Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു; കേന്ദ്രഫണ്ട് ചെലവഴിക്കുന്നില്ല

9,10 ക്ലാസുകളില്‍ പഠിക്കുന്ന 1969 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ലംപ്‌സംഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2024, 11:26 am IST
inKerala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ യഥാസമയം തുക കൈമാറിയിട്ടും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു. 9,10 ക്ലാസുകളില്‍ പഠിക്കുന്ന 1969 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ലംപ്‌സംഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നത്. 2023-24 വിദ്യാഭ്യാസ വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 56.28 ലക്ഷം രൂപ കൈവശമുള്ളപ്പോഴാണ് സാങ്കേതികതകളുടെ പേരില്‍ തുക തടഞ്ഞുവച്ചിരിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

നിലവില്‍ എസ്എന്‍എ-പിഎഫ്എംഎസ് സംവിധാനം വഴിയാണ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നത്. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി സീഡ് ചെയ്തില്ലെന്നും അതിനാല്‍ അക്കൗണ്ടില്‍ തുക ക്രെഡിറ്റ് ആകുന്നില്ലെന്നുമാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിശദീകരണം. എന്നാല്‍ എന്ത് കാരണംകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച് നല്കുന്ന സ്റ്റൈഫന്റ്, ലംപ്‌സംഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവ തടഞ്ഞുവച്ചിരിക്കുന്നതെന്ന കാര്യം വിദ്യാര്‍ത്ഥികളെയോ അവരുടെ രക്ഷിതാക്കളെയോ ഇതുവരെ അറിയിച്ചിട്ടില്ല. ഒരു വിദ്യാഭ്യാസ വര്‍ഷം പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടുപോകുന്നതോടുകൂടി ഈ തുക എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.

പട്ടികവര്‍ഗ ക്ഷേമം ഉറപ്പാക്കുന്നതിനു നിയോഗിക്കപ്പെട്ടിട്ടുള്ള നിരവധി പ്രൊമോട്ടര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളെയോ കുടുംബാംഗങ്ങളെയോ ബോധവത്കരിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഹകരിക്കാറില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 1200 പ്രമോട്ടര്‍മാരാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം ഉണ്ടായിരുന്നിട്ടും ഈ-ഗ്രാന്റ് സംവിധാനം വഴി വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിന് സാങ്കേതിക കാര്യങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ പട്ടികവര്‍ഗ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പട്ടികവര്‍ഗക്ഷേമത്തില്‍ മുന്‍കൈ എടുക്കുന്നില്ലെന്നും ഇതുകാരണമാണ് സാങ്കേതികപ്രശ്‌നങ്ങളുടെ പേരില്‍ സ്റ്റൈഫന്റ്, ലംപ്‌സംഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവ നിഷേധിക്കുന്നതിന് ഇടയായതെന്നും ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ത്രിവേണി ആരോപിച്ചു.

Tags: Kerala GovernmentScheduled Caste studentsCentral fundsLumpsangrant Denied
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.