സാങ്കേതിക വിദ്യ, മരുന്നു നിര്‍മ്മാണം, പ്രതിരോധം, ബഹിരാകാശ പര്യവേഷണം എന്നിവ ഉള്‍പ്പടെ വിവിധ മേഖലകളില്‍ അവിശ്വസനീയമായ പുരോഗതി നേടിയ വര്‍ഷമാണ് 2024. മോദി ഗവണ്‍മെന്റിനു കീഴില്‍ പരിവര്‍ത്തനാത്മക സംരംഭങ്ങളിലൂടെ നൂതനത്വത്തിലും സ്വാശ്രയത്വത്തിലും നാഴികക്കല്ലുകള്‍ പിന്നിട്ട ഒരു ദശാബ്ദത്തിന്റെ അടിത്തറയിലാണ് ഈ മുന്നേറ്റങ്ങള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്.
ഇന്ന്, ഇന്ത്യയുടെ നൂതനത്വ മനോഭാവത്തെ ലോകം ശ്രദ്ധിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മൂന്നാം സ്ഥാനത്തെത്തിയ 2023 ല്‍ 64,480 പേറ്റന്റ് അപേക്ഷകള്‍ ഫയല്‍ ചെയ്യപ്പെട്ടു.
മെഡിക്കല്‍ പുരോഗതിയും ആരോഗ്യവും:
ഉത്പാദനാധിഷ്ഠിത ഉത്തേജക പദ്ധതി (PLI) , ബള്‍ക്ക് ഡ്രഗ് പാര്‍ക്കുകള്‍ എന്നിവയുടെ പിന്തുണയോടെ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി 15 ബില്യണ്‍ ഡോളറില്‍ നിന്ന് 28 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ബയോടെക്‌നോളജി 13 മടങ്ങ് വികസിച്ചു, 2014 ല്‍ 10 ബില്യണ്‍ ഡോളറില്‍ നിന്ന് 2024 ല്‍ 130 ബില്യണ്‍ ഡോളറായി.2030-ഓടെ 300 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിടുന്നു.
*മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ന്യൂമോണിയയ്‌ക്കെതിരേയുള്ള തദ്ദേശീയ ആന്റിബയോട്ടിക് നിഫിത്രോമൈസിന്‍ (Nafithromycin) വികസിപ്പിച്ചെടുത്തു.
*ഇന്ത്യയില്‍ ആദ്യമായി ക്യാന്‍സറിനുള്ള CAR-T സെല്‍ തെറാപ്പി NexCAR19 ആരംഭിച്ചു.
*30 വര്‍ഷത്തിന് ശേഷം പെന്‍സിലിന്‍ ജി ഉല്‍പ്പാദനം പുനരാരംഭിച്ചു, സ്വാശ്രയത്വം ശക്തിപ്പെടുത്തി.
*ആഗോള മരുന്ന് വിതരണ ക്ഷാമം പരിഹരിക്കുന്നതിനായി ബയോഫാര്‍മസ്യൂട്ടിക്കല്‍ സഖ്യത്തില്‍ ചേര്‍ന്നു.
പ്രതിരോധം:
നേരിട്ടുള്ള വിദേശ നിക്ഷേപം (FDI) സ്വീകരിക്കുന്നത് ഉദാരമാക്കിയും തദ്ദേശവത്കരണത്തിനുള്ള പട്ടിക അനുകൂലമാക്കിയും പ്രതിരോധ ഗവേഷണ രംഗം സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായി തുറന്നു കൊടുത്തും തദ്ദേശീയ ഉത്പാദനവും കയറ്റുമതിയും 1.27 ലക്ഷം കോടി രൂപയായി ഉയര്‍ത്തി 2024ല്‍ റിക്കാര്‍ഡ് നിലവാരത്തിലെത്തിച്ചതും ഉള്‍പ്പടെ പരിവര്‍ത്തനാത്മക പരിഷ്‌കാരങ്ങള്‍.
*മിഷന്‍ ദിവ്യാസ്ത്രയുടെ കീഴില്‍ MIRV സാങ്കേതിക വിദ്യ ഉപയോഗിച്ച് അഗ്നി-5 മിസൈല്‍ വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തി DRDO കാര്യമായ മുന്നേറ്റം രേഖപ്പെടുത്തി.
*ആണവ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് അന്തര്‍വാഹിനികളില്‍ നിന്നും 3500 കിലോ മീറ്റര്‍ ദൂരം വരെ വിക്ഷേപിക്കാവുന്ന ആണവ ശേഷിയുള്ള കെ-4 ബാലിസ്റ്റിക് മിസൈല്‍ INS Arighaat ല്‍ നിന്നും പരീക്ഷിച്ചു.
*ഫേസ് -2 ബാലിസ്റ്റിക് മിസൈല്‍ ഡിഫന്‍സ് (BMD) സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി നടത്തി, 5000 കിലോമീറ്റര്‍ വരെയുള്ള ബാലിസ്റ്റിക് ഭീഷണികളെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ കഴിവ് എടുത്തുകാട്ടി.
*ഉയര്‍ന്ന കൃത്യതയോടെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്ത ലോംഗ് റേഞ്ച് അറ്റാക്ക് ക്രൂസ് മിസൈല്‍ (LRLA-CM) പരീക്ഷിച്ചു .
ആണവോര്‍ജ്ജം:
ഇന്ത്യയുടെ ആണവോര്‍ജ്ജ ശേഷി 2014-ല്‍ 4,780 മെഗാവാട്ടില്‍ നിന്ന് 2024-ല്‍ 8,180 മെഗാവാട്ടായി വര്‍ദ്ധിച്ചു. 2031-32 ഓടെ 22,480 മെഗാവാട്ടിലെത്തും. തോറിയം കരുതല്‍ അണ്‍ലോക്ക് ചെയ്യുന്നതിന് മോദി സര്‍ക്കാര്‍ തദ്ദേശീയമായ നവീകരണത്തിന് ഊന്നല്‍ നല്‍കി.
ഇന്ത്യയുടെ മൂന്നു ഘട്ടങ്ങളായുള്ള ആണവ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ആരംഭം കുറിച്ച്, കല്‍പ്പാക്കത്തെ ആദ്യ തദ്ദേശീയ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറില്‍ (FBR) കോര്‍ ലോഡിംഗ് ആരംഭിച്ചു.
2024-25 ബജറ്റില്‍ ഭാരത് ചെറുകിട റിയാക്ടറുകളും മോഡുലാര്‍ റിയാക്ടറുകളുടെയും (S-MRs) സഹകരണം പ്രഖ്യാപിച്ചു.
ബയോടെക്‌നോളജിയും ജനിതക ശാസ്ത്രവും:
സര്‍ക്കാര്‍ സംരഭങ്ങളുടെയും ഗവേഷണത്തിന്റെയും പിന്തുണയോടെ ഇന്ത്യയുടെ ജൈവ സമ്പദ്വ്യവസ്ഥ 2014 ല്‍ 10 ബില്യണ്‍ ഡോളറില്‍ നിന്ന് 2024 ല്‍ 130 ബില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു.
ജീനോം ഇന്ത്യ പദ്ധതിക്കു കീഴില്‍ 10,000 ജീനോമുകള്‍ വിജയകരമായി ക്രമീകരിച്ചുകൊണ്ട് ജനിതക ഗവേഷണത്തിനും വ്യക്തിഗത ആരോഗ്യ പരിരക്ഷയ്‌ക്കും വഴിയൊരുക്കുന്ന ഒരു നിര്‍ണ്ണായക നിമിഷത്തിനു തുടക്കമിട്ടു.
തന്ത്രപ്രധാന മേഖലകളില്‍ ജൈവ ഉത്പാദനം സുസ്ഥിരമായ ഉയര്‍ന്ന നിലവാരം കൈവരിക്കുന്നതിനു BioE3 നയത്തിനു സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഏകീകൃത ജീനോമിക് ചിപ്പുകളുടെയും സെക്‌സ് സോര്‍ട്ടഡ് ബീജ സാങ്കേതിക വിദ്യയ്‌ക്കും തുടക്കം കുറിച്ചത് കന്നുകാലികളുടെ ഉത്പാദനക്ഷമതയ്‌ക്കു വലിയ ഉത്തേജനം നല്‍കുന്നു.
ബഹിരാകാശം:
മോദി ഗവണ്‍മെന്റിന്റെ ധീരമായ കാഴ്ചപ്പാടിനു കീഴില്‍, ഇന്ത്യ അതിന്റെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയെ , 11 ബില്യൺ ഡോളറിന്റെ കയറ്റുമതി ഉള്‍പ്പടെ, 44 ബില്യൺ ഡോളറിലേക്ക് ഉയര്‍ത്തി.
ഗ്രഹങ്ങളില്‍ പര്യവേഷണം നടത്തുന്നതിന് വീനസ് ഓര്‍ബിറ്റര്‍ മിഷനും (VOM) ചന്ദ്രയാന്‍-4നും അനുമതി നല്‍കി.
മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ബഹിരാകാശ യാത്രയ്‌ക്കായി ഗഗന്‍യാന്‍ ബഹിരാകാശ യാത്രികരുടെ ആദ്യ ബാച്ചിന് കഠിന പരിശീലനം നല്‍കി.
ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് 3D- പ്രിന്റ് റോക്കറ്റ് എന്‍ജിനായ Kalam-250 , Agnikul Cosmso എന്നിവ Skyroot എറോസ്പേസ്മായി ചേര്‍ന്ന് പരീക്ഷണം നടത്തി സ്വകാര്യ ബഹിരാകാശ നവീകരണ രംഗത്തു ശ്രദ്ധേയമായ മുന്നേറ്റം നടത്തി.
ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന് തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് തറക്കല്ലിട്ടു.
ഇന്തോ-ഫ്രന്‍ഞ്ച് ഉപഗ്രഹ ദൗത്യമായ തൃഷ്ണ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ പ്രോബാ -3 സാറ്റലൈറ്റ് വഹിച്ചുകൊണ്ടുള്ള PSLV-C59 റോക്കറ്റ് വിക്ഷേപണം എന്നിവ പോലുള്ള ഫലപ്രദമായ ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒ ഏറ്റെടുത്തു.
കാലാവസ്ഥാ പ്രവചനത്തിനുള്ള ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ സൗര പദ്ധതിയായ ആദിത്യ എല്‍-1 അതിന്റെ ആദ്യത്തെ ശാസ്ത്രീയ കണ്ടെത്തലുകള്‍ പുറത്തുവിട്ടു.
ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയ ചന്ദ്രയാന്‍ -3 ദൗത്യത്തെ അനുസ്മരിച്ചു കൊണ്ട് രാജ്യം പ്രഥമ ബഹിരാകാശ ദിനം ആഘോഷിച്ചു.
(ഉയരത്തില്‍) ഏറ്റവും കൂടിയതും ലോകത്തെ രണ്ടാമത്തെ വലിയ ചെറെങ്കോവ് ടെലിസ്‌കോപ്പുമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷനും (BAS-1), MACE ഒബ്‌സര്‍വേറ്ററിയും ലഡാക്കില്‍ ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന ഘടകങ്ങള്‍:
സര്‍ക്കാരിന്റെ പ്രഗതി പ്ലാറ്റ്‌ഫോം, കാലതാമസം ഗണ്യമായി കുറച്ചുകൊണ്ട് 205 ഡോളറിന്റെ 340 പദ്ധതികള്‍ വേഗത്തിലാക്കി.
ഭൂരേഖകള്‍ ഡിജിറ്റല്‍വത്കരിക്കുന്ന SWAMITVA പോലുള്ള പദ്ധതികള്‍ വഴി 1.5 ലക്ഷം ഗ്രാമങ്ങളിലായി 2.2 കോടി പട്ടയങ്ങള്‍ വിതരണം ചെയ്തു.
ഐഐടി മദ്രാസില്‍ ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ടെസ്റ്റ് ട്രാക്ക് പൂര്‍ത്തിയാക്കി ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.
ജിഎന്‍എസ്എസ് അടിസ്ഥാനമാക്കിയുള്ള വിദൂര ഇലക്ട്രോണിക് ടോളിംഗിനായി പ്രാരംഭ പഠനങ്ങള്‍ നടത്തി.
ക്വാണ്ടം, എഐ, ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ
ദേശീയ ക്വാണ്ടം മിഷനും ഭാരത്‌ജെന്നും (BharatGen) സുരക്ഷിത ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലും ഇന്ത്യയ്‌ക്ക് അനുയോജ്യമായ എഐ കണ്ടുപിടി്ത്തങ്ങളിലും ഇന്ത്യയുടെ നേതൃത്വത്തെ ഉയര്‍ത്തിക്കാട്ടുന്നു.
വിശ്വാസ്യ ആരംഭിച്ചു: ബ്ലോക്ക് ചെയിന്‍ ഒരു സേവനമെന്ന നിലയില്‍ ദേശീയ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി സ്റ്റാക്ക്’.
സുരക്ഷിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കായി നാഷണല്‍ ബ്ലോക്ക്ചെയിന്‍ ചട്ടക്കൂട് ആരംഭിച്ചു.
BharatGen, സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ലോകത്തിലെ ആദ്യത്തെ മള്‍ട്ടിമോഡല്‍ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ ഇന്ത്യന്‍ ഭാഷകളില്‍ കാര്യക്ഷമവും ഉള്‍ക്കൊള്ളുന്നതുമായ എഐ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിച്ചത്.
















