Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുഗത സ്മരണകളുണര്‍ത്തി ആറന്മുള പൈതൃകഭൂമിയിലൂടെ പൈതൃക നടത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 10:34 am IST
inKerala
ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം സാംസ്‌കാരിക പഠന ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്യുന്നു

ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം സാംസ്‌കാരിക പഠന ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി: ആറന്മുള പൈതൃക ഗ്രാമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൈതൃക നടത്തം ഹൃദ്യാനുഭവമായി. കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പൈതൃക നടത്തം സംഘടിപ്പിച്ചത്. അഷ്ടാംഗ വൈദ്യനും ജ്യോതിഷ പണ്ഡിതനും ധന്വന്തരി മഠത്തിന്റെ സ്ഥാപകനുമായ മാലക്കര ആലപ്പുറത്ത് കൊച്ചുരാമന്‍ പിള്ള വൈദ്യന്റെ വീട്ടില്‍ നിന്ന് ആരംഭിച്ച പൈതൃക നടത്തം സാംസ്‌കാരിക പഠന ഗവേഷകനായ ഡോ. എം.ജി. ശശിഭൂഷന്‍ ഉദ്ഘാടനം ചെയ്തു. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സിനിമാതാരം കൃഷ്ണപ്രസാദ്, അജയകുമാര്‍ വല്ലുഴത്തില്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. മാത്യു കോശി, ഗോപകുമാര്‍ പുല്ലാട്, ഉണ്ണികൃഷ്ണന്‍ കല്ലിശ്ശേരി, ശരത് പുന്നംതോട്ടം തുടങ്ങിയവര്‍ സംസാരിച്ചു.

പള്ളിയോടങ്ങളുടെ ശില്പി ചങ്ങങ്കരി വേണു ആചാരിയെ മാലക്കര പള്ളിയോട പുരയിലെത്തി പൈതൃക നടത്തസംഘം ആദരിച്ചു. കുമ്മനം രാജശേഖരന്‍ പൊന്നാട അണിയിച്ചു. തുടര്‍ന്ന് ശ്രീരാമകൃഷ്ണമിഷന്റെ കേരളത്തിലെ സ്ഥാപക ആചാര്യനായ സ്വാമി വിശദാനന്ദയുടെ ഭവനം സന്ദര്‍ശിച്ചു പുഷ്പാര്‍ച്ചന നടത്തി. വിദ്യാഭ്യാസ വിചക്ഷണനും പത്മഭൂഷന്‍ പുരസ്‌കാരം നേടിയ സാംസ്‌കാരിക നായകനുമായ ഡോ. കെ.എം. ജോര്‍ജ്, കേരളത്തിലെ ആദ്യത്തെ മലയാള ശാസ്ത്ര ലേഖകനും ഗ്രന്ഥരചയിതാവുമായ ഡോ. കെ. ഭാസ്‌കരന്‍ നായര്‍ എന്നിവരെ അനുസ്മരിച്ചു. തുടര്‍ന്ന് പദയാത്രാ സംഘം ആറന്മുള വിളക്കുമാടം കൊട്ടാരത്തില്‍ എത്തി.

കൊട്ടാരത്തില്‍ കെടാവിളക്കിനെ വണങ്ങി യാത്ര തുടങ്ങിയ സംഘം ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെയും ആത്മീയ പ്രവര്‍ത്തനങ്ങളിലൂടെയും ദൈവസ്‌നേഹം പകര്‍ന്ന സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെയും പണ്ഡിതനും ക്രിസ്തുമത നവോത്ഥാന നായകനുമായ മഹാകവി ഇടയാറന്‍മുള കെ.വി. സൈമണിന്റെ ഭവനത്തില്‍ എത്തി അദ്ദേഹത്തെ അനുസ്മരിച്ചു. തുടര്‍ന്ന് ആറന്മുള പൊന്നമ്മയുടെ തറവാട് വീടായ മാലേത്ത് ഭവനത്തില്‍ എത്തി. പുഷ്പാര്‍ച്ചന നടത്തി.

വീരമൃത്യു വരിച്ച വീരജവാന്മാരുടെ സ്മാരകത്തിലെ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സാമൂഹ്യ പരിഷ്‌കര്‍ത്താവായ കുറുമ്പന്‍ ദൈവത്താനെയും അനുസ്മരിച്ച് സത്രക്കടവില്‍ എത്തിയ സംഘം തിരുവോണത്തോണി സന്ദര്‍ശിച്ചു. തുടര്‍ന്ന് ആറന്മുള കണ്ണാടി നിര്‍മാണശാലയും ആറന്മുള കൊട്ടാരവും സന്ദര്‍ശിച്ച് പൈതൃക നടത്തം പദയാത്ര സുഗതകുമാരിയുടെ തറവാടായ വാഴുവേലില്‍ മുറ്റത്ത് സമാപിച്ചു.

സമാപന സമ്മേളനം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ ഡോ. എം.എ. കബീര്‍ അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, ബിജെപി ദേശീയ സമിതിയംഗം വിക്ടര്‍ ടി. തോമസ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, അഡ്വ. എം.എന്‍. ബാലകൃഷ്ണന്‍ നായര്‍, പി.ആര്‍. ഷാജി, ജോസ് കോലത്ത്, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു.

Tags: Heritage WalkAranmula heritage landSugata memories
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആറന്മുളയെ തകര്‍ക്കരുത്

Kerala

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

പ്രാചീന സര്‍വകലാശാലയായ കാന്തള്ളൂര്‍ശാലയുടെ വേരുകള്‍ തേടി തണല്‍ക്കൂട്ടം സൊസൈറ്റി ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജ് പുത്തന്‍കോട്ട മരതക രത്‌നകുന്നിലേക്ക് (എംആര്‍ ഹില്‍) നടത്തിയ പൈതൃക നടത്തത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ചരിത്ര വസ്തുതകള്‍ പുതിയ തലമുറയ്‌ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമം വേണം: രാമചന്ദ്രന്‍ കടന്നപ്പള്ളി

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.