Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഐഎസ്ആര്‍ഒയ്‌ക്ക് ചരിത്ര നേട്ടം: ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്‍ത്തിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2025, 07:44 am IST
inIndia

ബെംഗളൂരു: ബഹിരാകാശത്ത് ചരിത്ര നേട്ടവുമായി ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയുടെ തിരുവനന്തപുരത്തുള്ള ഇനേര്‍ഷ്യല്‍ സിസ്റ്റം യൂണിറ്റില്‍ (ഐഐഎസ്‌യു) വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശത്തു പ്രവര്‍ത്തിപ്പിച്ചാണ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ ചുരുക്കം ചില രാജ്യങ്ങള്‍ക്കു മാത്രം സ്വന്തമായ റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ (ആര്‍ആര്‍എം-ടിഡി) എന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ഐഎസ്ആര്‍ഒ വിജയകരമായി നടത്തിയത്.

റീലൊക്കേറ്റബിള്‍ റോബോട്ടിക് മാനിപ്പുലേറ്റര്‍ എന്നതിനെയാണ് ചലിക്കുന്ന യന്ത്രക്കൈ എന്നു വിശേഷിപ്പിക്കുക. ഒരു ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കേ വിവിധ ആവശ്യങ്ങള്‍ക്കു സുരക്ഷിതമായി ഉപയോഗിക്കുന്നതിനുദ്ദേശിച്ചുള്ളതാണ് ഇത്തരം യന്ത്രക്കൈകള്‍. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് ഇത്തരം സംവിധാനമുണ്ട്. ബഹിരാകാശത്ത് വസ്തുക്കള്‍ പിടിച്ചെടുക്കാനും അവയെ നീക്കി ഉദ്ദേശിച്ച സ്ഥലത്തേക്കു കൊണ്ടുവരാനും യന്ത്രക്കൈ ഉപയോഗിക്കും. മാത്രമല്ല, അറ്റകുറ്റപ്പണികള്‍ക്കും ഇവ വലിയ സഹായമാണ് ചെയ്യുക. നിരീക്ഷണങ്ങള്‍ നടത്തുക, അവശിഷ്ടങ്ങള്‍ ശേഖരിക്കുക എന്നിവയെല്ലാം ഈ റോബോട്ടിക് കൈ ചെയ്യും. ബഹിരാകാശത്തെത്തിയ റോക്കറ്റിന്റെ ഭാഗങ്ങള്‍ പുനരുപയോഗിക്കുന്ന പോയം 4ല്‍ (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ എക്‌സ്പിരിമെന്റല്‍ മൊഡ്യൂള്‍) ആണ് യന്ത്രക്കൈ പ്രവര്‍ത്തിക്കുന്നത്.

സ്‌പെയ്‌ഡെക്‌സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എല്‍വി സി60 ദൗത്യത്തിലാണ് ഐഎസ്ആര്‍ഒയുടെ ഈ യന്ത്രക്കൈ ബഹിരാകാശത്തേക്ക് അയച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഭാരതത്തിന്റെ ബഹിരാകാശ നിലയത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. ഭാരത ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിക്കേണ്ട യന്ത്രക്കൈയുടെ പ്രാഥമിക രൂപമായി ഇതിനെ വിലയിരുത്താം.

ഭാവിയില്‍ പേടകങ്ങളില്‍ ഇന്ധനം നിറയ്‌ക്കാനുള്‍പ്പെടെ ഈ സംവിധാനം ഉപയോഗിക്കാം. ഭാവി ബഹിരാകാശ നിലയത്തിലേക്കും ചന്ദ്രനിലേക്ക് അടുത്ത ദൗത്യത്തിനുമുള്ള സാങ്കേതിക വിദ്യകളുടെയും പരീക്ഷണങ്ങളാണ് ഇനി നടക്കുക.

Tags: ISRORelocatable robotic manipulator technology demonstratorspace operationSpace Robotic Arm In Space
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.