Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശബരിമലയിലേക്ക് ഇങ്ങനെയും ചില വഴികളാകാം…യാത്രാദുരിത പരിഹാരത്തിന് ചില നിര്‍ദേശങ്ങള്‍

ശബരിമലയോട് സര്‍ക്കാര്‍ ചെയ്യുന്നത്-2

ബാബുകൃഷ്ണകലbyബാബുകൃഷ്ണകല
Jan 11, 2025, 10:26 am IST
inVicharam, Article

ശബരിമല സീസണില്‍ പതിനായിരത്തോളം വാഹനങ്ങള്‍ ദിനംപ്രതി വന്നു പോകുന്ന പമ്പയിലേക്ക് നാലുവരി പാതയും അനുബന്ധ റോഡും അനിവാര്യമാകുന്നു.
മണ്ണാറക്കുളഞ്ഞിയില്‍ നിന്നും എരുമേലിയില്‍ നിന്നുമുള്ള നിലവിലെ റോഡുകള്‍ ദേശീയ നിലവാരത്തില്‍ നാലുവരി പാതകളാക്കുകയും ഈ രണ്ടു റോഡുകള്‍ സംഗമിക്കുന്ന ഇലവുങ്കല്‍ മുതല്‍ പമ്പ വരെ സമാന്തര പാതയുമാണ് അടിയന്തര പ്രാധാന്യത്തില്‍ നടപ്പാക്കേണ്ടത്.

ശബരിമല റോഡുകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത് 17 റോഡുകളെയാണ്. ശബരിമല റോഡുകളുടെ അറ്റകുറ്റ പ്പണികള്‍ക്ക് ഒരു രൂപ പോലും അനുവദിക്കാത്ത ചരിത്രത്തിലെ ആദ്യ തീര്‍ത്ഥാടനകാലം എന്ന പ്രത്യേകത ഈ സീസണിനുണ്ട്. വനമേഖലകളിലെ റോഡുകളുടെ വശങ്ങളിലുള്ള കാട് വെട്ടാനും ഇത്തവണ അധികൃതര്‍ തയാറായിട്ടില്ല. അപകടകരമാംവിധം സംരക്ഷണ ഭിത്തികള്‍ വരെ കാടുകയറി കിടക്കുന്നു.

കെഎസ്ഇബി റോഡുംവി.വി. ഗിരിയുടെ ദര്‍ശനവും
ശബരിമല റോഡുകളുടെ ആവിര്‍ഭാവം മൂഴിയാര്‍ ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 1958ലാണ്. പമ്പാ ത്രിവേണിക്കുമുകളില്‍ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. പദ്ധതിക്കായുള്ള ജിടിഎസ് സര്‍വേക്കായി പമ്പാ ത്രിവേണി വരെ കെഎസ്ഇബി സഞ്ചാരയോഗ്യമായ റോഡുണ്ടാക്കി. അതുവരെ ശബരിമലയിലെത്താന്‍ ഏക ആശ്രയം എരുമേലി കരിമല വഴിയുള്ള കാനന പാതയായിരുന്നു.

ജിടിഎസ് സര്‍വേ പുരോഗമിക്കുന്നതിനിടെ തമിഴ്‌നാട്ടുകാരനായ രാമനാഥ അയ്യര്‍ ചുമതല ഏറ്റതോടെ ഈ ജലവൈദ്യുത പദ്ധതിക്കായി കൂടുതല്‍ പഠനം നടത്തുകയും മൂഴിയാറിലേക്ക് പദ്ധതി റീ റൂട്ട് ചെയ്യുകയുമായിരുന്നു. പദ്ധതി കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്തു.

മൂഴിയാറിലേക്ക് പദ്ധതി മാറിയപ്പോള്‍ കെഎസ്ഇബി പ്ലാപ്പള്ളി ആങ്ങമൂഴി വഴി കൊടുംവനത്തിലൂടെ മൂഴിയാറിന് പുതിയ റോഡുണ്ടാക്കി. 1967 ആഗസ്ത് 27 ന് ഗവര്‍ണര്‍ ആയിരുന്ന വി.വി. ഗിരിയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

വി.വി. ഗിരി അന്ന് ശബരിമലയിലും ദര്‍ശനം നടത്തിയിരുന്നു. ശബരിമലയേയും വി.വി ഗിരിയേയും സ്മരിച്ചാണ് അതുവരെ പമ്പാ കക്കി ഹൈഡല്‍ പ്രൊജക്ട് പേരുമാറ്റി ശബരിഗിരി പ്രൊജക്ട് എന്നാക്കിയതെന്ന് അന്നത്തെ കെഎസ്ഇബി സീനിയര്‍ ഓവര്‍സിയര്‍ റാന്നി പെരുനാട് പുന്നമൂട്ടില്‍ രാമചന്ദ്രകുറുപ്പ് പറയുന്നു.

സമാന്തര പാതആയിക്കൂടേ?
അറുപതുകളുടെ തുടക്കത്തില്‍ കെഎസ്ഇബിക്ക് കൊടും വനത്തില്‍ 60 കിലോമീറ്റര്‍ പുതിയ റോഡുണ്ടാക്കാമെങ്കില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കുതിച്ചു ചാട്ടമുണ്ടാക്കിയ ഇക്കാലത്ത് ശബരിമലക്കൊരു സമാന്തര റോഡുണ്ടാക്കാന്‍ എന്തുകൊണ്ട് സാധിക്കുന്നില്ല.

കഴിഞ്ഞ സീസണില്‍ 18 മണിക്കൂര്‍ വരെ ശബരിമല റോഡില്‍ ഗതാഗത തടസമുണ്ടായി. കുടിവെള്ളവും ആഹാരവും കിട്ടാതെ കുട്ടികളടക്കമുള്ള തീര്‍ത്ഥാടകര്‍ കൊടുംവനത്തില്‍ കിടന്നു. ഇത്തവണയും മണിക്കൂറുകള്‍ ഗതാഗതക്കുരുക്ക് പല പ്രാവശ്യം ഉണ്ടായി.

ഇലവുങ്കല്‍ നിന്ന് പമ്പ വരെ 21 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ക്കായുള്ളത് എട്ടു മീറ്റര്‍ വീതിയുള്ള ഒരു റോഡു മാത്രം. നട തുറക്കുന്ന സമയത്തെല്ലാം ഈ റോഡില്‍ തലങ്ങും വിലങ്ങും വാഹനങ്ങളുടെ നീണ്ട നിര കാണാം.

നിലവിലുള്ള റോഡ് ഉന്നത നിലവാരത്തില്‍ നാലുവരിപ്പാതയാക്കുകയും ഇലവുങ്കല്‍ മുതല്‍ സമാന്തര റോഡ് നിര്‍മിക്കുകയുമാണ് ശബരിമലയുടെ യാത്രാ ദുരിതം തീരാനുള്ള പ്രായോഗിക മാര്‍ഗം.

ഇതത്ര ക്ലേശകരമല്ല. പമ്പയുടെ തീരത്തുകൂടി തുലാപ്പള്ളി കിസുമം മുതല്‍ അട്ടത്തോടുവരെ ഇപ്പോള്‍ ജീപ്പ് റോഡുണ്ട്. അട്ടത്തോട്ടില്‍ നിന്ന് ഇപ്പോഴുള്ള റോഡില്‍ കൂടി പമ്പയിലെത്താന്‍ 16 കിലോമീറ്റര്‍ ദൂരം വരും. പമ്പയുടെ തീരത്തു കൂടിയുള്ള തിരുവാഭരണ പാത വികസിപ്പിച്ചെടുത്താല്‍ ആറു കിലോമീറ്റര്‍ കൊണ്ട് പമ്പയിലെത്താം. അട്ടത്തോട് കൊല്ലമൂഴി വെള്ളാച്ചിമല ഒളിയന്‍പുഴ വഴി പമ്പാ ഹില്‍ ടോപ്പിലും അവിടെ നിന്ന് പമ്പയിലുമെത്താം. നടപ്പാതയായി പലരും ഉപയോഗിക്കുന്ന ഈ വഴി വികസിപ്പിച്ചാല്‍ വാഹനങ്ങളെക്കൊണ്ട് വീര്‍പ്പു മുട്ടുന്ന പമ്പക്ക് ശാപമോക്ഷമാകും. ഒരു റിങ് റോഡുപോലെ പ്രയോജനപ്പെടുത്താന്നും വാഹനങ്ങള്‍ക്ക് വണ്‍വേ ഏര്‍പ്പെടുത്താനും ഇതിലൂടെ സാധ്യമാകും.

പമ്പാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു പിന്നിലൂടെ ബാലികേറാമലയുടെ വശത്തുകൂടി ഹില്‍ ടോപ്പിലെത്താനും നിലവില്‍ കൂപ്പു റോഡുണ്ട്. ഇതു വികസിപ്പിച്ചാല്‍ പമ്പയിലുള്ള വാഹനങ്ങളെ ഈ വഴി തിരിച്ചു വിടാം.

റോഡ് പദ്ധതികളൊന്നും സര്‍ക്കാരും ബോര്‍ഡും ആലോചിക്കുന്നില്ല
തീര്‍ത്ഥാടകരുടെ ദുരിതം അകറ്റാന്‍ ഇത്തരത്തിലൊരു പദ്ധതിയും സര്‍ക്കാര്‍ ആലോചിക്കുന്നതു പോലുമില്ല. സമ്മര്‍ദ്ദം ചെലുത്തേണ്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവട്ടെ സര്‍ക്കാര്‍ അടിമകളായി കാലാവധി തീര്‍ക്കുന്നു.
ദിനംപ്രതി 45 കിലോമീറ്റര്‍ ദേശീയപാത നിര്‍മ്മിക്കുന്ന രാജ്യമാണിത്. കടല്‍ പാലങ്ങളും തുരങ്ക പാതകളും നിര്‍മ്മിച്ച് ലോക പ്രശസ്തരാകുന്നവരുടെ നാടാണിത്.
വനമാണ്, കടുവാ സംരക്ഷണ മേഖലയാണ് എന്നാവും തടസ്സവാദങ്ങള്‍. കടുവാ സംരക്ഷണ മേഖലയിലൂടെയല്ല ഇപ്പറഞ്ഞ കൂപ്പുറോഡുകളൊന്നും പോകുന്നത്.
ഇനി കടുവാ സംരക്ഷണ മേഖലയിലാണെങ്കില്‍ തന്നെ വേണമെങ്കില്‍ റോഡ് നിര്‍മ്മിക്കരുതോ. ദേശീയപാത 44 കടന്നു പോകുന്നത് പെഞ്ച് ടൈഗര്‍ റിസര്‍വിലൂടെയാണ്. സിയോനി (മധ്യപ്രദേശ്) മുതല്‍ നാഗ്പൂര്‍ (മഹാരാഷ്‌ട്ര) വരെ ടൈഗര്‍ റിസര്‍വ്വ് ഏരിയ ആണ്. ഇവിടെ അഞ്ച് അടിപ്പാതകളും നാല് പാലങ്ങളും, സംരക്ഷണ ഭിത്തികളുമായി വന്യമൃഗ സഞ്ചാരം തടസപ്പെടുത്താതെയുള്ള രൂപകല്പനയാണ് നടപ്പാക്കിയിട്ടുള്ളത്. ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരിനോ ബോര്‍ഡിനോ താത്പര്യമില്ല എന്നതു തന്നെ കാരണം.
(തുടരും)

Tags: PilgrimSABARIMALARoad servicetravel problem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

പുതിയ വാര്‍ത്തകള്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.