Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

ഡീപ് സ്റ്റേറ്റിന്റെ വിഷപ്പല്ല് കൊഴിയുന്നു; ആദ്യ അടി ഭാരതത്തില്‍ നിന്ന്

കെ.കെ. വിജയകുമാര്‍byകെ.കെ. വിജയകുമാര്‍
Jan 31, 2025, 08:38 am IST
inMain Article

പ്രപഞ്ചത്തിന് ഭാവിയില്‍ അതിന്റെ നിലനില്‍പ്പിനു നേരെ ഉയരുന്ന വെല്ലുവിളെ തിരിച്ചറിയാനും തകര്‍ത്തെറിയാനുമുള്ള സവിശേഷ കഴിവുണ്ട്. ഒരു നൂറ്റാണ്ടു മുന്‍പ് വൈദ്യ പഠനം പൂര്‍ത്തിയാക്കിയ, ഒരു ചെറുപ്പക്കാരനെക്കൊണ്ട് ഏതാനും ബാലകരെ ചേര്‍ത്ത് രാഷ്‌ട്രീയ സ്വയം സേവക സംഘം ആരംഭിക്കാനുള്ള പ്രേരണയ്‌ക്കു പിന്നിലെ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് ആ പ്രതിഭാസമാണ്. മഹാന്മാരെ സൃഷ്ടിച്ചു മാനവരാശിയെ രക്ഷിക്കാനുള്ള പ്രപഞ്ചത്തിന്റെ ആ കഴിവാണ് നൂറാണ്ട് പിന്നിട്ട രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെയും ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെയും ചരിത്രം. ഇടത് ലിബറല്‍ ജിഹാദി ആശയപ്രചാരണ സംവിധാനങ്ങളുടെ പണക്കൊഴുപ്പിനും, അവരുടെ തലതൊട്ടപ്പനായ ജോര്‍ജ് സൊറോസിനും അതിനും മുകളില്‍ ലോകം മുഴുവന്‍ അടക്കി ഭരിക്കുന്ന ഡീപ് സ്റ്റേറ്റിനും (റോത് ചൈല്‍ഡ് – റോക്ക് ഫെല്ലര്‍ – ഫോര്‍ഡ് ഫാമിലികളും അവരുടെ അനുയായികളും) വെല്ലുവിളിയായി ദേശീയതയും അതിന്റെ പ്രത്യയ ശാസ്ത്രങ്ങളും മാറുന്നതും ലോക രാഷ്‌ട്രങ്ങള്‍ ഒന്നൊന്നായി ഈ പുത്തന്‍ ആശയ ധാരയെ പുണരുന്നതുമാണ് വര്‍ത്തമാനകാല രാഷ്‌ട്രീയം കാണിച്ചു തരുന്നത്. ഇറ്റാലിയന്‍ വര്‍ണ വസന്തമായി മേലോണിയിലൂടെ യൂറോപ്പില്‍ ആരംഭിച്ച ദേശീയ തരംഗം ഫ്രാന്‍സും ജര്‍മനിയും കടന്ന് അമേരിക്കയിലെത്തുമ്പോള്‍ ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ‘മാഗാ’യും (മെയ്‌ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍) അതിന്റെ യൂറോപ്യന്‍ വകഭേദങ്ങളും ആശയംകൊണ്ടും ആദര്‍ശംകൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും കടപ്പെട്ടിരിക്കുന്ന ഒന്നുണ്ട്. അതാണ്’രാഷ്‌ട്രത്തിന്റെ പരമ വൈഭവം’ എന്ന ആശയവും അതിന്റെ പ്രണേതാക്കളായ രാഷ്‌ട്രീയ സ്വയം സേവക സംഘവും. രാഷ്‌ട്ര പുനര്‍നിര്‍മാണം തന്നെയാണ് ട്രംപിന്റെ ‘മാഗാ’; അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്നത്.

ക്യാപിറ്റലിസവും മാര്‍ക്‌സിസവും ഇസ്ലാമിക തീവ്രവാദവും കൊണ്ടു ലോകത്തെ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ഡീപ് സ്റ്റേറ്റിന്റെ പദ്ധതി പരാജയപ്പെട്ടിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയിലൂടെ നരേന്ദ്ര മോദി തുടങ്ങിവച്ച ദൗത്യം ട്രംപിന്റെ മാഗായിലൂടെ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.

എഡിസണും ടെസ്ലയും

അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ചതികളിലൊന്നിലേക്കു വിരല്‍ ചൂണ്ടാതെ പുതിയ ലോകക്രമത്തേക്കുറിച്ചുള്ള ചിന്തയിലേക്ക് കടക്കാനാവില്ല. തോമസ് ആല്‍വ എഡിസണേയും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളേയും അറിയാത്ത ആരുമുണ്ടാവില്ല. എന്നാല്‍, എഡിസന്റെയും ഡീപ് സ്റ്റേറ്റിന്റേയും ചതിയില്‍ സര്‍വസവും നഷ്ടപ്പെട്ടു ദരിദ്രനായി മരിക്കേണ്ടി വന്ന നിക്കോളാസ് ടെസ്ല എന്ന, അമേരിക്ക കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞനെ എത്ര പേര് അറിയും? ഡീപ് സ്റ്റേറ്റിന്റെ ചതിയില്‍ ടെസ്ല എരിഞ്ഞടങ്ങിയപ്പോള്‍ ജെപി മോര്‍ഗനിലൂടെ,എഡിസന്റെ കുബുദ്ധിയില്‍ അമേരിക്കയെ വൈദ്യുതീകരിക്കാനുള്ള കരാര്‍ ഡീപ് സ്റ്റേറ്റ് നേടി. എഡിസന്റെ ഡിസി കറന്റിനേക്കാള്‍ ടെസ്ലയുടെ എസി കറന്റിന് ഒരുപാട് മെച്ചങ്ങള്‍ ഉണ്ടായിട്ടും ഡീപ് സ്റ്റേറ്റിന്റെ കളികള്‍ക്ക് മുന്‍പില്‍ അമ്പേ പരാജയപ്പെട്ടു. ദരിദ്രനായി അനാഥനായി ടെസ്ല മരിച്ചു. കാലം അതിന്റെ കണക്കു പുസ്തകം തുറക്കുമ്പോള്‍ 82 വര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്ന് ടെസ്ലയുടെ പിന്‍ഗാമിയായി വന്ന് ഇലോണ്‍ മസ്‌ക്, ഇന്നു ഡൊണാള്‍ഡ് ട്രംപിലൂടെ ഡീപ് സ്റ്റേറ്റിന്റെ അടിത്തറയിളക്കുന്നത് വല്ലാത്തൊരു കാവ്യനീതിയാണ്. ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം ഇലോണ്‍ മസ്‌കിന്റെ വിജയം കൂടിയാണ്. ബറാക്ക് ഒബാമയെ പിന്‍സീറ്റിലിരുത്തി അമേരിക്കയെയും അതുവഴി ലോകത്തെയും നിയന്ത്രിക്കാന്‍ ശ്രമിച്ച ഡീപ് സ്റ്റേറ്റിനേറ്റ പരാജയം തന്നെയാണ് ട്രംപിന്റെ വിജയവും കമല ഹാരിസിന്റെ തോല്‍വിയും. ഡോളര്‍ പ്രിന്റ് ചെയ്യുന്ന, ലോക ബാങ്കും ഐഎംഎഫും സ്വന്തമായുള്ള സിഐഎയെ നിയന്ത്രിക്കുന്ന അമേരിക്കയുടെ വിദേശ നയം വരെ തീരുമാനിക്കുന്ന ഡീപ് സ്റ്റേറ്റിന് ഇനി അധികാരം പതുക്കെപ്പതുക്കെ നഷ്ടപ്പെടും. ആയുധക്കച്ചവടത്തിന് വേണ്ടി മൂന്നാം ലോക രാജ്യങ്ങളെ തമ്മിലടിപ്പിക്കുന്ന, യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങള്‍ക്കു തങ്ങളുടെ ബിനാമി സ്ഥാപനങ്ങളായ ഐഎംഎഫും വേള്‍ഡ് ബാങ്കും വഴി വായ്‌പ കൊടുക്കുന്ന, അന്താരാഷ്‌ട്ര വാണിജ്യ കരാറുകള്‍ അടിച്ചേല്‍പ്പിച്ചു ജനങ്ങളുടെ സമ്പത്തു കൊള്ളയടിക്കുന്ന, മയക്കുമരുന്നു വ്യാപാരത്തിലൂടെ കോടികള്‍ സമ്പാദിക്കുന്ന, അതിനുവേണ്ടി ലഹരിമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിച്ച് യുവ ജനതയെ വഴിതെറ്റിക്കുന്ന, ലാഭം മാത്രം നോക്കി കീടനാശിനിയും രാസവളങ്ങളും പാര്‍ശ്വഫലങ്ങളുള്ള മരുന്നുകളും ഉത്പാദിപ്പിച്ച് വിപണനം ചെയ്ത് ലോക ജനതയെ നിത്യരോഗികളാക്കുന്ന ഫാര്‍മസി കമ്പനികളുടെ ഉടമകളായ, ഗൂഗിളും ആപ്പിളും മൈക്രോ സോഫ്റ്റുമൊക്കെ സ്വന്തമാക്കി വച്ചിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ഒരു സംഘം കുടുംബങ്ങള്‍ക്കെതിരെ ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും നേടിയ വലിയ വിജയം ലോകത്തിലെ മുഴുവന്‍ ബുദ്ധിജീവികളെയും രാഷ്‌ട്രീയ നിരീക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നു. ഇതിലേക്ക് നയിച്ച സംഭവവികാസങ്ങളില്‍ ഏറ്റവും വലിയ ചാലക ശക്തിയായി വര്‍ത്തിച്ചത് ഭാരതമാണ്.

ജോടോ യാത്രയും സോറോസും

നൂറ്റാണ്ടുകള്‍ നീണ്ട ഡീപ് സ്റ്റേറ്റിന്റെ സാമ്പത്തിക അധിനിവേശത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍പോലും നേരിട്ട് യുദ്ധക്കളത്തില്‍ ഇറങ്ങാതിരിക്കാനുള്ള ബുദ്ധി അവര്‍ എപ്പോഴും പ്രകടിപ്പിച്ചിരുന്നു. ലോകത്തിലെ എല്ലാ ബുദ്ധിജീവികളെയും വിലയ്‌ക്കെടുത്തും തങ്ങള്‍ക്കു വഴങ്ങാത്തവരെ നശിപ്പിച്ചും (എഡിസണ്‍ -ടെസ്ല ഉദാഹരണം) അവരുണ്ടാക്കിയ പ്രവര്‍ത്തന പദ്ധതി ഒളിയുദ്ധത്തിന്റേതായിരുന്നു. തങ്ങള്‍ക്കു നേരെ വരാന്‍ സാധ്യതയുള്ള ഭീഷണികളെ 30 ഉം 40 ഉം വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞ് നശിപ്പിക്കാന്‍ ശേഷിയുള്ള ഡീപ് സ്റ്റേറ്റ്, മുന്‍പില്ലാത്ത വിധം അപകടകരമായ കളിക്ക് തയ്യാറായത് അന്നേ ലോകമെങ്ങുമുള്ള രാഷ്‌ട്രീയ നിരീക്ഷകരെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്.

2019ലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം ഡീപ് സ്റ്റേറ്റ് അവരുടെ രാഷ്‌ട്രീയ അട്ടിമറികളുടെയും ഭരണമാറ്റത്തിന്റെയും എക്കാലത്തെയും വലിയ ഉപജ്ഞാതാവായ ജോര്‍ജ് സോറോസിനെ നേരിട്ട് കളത്തിലിറക്കിയതായിരുന്നു ആ തെറ്റ്. ആര്‍എസ്എസിന്റെ ആശയധാര പിന്‍പറ്റി ബിജെപിയിലൂടെ നരേന്ദ്ര മോദി ഭാരതത്തെ അന്താരാഷ്‌ട്ര തലത്തില്‍ മൂല്യമുള്ള ബ്രാന്‍ഡ് ആക്കിയതും നയതന്ത്ര തലത്തില്‍ നടത്തുന്ന ചര്‍ച്ചകളും അതിന്റെ ഫലപ്രാപ്തിയും തങ്ങള്‍ക്കു ഭീഷണിയാണെന്ന തിരിച്ചറിവിലായിരുന്നു ആ നീക്കം. 2024ലെ തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ ഗാന്ധിയെ ഭാരതത്തിന്റെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഡീപ് സ്റ്റേറ്റ് തുടക്കമിട്ടു. ഭാരത് ജോടോ യാത്ര ഭാരതത്തിന്റെ ഭരണം പിടിക്കാനുള്ള ഡീപ് സ്റ്റേറ്റിന്റെ അജണ്ടയായിരുന്നു. അമിത ആത്മവിശ്വാസം മൂലമാവണം അവരുടെ ചരിത്രത്തിലിന്നോളം അവര്‍ പിന്തുടര്‍ന്നിരുന്ന ഒളിയുദ്ധം അവസാനിപ്പിച്ച് ഡീപ് സ്റ്റേറ്റ് നേരിട്ട് യുദ്ധത്തിനിറങ്ങിയത്. ഭാരതത്തിലെ വൈവിധ്യങ്ങള്‍ മുതലെടുത്തു ഭാഷയുടെ പേരില്‍, ജാതിയുടെ പേരില്‍ മതത്തിന്റെ പേരില്‍, വ്യാജ കര്‍ഷകരുടെ പേരില്‍, സ്‌പോര്‍ട്‌സ് താരങ്ങളുടെ പേരില്‍ പ്രാദേശികവാദികളുടെ പേരില്‍ ഒക്കെ ഡീപ് സ്റ്റേറ്റ് പ്ലാന്റ് ചെയ്ത ബുദ്ധി ജീവികളുടെ പദ്ധതിപ്രകാരം വിവിധ സമരങ്ങള്‍ ഇവിടെ അരങ്ങേറി. അക്രമ സമരങ്ങളിലൂടെ അരാജകത്വം സൃഷ്ടിച്ചു ഭരണം അട്ടിമറിക്കാനുള്ള ജോര്‍ജ് സോറോസിന്റെ ആ ശ്രമത്തില്‍ കോണ്‍ഗ്രസിന് കൂട്ടായി ദ്രാവിഡ പാര്‍ട്ടികളും, ഖാലിസ്ഥാനികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഗുസ്തിക്കാരും ഇസ്ലാമിക തീവ്രവാദികളും സിനിമാ താരങ്ങളും (അവാര്‍ഡ് വാപസി )മാവോയിസ്റ്റുകളും, ബുര്‍ഖ സമരക്കാരും സിഎഎ വിരുദ്ധ സമരക്കാരും ഒക്കെയുണ്ടായിട്ടും ഡീപ് സ്റ്റേറ്റിന്റെ പദ്ധതികള്‍ ചരിത്രത്തിലാദ്യമായി അമ്പേ പാളി. ആര്‍എസ്എസിന്റെ പ്രസിദ്ധി പരാങ്മുഖതയും അദൃശ്യമായ പ്രവര്‍ത്തന രീതികളും മൂലം ഭാരത സമൂഹത്തില്‍ അവര്‍ക്കുള്ള സ്വാധീന ശക്തിയെ തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് അതിനു മുഖ്യ കാരണം. അതിലുപരി സംഘത്തിന് വിവിധ രാജ്യങ്ങളില്‍ പ്രത്യേകിച്ച് അമേരിക്കയിലെ ഭാരതീയരുടെ ഇടയിലുള്ള സ്വാധീനം മനസ്സിലാക്കാനും ഡീപ് സ്റ്റേറ്റിനായില്ല. ഇലോണ്‍ മസ്‌കും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൈകൊടുത്ത് അമേരിക്കയില്‍ സംയുക്ത രാഷ്‌ട്രീയ പോരാട്ടത്തിനിറങ്ങിയപ്പോള്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ പിന്തുണ അതിനു പിന്നിലെ ചാലക ശക്തിയായിരുന്നു. ഭാരത് ജോടോ യാത്ര എന്നപേരില്‍ സോറോസ് നടത്തിയ രാഷ്‌ട്രീയ സര്‍ക്കസിന് അമേരിക്കന്‍ ഇന്ത്യക്കാരുടെ മറുപടി ആയിരുന്നു ‘മാഗ’. നരേന്ദ്ര മോദിയും, ഡൊണാള്‍ഡ് ട്രംപും, വ്‌ലാദിമിര്‍ പുട്ടിനും നയിക്കുന്ന പുതിയ ആഗോള ശാക്തിക ചേരി രൂപം കൊണ്ടിരിക്കുന്നു. യൂറോപ്യന്‍ യൂണിയനിലും ഐഡന്റിറ്റി ആന്‍ഡ് ഡെമോക്രസി എന്നപേരില്‍ റൈറ്റ് വിങ് ഗ്രൂപ് അധികാരം പിടിച്ചെടുത്തതു ഇതിനു തെളിവാണ്.

ഹിന്‍ഡന്‍ബര്‍ഗ് തന്ത്രവും രാഹുലും

ഇന്ത്യന്‍ കമ്പനികള്‍ ചുരുങ്ങിയ കാലം കൊണ്ട് ഡീപ് സ്റ്റേറ്റിന്റെ സ്വന്തം കമ്പനികളോട് മത്സരിക്കാനും അവരെ തോല്‍പ്പിക്കാനും കരുത്തു നേടുകയും ആയുധ വ്യാപാരത്തില്‍ ഭാരതം പിടിമുറുക്കുകയും ബഹിരാകാശ മേഖലയിലെ നാസയുടെ ആധിപത്യത്തിന് ഐഎസ്ആര്‍ഒ വെല്ലുവിളിയാവുകയും ചെയ്തതോടെ, ഡീപ് സ്റ്റേറ്റ് അവരുടെ ഒഴിപ്പോരാളിയായ ഹിന്‍ഡന്‍ ബര്‍ഗ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ, അദാനി ഗ്രൂപ്പിനെതിരെ രംഗത്തിറക്കി മറ്റൊരു യുദ്ധമുഖം കൂടി തുറന്നു. വ്യാജ രേഖകളും കൃത്രിമ തെളിവുകളും സൃഷ്ടിച്ചു ലോകമെങ്ങും അനേകം സ്ഥാപനങ്ങളെ പാപ്പരാക്കിയെന്ന ക്രെഡിറ്റുമായെത്തിയ നാറ്റ് ആന്‌ഡേഴ്‌സണും ഹിന്‍ഡന്‍ ബര്‍ഗും പക്ഷെ ഭാരതത്തില്‍ പരാജയെപ്പെട്ടു. അമേരിക്കയില്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ ഡീപ് സ്റ്റേറ്റിന് നഷ്ടപ്പെട്ടതോടെ വ്യാജരേഖയും കൃത്രിമ തെളിവുകളും സംഘടിപ്പിച്ചു സാമ്പത്തിക നേട്ടമുണ്ടാക്കിയതിനു വിവിധ രാജ്യങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹിന്‍ഡന്‍ ബര്‍ഗ് പൂട്ടി ഒളിച്ചോടേണ്ട അവസ്ഥയിലേക്ക് സോറോസും ആന്‍ഡേഴ്‌സണും മാറി. ഹിന്‍ഡന്‍ ബര്‍ഗ് റിസേര്‍ച്ച് എന്നാണ് പേരെങ്കിലും നാറ്റ് ആന്‍ഡേഴ്‌സണ്‍ നടത്തിയിരുന്നത് ഒരു അക്കാദമിക് സ്ഥാപനമായിരുന്നില്ല. മറിച്ച്, ഒരു ബിനാമി ഷോര്‍ട്ട് സെല്ലിങ് കമ്പനിയായിരുന്നു. അദാനി ഗ്രൂപ്പിനെതിരെ 2023ല്‍ ഹിന്‍ഡന്‍ ബര്‍ഗ് വെളിപ്പെടുത്തല്‍ നടത്തുന്നതിന് ആധാരം ജെപി മോര്‍ഗന്‍ ചെസില്‍, ബംഗാള്‍ എംപി മഹുവ മൊയ്ത്ര എഴുതിയ ലേഖനമാണ്. അദാനി വിഷയത്തില്‍ ഷോര്‍ട് സെല്ലിങ് നടത്തി കോടികള്‍ സമ്പാദിച്ച ആന്‍സണ്‍ ഫണ്ട്‌സ് ഉടമ മോറിസ് കസമിന്റെ ഭാര്യ മറിസാ കസം, മഹുവ മൊയ്ത്രയോടൊപ്പം ജെപി മോര്‍ഗന്‍ ചെസില്‍ ജോലിചെയ്തിരുന്ന ആളാണെന്നതും ( ടെസ്ലയെ ചതിച്ച അതേ ജെപി മോര്‍ഗന്‍ )ഇവരെല്ലാം ഉറ്റ സുഹൃത്തുക്കളാണെന്നതും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെ തകര്‍ക്കാനും ചെറുകിട നിക്ഷേപകരുടെ പണം തട്ടിയെടുക്കാനും വലിയതോതിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പല ഇന്ത്യക്കാരുടെയും സഹായം അതിനു കിട്ടിയിട്ടുണ്ടെന്നും യൂറോപ്പിലും അമേരിക്കയിലും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്നു മനസിലാക്കാം. ബിജെപിയുടെ രാഷ്‌ട്രീയത്തെ നേര്‍ക്ക്നേര്‍ നേരിടാന്‍ പറ്റാതെ വന്നപ്പോള്‍ അദാനിയേയും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിനേയും തന്നെ തകര്‍ക്കാനും അതുവഴി ഭാരതത്തിന്റെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പദവി തകര്‍ക്കാനുമുള്ള ഗൂഢാലോചന ഏതായാലും ആന്‍സണ്‍ ഫണ്ടിലും മഹുവ മൊയ്ത്രയിലുമൊന്നും ഒതുങ്ങില്ല. രാഹുല്‍ ഗാന്ധിയിലേക്കും അങ്കിള്‍ സോറോസിലേക്കും അന്വേഷണത്തിന്റെ കരങ്ങള്‍ നീളാതിരിക്കാനാണ് ഹിന്‍ഡന്‍ബര്‍ഗും പൂട്ടിയത് എന്ന് സംശയിക്കാം .

ഡീപ് സ്റ്റേറ്റിന്റെ ഇടത് ജിഹാദി ഇക്കോ സിസ്റ്റത്തിന് പകരം ദേശീയതയില്‍ ഊന്നിയ പുതിയൊരു ലോക ക്രമായിരിക്കും ഇനി നിലവില്‍ വരുക. അതിന്റെ നേതൃസ്ഥാനത്തു ഭാരതവും ആശയ അടിത്തറ രാഷ്‌ട്രത്തിന്റെ പരമ വൈഭവവും ആയിരിക്കും. സൗദി അറേബ്യ തീവ്ര സലഫിസം ഉപേക്ഷിച്ചു കൂടുതല്‍ മത സമതുലിതമാകുന്നതും ലോകമാകെ ഇസ്ലാമിക അധിനിവേശത്തെ ചെറുക്കുന്നതും ഡീപ് സ്റ്റേറ്റിന്റെ പിടി അയയുന്നതിന്റെ സൂചനയാണ്.

നാളെ:
ചൈനയും ഡീപ് സ്റ്റേറ്റിന്റെ സൃഷ്ടി
(ഭാരതീയ മസ്ദൂര്‍ സംഘം മുന്‍ സംസ്ഥാന അധ്യക്ഷനും ഭാരതീയ നഴ്സസ് ആന്‍ഡ് അലൈഡ് സംഘ് ദേശീയ അധ്യക്ഷനുമാണ് ലേഖകന്‍)

Tags: indiaDeep StatesHidenburg
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.