ധാക്ക ; ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബംഗ്ലാദേശിൽ മതമൗലികവാദികളുടെ ആക്രമണങ്ങൾ തുടർച്ചയായി വർധിക്കുകയാണ് . നിരവധി ഹിന്ദുക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടു. ഉന്നത സ്ഥാനത്ത് നിന്ന് പലഹിന്ദുക്കളും രാജി വയ്‌ക്കേണ്ടി വന്നു. ഇപ്പോഴിതാ ഹിന്ദുക്കളോടുള്ള വിദ്വേഷം മിണ്ടാപ്രാണിയായ ആനയോട് പോലും തീർക്കുന്ന ഇസ്ലാമിസ്റ്റുകളുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത് .
‘ ബംഗ്ലാദേശ് ഹിന്ദു കമ്മ്യൂണിറ്റി ‘ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ദൃശ്യം പങ്ക് വച്ചിരിക്കുന്നത് . ‘ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെയും മൃഗങ്ങളുടെയും സുരക്ഷയെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുവരികയാണ് . കുമില്ലയിൽ ആനകളെ ദുരുപയോഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിർഭാഗ്യവശാൽ, യു എൻ ഉൾപ്പെടെയുള്ള ആഗോള സംഘടനകൾ സ്കൂൾ വിഷയങ്ങളിൽ നിസ്സംഗത പുലർത്തുന്നതായി തോന്നുന്നു. ‘ എന്നാണ് വീഡിയോയ്‌ക്കൊപ്പം പോസ്റ്റിൽ കുറിച്ചിരിക്കുന്നത് .
വീഡിയോ കണ്ട് അമേരിക്കൻ ആക്ടിവിസ്റ്റ് ആമി മെക്ക് ആകട്ടെ ‘ ഇസ്ലാമിക ബംഗ്ലാദേശിൽ ജിഹാദികൾ ആനയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഒരു ഭയാനകമായ വീഡിയോ പ്രചരിക്കുന്നുണ്ട്. ദയവായി അത് എനിക്ക് അയയ്‌ക്കുന്നത് നിർത്തുക . അത്തരം തിന്മകൾ കാണുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല. ഇസ്ലാമിന്റെ ക്രൂരതയിൽ നിന്ന് രക്ഷപെട്ട ഒരു ജീവജാലമുണ്ടോ? മനുഷ്യർ, മൃഗങ്ങൾ, ചരിത്രം തന്നെ – ഒന്നും ഒഴിവാക്കപ്പെടുന്നില്ല.‘ എന്നാണ് കുറിച്ചിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: