായിരിക്കാം. പക്ഷെ, വിജയ തൃഷ്ണയും ദൃഢനിശ്ചയവും പോരാട്ട വീര്യവും ആത്മവിശ്വാസവും ആണ് ഒരു സംഘത്തെ ചാംപ്യന്‍ ടീമാക്കുന്നത്. അവര്‍ എല്ലാ കളികളും ജയിക്കുമെന്ന് അതിനര്‍ഥമില്ല. ഏതുകളിയും ജയിക്കാനുള്ള മികവും ആത്മവിശ്വാസവുമുള്ള ടീമെന്ന് അര്‍ഥം. അതിനൊപ്പം തിരിച്ചടികളില്‍ തളരാതെ പൊരുതി തിരിച്ചുവരാനുള്ള പോരാട്ടവീര്യവും. ഈ ഭാരത ടീമിനു വെല്ലുവിളികള്‍ കാര്യമായി ഉണ്ടായിരുന്നില്ലെങ്കിലും വിജയത്തില്‍ അമിതമായ ആത്മവിശ്വാസത്തിന് അടിപ്പെടാതെ മാനസികമായ പക്വതയും സമനിലയും നിലനിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. അത്തരം മനോനില കളിക്കളത്തില്‍ നല്‍കുന്ന മാനസിക മുന്‍തൂക്കം ചെറുതല്ല. ചെറുപ്രായത്തിലെ ഈ നേട്ടം വലിയ വിജയങ്ങള്‍ക്കുള്ള അടിത്തറയാണ്.

അടുത്ത കാലത്ത് ഭാരത ടീമുകളിലും കളിക്കാരിലും കണ്ടു വരുന്ന അനിവാര്യമായ പ്രത്യേകതയാണ് ഈ മാറ്റം. മികവുണ്ടായിട്ടും ആത്മവിശ്വാസക്കുറവുകൊണ്ടു തോല്‍ക്കുന്ന ഒരു നീണ്ടകാലം നമ്മുടെ താരങ്ങള്‍ക്കും ടീമുകള്‍ക്കുമുണ്ടായിരുന്നു. അതിനെ അതിജീവിക്കാന്‍ കഴിഞ്ഞത് ഭാരത കായിക രംഗത്തെ കരുത്തുറ്റ ഭാവിയിലേയ്‌ക്കാണു കൊണ്ടുപോകുന്നത് എന്ന പ്രഖ്യാപനം കൂടിയാണ്, കര്‍ണാടകക്കാരി നിക്കി പ്രസാദ് നയിച്ച ടീം നടത്തിയിരിക്കുന്നത്. ഫൈനലിലെ മികച്ച കളിക്കാരിയും ടൂര്‍ണമെന്റിലെതന്നെ മികച്ച താരവുമായി തെരഞ്ഞെടുക്കപ്പെട്ട തൃഷയും ഭാരത കായിക രംഗത്തിനു പകര്‍ന്ന ആവേശവും ആത്മവിശ്വാസവും നമ്മുടെ കളിക്കളങ്ങള്‍ ഏറ്റുവാങ്ങാതിരിക്കില്ല. ടൂര്‍ണമെന്റില്‍ ആറു വിക്കറ്റ് നേട്ടം ആഘോഷിച്ച കല്‍പ്പറ്റയില്‍ നിന്നുള്ള ജോഷിതയും അതില്‍ പങ്കാളിയാണ്. ടീമിന് അഞ്ചുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച ബിസിസിഐയും അഭിനന്ദനം അര്‍ഹിക്കുന്നു. ഇത്തരം പ്രോല്‍സാഹനങ്ങളും കളിക്കളത്തില്‍ ടീമിന്റെ പോരാട്ട വീര്യത്തിനു പിന്നിലെ പ്രധാന ഘടകമാണല്ലോ.

കളികളുടെ സമസ്ത മേഖലകളിലും ഭാരത വനിതകള്‍ എത്തിപ്പിടിക്കുന്ന നേട്ടങ്ങളുടെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍. ഹോക്കിയില്‍ ഏഷ്യാകപ്പ് വിജയത്തിനു പിന്നാലെ ക്രിക്കറ്റിലെ ഈ ലോക വിജയം. ഒളിംപിക്‌സ് അടക്കമുള്ള രാജ്യാന്തര കായിക മേളകളിലെ മെഡല്‍ നേട്ടം പുതിയപുതിയ ഇനങ്ങളിലേയ്‌ക്ക് എത്തിക്കാന്‍ നമ്മുടെ വനിതകള്‍ക്കു കഴിയുന്നു എന്നതിനു തെളിവാണ് കഴിഞ്ഞ ഒളിപിക്സില്‍ മനു ഭക്കര്‍ നേടിയ ഇരട്ട ഷൂട്ടിങ് മെഡലുകള്‍. ഗാവസ്‌കറും കപില്‍ ദേവും സച്ചിനും കോഹ്‌ലിയും പോലുള്ളവര്‍ നേടിയ വിജയങ്ങളും ഗ്ലാമറും തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന വനിതകളുടെ പ്രഖ്യാപനവും ഈ വിജയത്തിലുണ്ട്.

Tags: indiacricketWomen's revolution
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

പുതിയ വാര്‍ത്തകള്‍

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.