Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സന്യാസിനിയായ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയുടെ പുതിയ പേര് യമൈ മമത നന്ദ്ഗിരി; പിണ്ഡദാനത്തിന് ശേഷം പട്ടാഭിഷേകവും

സന്യാസിനിയായി മാറിയ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയ്‌ക്ക് കിന്ന‍ര്‍ അഖാഡ പുതിയ പേരിട്ടു- യമൈ മമത നന്ദ്ഗിരി. സന്യാസിനിയാകുന്നതിന്റെ ഭാഗമായി ലൗകിക ജീവിതം ഉപേക്ഷിക്കുന്നതിനായി മമത കുല്‍ക്കര്‍ണി തന്റെ പുര്‍വ്വജന്മത്തിന് പിണ്ഡദാന കര്‍മ്മം ചെയ്തിരുന്നു. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തിലായിരുന്നു പിണ്ഡദാന കര്‍മ്മം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2025, 12:03 am IST
inIndia

പ്രയാഗ് രാജ് : സന്യാസിനിയായി മാറിയ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണിയ്‌ക്ക് കിന്ന‍ര്‍ അഖാഡ പുതിയ പേരിട്ടു- യമൈ മമത നന്ദ്ഗിരി. സന്യാസിനിയാകുന്നതിന്റെ ഭാഗമായി ലൗകിക ജീവിതം ഉപേക്ഷിക്കുന്നതിനായി മമത കുല്‍ക്കര്‍ണി തന്റെ പുര്‍വ്വജന്മത്തിന് പിണ്ഡദാന കര്‍മ്മം ചെയ്തിരുന്നു. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമായ ത്രിവേണി സംഗമത്തിലായിരുന്നു പിണ്ഡദാന കര്‍മ്മം നടത്തിയത്.

പിണ്ഡദാനത്തിന് ശേഷം കിന്നര്‍ അഖാഡ മമത കുല്‍ക്കര്‍ണിക്ക് നല്‍കിയ പട്ടാഭിഷേകച്ചടങ്ങ്:

#WATCH | #MahaKumbh2025 | Pattabhisheka of former actress Mamta Kulkarni performed at Sangam Ghat in Prayagraj, Uttar Pradesh.

Acharya Mahamandleshwar of Kinnar Akhada, Laxmi Narayan said that Kinnar akhada is going to make her a Mahamandleshwar. She has been named as Shri Yamai… pic.twitter.com/5hFfFTMe1s

— ANI (@ANI) January 24, 2025

പിന്നീട് ഇവരെ സന്യാസത്തിലേക്ക് സ്വീകരിക്കുന്നതിന് മുന്‍പ് യമൈ മമത നന്ദ്ഗിരി എന്ന പുതിയ പേരും കിന്നര്‍ അഖാഡ നല്‍കി. ഇതിന്റെ ഭാഗമായാണ് പുതിയ സന്യാസവേഷം ധരിപ്പിക്കുന്ന പട്ടാഭിഷേകച്ചടങ്ങ് നടന്നു. ഇതിന്റെ ഭാഗമായി കാഷായ വേഷം ധരിച്ച മമത കുല്‍ക്കര്‍ണിയെ നിരവധി പുഷ്പഹാരങ്ങള്‍ അണിയിക്കുകയും ചെയ്തു.

സാധാരണ സന്യാസിനിയായല്ല, കുറെക്കൂടി പ്രധാന്യമുള്ള ആചാര്യപദവിയായ മഹാമണ്ഡലേശ്വര്‍ പദവിയാണ് മമത കുല്‍ക്കര്‍ണിക്ക് നല്‍കിയിരിക്കുന്നത്. 2015ല്‍ ആരംഭിച്ച കിന്നര്‍ അഖാഡയ്‌ക്ക് സ്വതന്ത്ര അഖാഡ പദവി ലഭിച്ചത് ഈയിടെയാണ്. ഇനി തങ്ങളുടെ അഖാഡ വളര്‍ത്തുക എന്ന ദൗത്യമാണ് മമത കുല്‍ക്കര്‍ണിയെ ഏല്‍പിക്കാന്‍ പോകുന്നത്. കിന്നര്‍ അഖാഡയുടെ പ്രധാന ആചാര്യ ലക്ഷ്മി നാരായണ്‍ ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആണ്. പക്ഷെ ഈ അഖാഡയിലേക്ക് പുരുഷനും സ്ത്രീയ്‌ക്കും ട്രാന്‍സ് ജെന്‍ഡറിനും പ്രവേശനമുണ്ട്.

മമത കുല്‍ക്കര്‍ണിയുടെ ജീവിതത്തിലെ വിവാദ അധ്യായം
90കളില്‍ ബോളിവുഡില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു മമത കുല്‍ക്കര്‍ണി. മലയാളത്തില്‍ ചാന്ദ മാമ എന്ന സിനിമയില്‍ അതിഥി താരമായി എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

മമത കുല്‍ക്കര്‍ണിയുടെ ജീവിതത്തില്‍ വിവാദത്തിന്‍റേതായ ഒരു അധ്യായവും ഉണ്ട് 90കളില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന അവര്‍ പിന്നീട് ഛോട്ടാ രാജന്‍ എന്ന അധോലോക നായകന്റെ കാമുകിയായി. ആ ബന്ധം പക്ഷെ കുറച്ചുകഴിഞ്ഞപ്പോള്‍ മുറിഞ്ഞു. അതോടെ മയക്കമരുന്ന് രാജാവ് വിക്കി ഗോസ്വാമിയെ വിവാഹം കഴിച്ചു. പക്ഷെ പിന്നീട് ചില റെയ്ഡുകള്‍ നടന്നു. അത് മമത കുല്‍ക്കര്‍ണിയുടെ ജീവിതത്തെ ഉലച്ചു. അവര്‍ പിന്നീട് ഇന്ത്യ വിട്ടു. 25 വര്‍ഷത്തോളം വിദേശത്തായിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ സന്യാസത്തിലേക്ക് തിരിയാനായി ഇന്ത്യയിലേക്ക് എത്തിയത്. ഇനി കിന്നര്‍ അഖാഡയുടെ സനാതനസന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെയ്‌ക്കുന്ന ഒരു മമത കുല്‍ക്കര്‍ണിയെയാണ് കാണാന്‍ കഴിയുക.

Tags: MamatakulkarniKinnarAkhadaLaxmiNarayanTripathiPindadaanamSanyasiniPrayagrajMahakumbh2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

Kerala

സ്വാമി വിവേകാനന്ദന്റെ സഹോദരിയെപ്പോലെയുണ്ട്…നടി നിഖില വിമലിന്റെ സഹോദരിയായ സന്യാസിനി അവന്തിക ഭാരതിയ്‌ക്ക് ആരാധകരേറുന്നു

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.