Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ലോക ചെസ് ചാമ്പ്യനായശേഷം വീണ്ടും ഗുകേഷിന്റെ പടയോട്ടം; ടാറ്റാ സ്റ്റീല്‍ ചെസ്സിലും ഗുകേഷ് മുന്‍പില്‍; പ്രജ്ഞാനന്ദയ്‌ക്ക് തോല്‍വി

സിംഗപ്പൂരില്‍ നടന്ന ലോക ചെസ് മത്സരത്തില്‍ കിരീടം നേടിയ ശേഷം ഗുകേഷ് മത്സരിക്കുന്ന ചെസിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന നെതര്‍ലാന്‍റ്സില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ ചെസില്‍ ഒന്നാം സ്ഥാനത്തെത്തി ഗുകേഷ്. ഒമ്പതാം റൗണ്ടില്‍ ഇന്ത്യന്‍ താരം ലിയോണ്‍ ലൂക് മെന്‍ഡോങ്കയെ തോല്‍പിച്ച് ആറര പോയിന്‍റോടെ ഇപ്പോള്‍ ഒറ്റയ്‌ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഗുകേഷ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 12:43 pm IST
inSports

വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) സിംഗപ്പൂരില്‍ നടന്ന ലോക ചെസ് മത്സരത്തില്‍ കിരീടം നേടിയ ശേഷം ഗുകേഷ് മത്സരിക്കുന്ന ചെസിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന നെതര്‍ലാന്‍റ്സില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ ചെസില്‍ ഒന്നാം സ്ഥാനത്തെത്തി ഗുകേഷ്. ഒമ്പതാം റൗണ്ടില്‍ ഇന്ത്യന്‍ താരം ലിയോണ്‍ ലൂക് മെന്‍ഡോങ്കയെ തോല്‍പിച്ച് ആറര പോയിന്‍റോടെ ഇപ്പോള്‍ ഒറ്റയ്‌ക്ക് മുന്നിലെത്തിയിരിക്കുകയാണ് ഗുകേഷ്. ഇനി നാല് റൗണ്ടുകൂടിയേ മത്സരം ബാക്കിയുള്ളൂ.

ഇതോടെ ലോക ചെസ് ചാമ്പ്യനായശേഷം വീണ്ടും ഗുകേഷ് അന്താരാഷ്‌ട്രതലത്തില്‍ വാര്‍ത്തയില്‍ നിറയുകയാണ്. ഗുകേഷ് തന്നെ ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ ചാമ്പ്യനാകുമെന്ന് നിരവധി വിദേശമാധ്യമങ്ങളും ചെസ് വിദഗ്ധരും പ്രവചിച്ചിരുന്നു. അതിന് കാരണമുണ്ട്. ഇനിയുടെ നാല് റൗണ്ടുകളില്‍ താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഗുകേഷിനുള്ളത്.

അതേ സമയം എട്ടാം റൗണ്ടുവരെ മുന്നിട്ട് നിന്ന പ്രജ്ഞാനന്ദ ടൂര്‍ണ്ണമെന്‍റിലെ ആദ്യത്തെ തോല്‍വി ഏറ്റുവാങ്ങി. ഡച്ച് താരം അനീഷ് ഗിരിയുമായി നടന്ന മത്സരത്തിലാണ് പ്രജ്ഞാനന്ദ തോറ്റത്. തോല്‍വി ഏറ്റുവാങ്ങിയതോടെ വെറും അഞ്ചര പോയിന്‍റ് മാത്രമുള്ള പ്രജ്ഞാനന്ദ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഉസ്ബെക് താരം നോഡിര്‍ബെക് അബ്ദുസത്തൊറോവ് ആറ് പോയിന്‍റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ലോക രണ്ടാം നമ്പര്‍ താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയുമായുള്ള ഒമ്പതാം റൗണ്ട് മത്സരം സമനിലയിലായതോടെയാണ് നോഡിര്‍ബെക് ആറ് പോയിന്റെ നേടി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. റഷ്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ വ്ളാഡിമിര്‍ ഫിഡൊസീവ് നല്ല ഫോമിലാണ്. ഒമ്പതാം റൗണ്ടില്‍ അദ്ദേഹം ഇന്ത്യയുടെ പെന്‍റല ഹരികൃഷ്ണയെ തോല്‍പിച്ചതോടെ ആറ് പോയിന്‍റ് നേടി മൂന്നാം സ്ഥാനത്തുണ്ട്. യൂറോപ്പിലെ റാപിഡ് ചെസ് ചാമ്പ്യനായ വ്ളാഡിമിര്‍ ഫിഡോസീവ് അപകടകാരിയായ കളിക്കാരനാണ്.

ടാറ്റാ ചെസില്‍ വിജയിച്ചാല്‍ ഗുകേഷ് ലോകചെസില്‍ മാഗ്നസ് കാള്‍സന് പിന്നില്‍ രണ്ടാം റാങ്കുകാരനായി ഗുകേഷ് മാറും. ഇപ്പോള്‍ ലോക റാങ്കിങ്ങില്‍ മാഗ്നസ് കാള്‍സന് പിറകില്‍ രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ഫാബിയാനോ കരുവാന മൂന്നാം റാങ്കിലേക്ക് പിന്തള്ളപ്പെടും. തികഞ്ഞ ഗൗരവത്തോടെയും ക്ഷമയോടെയും എതിരാളികളെ നേരിടുന്ന ഗുകേഷ് ലോകത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയിരിക്കുന്നു. സ്ഥിരതയാണ് ഗുകേഷിന്റെ മുഖമുദ്ര. ഇക്കാര്യത്തില്‍ പ്രജ്ഞാനന്ദ അല്‍പം പിന്നിലാണ്. പ്രതിഭാസ്പര്‍ശത്തിന്റെ തിളക്കം ചിലപ്പോള്‍ കാണിക്കുമെങ്കിലും മറ്റു ചിലപ്പോള്‍ ശരാശരിയായ പ്രകടനം മാത്രമാണ് കാഴ്ചവെയ്‌ക്കുന്നത് എന്ന ദൗര്‍ബല്യം പ്രജ്ഞാനന്ദ തുടരുന്നു. അര്‍ജുന്‍ എരിഗെയ്സിയും അങ്ങിനെ തന്നെ. ടാറ്റാ സ്റ്റീല്‍ ചെസ് തുടങ്ങുമ്പോള്‍ റാങ്കിങ്ങില്‍ ഇന്ത്യയിലെ താരങ്ങളുടെ പട്ടികയെടുത്താല്‍ ഒന്നാം സ്ഥാനക്കാരനായിരുന്നു അര്‍ജുന്‍ എരിഗെയ്സി. പക്ഷെ ടാറ്റാ സ്റ്റീല്‍ ചെസില്‍ നടത്തിയ തീരെ ദുര്‍ബലമായ പ്രകടനത്തോടെ അദ്ദേഹം പിന്നിലേക്ക് വഴുതിപ്പോവുകയാണ്. ഇപ്പോഴും ഫിഡെയുടെ ഇഎല്‍ഒ റേറ്റിംഗില്‍ 2800ല്‍ മുകളിലുള്ള ഒരേയൊരു താരം അര്‍ജുന്‍ എരിഗെയ്സിയാണ്. ഗുകേഷിനെ 2777 ആണെങ്കില്‍ വിശ്വനാഥന്‍ ആനന്ദിന് 2750ഉം പ്രജ്ഞാനന്ദയ്‌ക്ക് 2741ഉം ആണ് റേറ്റിംഗ്.

Tags: TataSteelChess2025PraggnanandhaaPraggChessTatasteelchessVishwanathanAnandGukeshDArjunerigaisi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.