Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈസ്‌കൂളിലെ അനദ്ധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയിലും ജോലി; പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2025, 11:30 am IST
in Kerala

കൊട്ടാരക്കര: ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി ലയനം നിലവില്‍ വരുന്നതിന് മുമ്പേ, എയ്ഡഡ് ഹൈസ്‌കൂളുകളിലെ അനദ്ധ്യാപകര്‍ക്ക് ഹയര്‍സെക്കന്‍ഡറിയിലും ജോലി ചെയ്യേണ്ടിവരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഖാദര്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ അനദ്ധ്യാപക ജീവനക്കാരെ ഹയര്‍ സെക്കന്‍ഡറിയിലെ ജോലികള്‍ ചെയ്യിക്കുന്നതായി പരാതി ഉയര്‍ന്നത്. സ്‌കൂള്‍ ലയന നടപടികള്‍ നടക്കെ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ പല എയ്ഡഡ് സ്‌കൂളുകളിലും ഹൈസ്‌കൂളിലെ അനദ്ധ്യാപകരോട് ഹയര്‍സെക്കന്‍ഡറിയിലും ജോലി ചെയ്യണമെന്ന് മാനേജര്‍മാര്‍ മുഖേന ആവശ്യപ്പെടുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് ഹയര്‍സെക്കന്‍ഡറിയില്‍ അനദ്ധ്യാപക നിയമനം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കാത്ത പശ്ചാത്തലത്തിലാണിത്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ലയനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന അനദ്ധ്യാപകര്‍ക്ക് ഇരട്ടി ജോലിഭാരമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത്തരമൊരു നീക്കം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിലവില്‍ വരാനുള്ള ലൈബ്രേറിയന്‍, ക്ലാര്‍ക്ക്, എഫ്ടിഎം (ലാസ്റ്റ് ഗ്രേഡ്) തസ്തികകളടക്കം ആറായിരത്തിലധികം അനദ്ധ്യാപക തസ്തികകള്‍ ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നിലവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ലൈബ്രേറിയന്‍, ക്ലര്‍ക്ക്, എഫ്ടിഎം (ലാസ്റ്റ് ഗ്രേഡ്) അടക്കമുള്ള മീനിസ്റ്റീരിയല്‍ ജീവനക്കാരുടെ അഭാവം സ്‌കൂള്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗം തൂത്തുവാരാന്‍ പോലും ജീവനക്കാരില്ലാത്ത സാഹചര്യമാണ് പലയിടത്തും. പല സ്‌കൂളിലും ഹൈസ്‌കൂള്‍ വിഭാഗത്തിലെ ജീവനക്കാരെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്നതായാണ് പരാതി.

ഇതിനിടെ തിരുവനന്തപുരം കണിയാപുരത്ത് ഹൈസ്‌കൂള്‍ അനദ്ധ്യാപകര്‍ക്ക് അവധി അനുവദിക്കുന്നതിനുള്ള അധികാരം ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിന് നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കിയിരുന്നു. സ്‌കൂള്‍ ഏകീകരണം പൂര്‍ത്തിയായാല്‍ മാത്രമേ അനദ്ധ്യാപകര്‍ക്ക് മേലുള്ള അധികാരം പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിക്കൂ എന്നിരിക്കെയാണ് ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

 

Tags: Khader CommitteeNon-TeachersHigher secondaryhigh school
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ച് മുതൽ, ഫല പ്രഖ്യാപനം മേയ് എട്ടിന്; തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

Education

ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌ക്കരണത്തിന് സര്‍ക്കാര്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടുന്നു!

Education

സ്‌കോള്‍-കേരള; ഹയര്‍ സെക്കണ്ടറി കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കാം

Kerala

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

Kerala

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.