Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിവഗിരിയില്‍ സനാതന ധര്‍മത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; ഗുരു ആരാധനാ മൂര്‍ത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2025, 06:39 am IST
inKerala
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അലങ്കരിച്ച ഗുരുദേവ റിക്ഷയുമായി ശിവഗിരി ചുറ്റി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയുടെ മുന്‍നിര

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി അലങ്കരിച്ച ഗുരുദേവ റിക്ഷയുമായി ശിവഗിരി ചുറ്റി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയുടെ മുന്‍നിര

ശിവഗിരി: സനാതന ധര്‍മത്തെയും മഹാഭാരതത്തെയും മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിനെയും അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സനാതന ധര്‍മത്തെ അധിക്ഷേപിച്ചും ഗുരുദേവ ദര്‍ശനത്തെ വക്രീകരിച്ചുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം. വേദിയില്‍ത്തന്നെ മുഖ്യമന്ത്രിയെ തിരുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും.

ശ്രീനാരായണഗുരു സനാതന ധര്‍മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്നും സനാതന ധര്‍മമെന്നത് വര്‍ണാശ്രമ ധര്‍മമല്ലാതെ മറ്റൊന്നുമല്ലെന്നുമായിരുന്നു പിണറായി വിജയന്റെ വാദം. ഗുരുദേവനെ സനാതന ധര്‍മത്തിന്റെ ചട്ടക്കൂടിലൊതുക്കാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. ഗോത്ര വ്യവസ്ഥ പിന്‍വാങ്ങി വര്‍ണാശ്രമ വ്യവസ്ഥ വരുന്ന ഘട്ടത്തിലുണ്ടായ സാംസ്‌കാരിക ഉത്പന്നം എന്നാണ് മഹാഭാരതത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.

സനാതന ധര്‍മത്തിന്റെ രാഷ്‌ട്രം എന്നു പ്രഖ്യാപിച്ച തിരുവിതാംകൂര്‍ മഹാരാജാവ് സനാതന ഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നത് പഴയ ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണെന്ന് പിണറായി തിരുവിതാംകൂര്‍ രാജവംശത്തെയും അധിക്ഷേപിച്ചു. പ്രസംഗിച്ച ഉടനെ മുഖ്യമന്ത്രി വേദി വിടുകയും ചെയ്തു.

സമൂഹത്തില്‍ നിന്ന് ഗുരുദേവന്‍ എടുത്തുമാറ്റിയ അനാചാരങ്ങള്‍ പലതും തിരിച്ചുവരികയാണെന്നും അറിഞ്ഞോ അറിയാതെയോ ശ്രീനാരായണീയര്‍ പോലും അതിന്റെ ഭാഗമാകുന്നുവെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി.
മനുഷ്യനെ ബലിനല്കല്‍, ജ്യോതിഷം, മുഹൂര്‍ത്തം നോക്കല്‍ തുടങ്ങിയവ വര്‍ധിക്കുകയാണ്. ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ പോലും ഷര്‍ട്ടൂരി പ്രവേശിക്കണമെന്ന സമ്പ്രദായം നിലനില്‍ക്കുന്നു. അദ്ദേഹം പറഞ്ഞു.

ഗുരു ആരാധനാ മൂര്‍ത്തി: വെള്ളാപ്പള്ളി നടേശന്‍

സനാതന ധര്‍മത്തിലെ ഏതൊരു മൂര്‍ത്തിയെയും പോലെ ശ്രീനാരായണഗുരുവും ആരാധനാമൂര്‍ത്തിയാണെന്ന് മുഖ്യമന്ത്രിക്ക് വെള്ളാപ്പള്ളി നടേശന്റെ കാച്ചിക്കുറുക്കിയ മറുപടി. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. ഉള്ളിലും പുറത്തും നിറഞ്ഞുനില്‍ക്കുന്ന ദൈവികശക്തിയാണ് ശ്രീനാരായണഗുരു. സനാതന ധര്‍മത്തിലധിഷ്ഠിതമായാണ് ഗുരുവിനെ ആരാധിക്കുന്നത്. ഗുരുവിന്റെ പാരമ്പര്യവും അതിനനുസരിച്ചുള്ളതാണ്, വെള്ളാപ്പള്ളി വ്യക്തമാക്കി.

ഇത് ഗുരുനിന്ദ: പി.കെ. കൃഷ്ണദാസ്

ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗുരുവിനെ സനാതന ധര്‍മ വിരോധിയാക്കി അവതരിപ്പിക്കുന്നത് ഗുരുനിന്ദയാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ഭാരതീയ സംസ്‌കൃതിയുടെ അടിസ്ഥാനത്തില്‍ ഉയിര്‍കൊണ്ടതാണ് ഗുരുദേവ ദര്‍ശനം. അതുതന്നെയാണ് സനാതന ധര്‍മം. മുഖ്യമന്ത്രി സനാതന ധര്‍മത്തെ അവഹേളിക്കുകയാണ്. ശ്രീനാരായണഗുരു സനാതന വിശ്വാസിയല്ലെന്നു പറയുന്നത് ഗുരുപാരമ്പര്യത്തെ വക്രീകരിക്കലാണ്. ഭൗതികതയുടെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് ശ്രീനാരായണ ഗുരുവിനെ ഭാഗികമായേ മനസിലാക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

പല മതസാരവുമേകമെന്ന് ഗുരു പറഞ്ഞത് ഏകം സദ് വിപ്രാഃ ബഹുധാ വദന്തി എന്ന വൈദിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ്. ഗുരു എഴുതിയതെല്ലാം വൈദിക ചിന്തയായിരുന്നു. ഗുരുദര്‍ശനത്തിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

Tags: sivagiriSree narayana guruSanatana Dharmaworship idol
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

പുതിയ വാര്‍ത്തകള്‍

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.