Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അണ്ണാ സർവ്വകലാശാലയിലെ ലൈംഗികാതിക്രമ കേസ് : ഡിഎംകെയ്‌ക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ അപലപിച്ച് എബിവിപി 

കുറ്റവാളിയായ ജ്ഞാനശേഖരനെതിരെ കർശന നടപടിയെടുക്കണമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ വിയോജിപ്പുകളെ അടിച്ചമർത്താനാണ് ഡിഎംകെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 12:14 pm IST
inIndia

ചെന്നൈ : തമിഴ്‌നാട്ടിലെ അണ്ണാ യൂണിവേഴ്‌സിറ്റിയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുടെ ലൈംഗികാതിക്രമക്കേസ് പോലീസ് തെറ്റായി കൈകാര്യം ചെയ്തതിനെതിരെ സമരം ചെയ്ത എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എബിവിപി ദേശീയ നേതൃത്വം.

ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധിച്ചതിന് എബിവിപി സംസ്ഥാന സെക്രട്ടറി യുവരാജ് ഡിയെയും മറ്റ് വിദ്യാർത്ഥി പ്രവർത്തകരെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുരശൈവാക്കത്തുള്ള എബിവിപിയുടെ തമിഴ്‌നാട് സ്റ്റേറ്റ് ഓഫീസിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുറ്റവാളിയായ ജ്ഞാനശേഖരനെതിരെ കർശന നടപടിയെടുക്കണമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ വിയോജിപ്പുകളെ അടിച്ചമർത്താനാണ് ഡിഎംകെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കൂടാതെ കൂടുതൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ചോർച്ച തടയുന്നതിന് പോലീസ് ശ്രമിക്കണമെന്നും സോളങ്കി പറഞ്ഞു.

മാത്രമല്ല പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം വിനിയോഗിച്ചതിന് അറസ്റ്റിലായ യുവരാജ് ഡിയെയും മറ്റ് പ്രവർത്തകരെയും ഉടൻ മോചിപ്പിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

അതേ സമയം പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുത്തതും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോടൊപ്പം ചിത്രങ്ങളിൽ  പ്രത്യക്ഷപ്പെട്ടതും ഡിഎംകെയുമായി ബന്ധമുള്ളയാളാണെന്ന വെളിപ്പെടുത്തലിന് തെളിവാണ്. ഇതിന് പിന്നാലെ ജനരോഷം രൂക്ഷമായതായും യുവരാജ് പ്രതിഷേധ പ്രകടനത്തിനിടെ പറഞ്ഞു. അണ്ണാ സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ കാമ്പസിൽ ഇത്തരമൊരു കുറ്റകൃത്യം സംഭവിക്കാൻ അനുവദിച്ച വീഴ്ചകളിൽ സ്റ്റാലിൻ നേരിട്ട് പങ്കാളിയാണെന്നും യുവരാജ് ആരോപിച്ചു.

അണ്ണാ യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം സ്റ്റാലിൻ ഏറ്റെടുക്കണമെന്നും ഇരയ്‌ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി തമിഴ്‌നാട്ടിലുടനീളം പ്രതിഷേധം നടത്തിവരികയാണ്.

Tags: ChennaiDMKsexual assaultABVPmolestationanna University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.