Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസിന്റെ കപട അംബേദ്ക്കര്‍ സ്നേഹം തുറന്നുകാട്ടി ബിജെപി മുഖ്യമന്ത്രിമാര്‍

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 25, 2024, 07:51 am IST
inIndia

ന്യൂദല്‍ഹി: ഡോ. അംബേദ്ക്കറെ നിരന്തരം അപമാനിച്ച കോണ്‍ഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും കപട അംബേദ്ക്കര്‍ സ്നേഹം തുറന്നുകാട്ടി ബിജെപി മുഖ്യമന്ത്രിമാര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്, ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് എന്നിവരാണ് കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രസ്താവനകളുമായി വിവിധ സംസ്ഥാനങ്ങളില്‍ രംഗത്തെത്തിയത്.

മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ നിരാശയാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അലങ്കോലമാക്കി തീര്‍ത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. നെഹ്‌റു മുതല്‍ രാഹുല്‍ വരെ ഭരണഘടനയെ ഏതൊക്കെ തരത്തിലാണ് അപമാനിച്ചതെന്ന് പാര്‍ലമെന്റിലെ ചര്‍ച്ചയോടെ ജനങ്ങള്‍ക്ക് മനസിലായി.

സംവരണത്തിനെതിരായ കോണ്‍ഗ്രസ് നിലപാടും അംബേദ്ക്കറെ നിരന്തരം അപമാനിച്ച കോണ്‍ഗ്രസ് നടപടികളും തുറന്നുകാട്ടപ്പെട്ടു. അമിത് ഷായുടെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പു പറയണമെന്നും ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.

അംബേദ്ക്കറിന്റെ പേരില്‍ കോണ്‍ഗ്രസ് മുതലക്കണ്ണീരൊഴുക്കുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. അംബേദ്ക്കറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയവര്‍ ഇന്ന് അദ്ദേഹത്തിനായി കണ്ണീരൊഴുക്കുന്നുവെന്നും സായ് പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണത്തില്‍ പ്രതിഷേധിച്ചാണ് അംബേദ്ക്കര്‍ നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് പുറത്തേക്ക് പോയതെന്നും പട്ടികജാതിക്കാരെയും പട്ടികവര്‍ഗ്ഗക്കാരെയും അവഗണിച്ച് മുസ്ലിംകള്‍ക്ക് സംവരണം നല്‍കാന്‍ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചതെന്നും ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഝി ആരോപിച്ചു. അംബേദ്ക്കറിനായി ഒരു സ്മാരകം പോലും രാജ്യത്ത് പണിയാതിരുന്നവരാണ് ഇന്ന് അംബേദ്ക്കര്‍ സ്നേഹം പറഞ്ഞുവരുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ പറഞ്ഞു. അംബേദ്ക്കര്‍ക്ക് ഭാരത രത്ന നല്‍കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയാറായിട്ടില്ല, ശര്‍മ്മ പറഞ്ഞു.

കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ നെഹ്‌റുവിന്റെയും പിന്‍മുറക്കാരുടേയും പേരില്‍ മാത്രമേ രാജ്യത്ത് സ്മാരകങ്ങള്‍ നിര്‍മിച്ചുള്ളൂവെന്നും അംബേദ്ക്കരെ അവര്‍ എക്കാലവും വിസ്മരിച്ചതായും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.

Tags: BJP Chief MinistersAmbedkarissueCongress' fake Ambedkar love
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കാവിയണിഞ്ഞ് ദല്‍ഹി; ഇനി സംശുദ്ധ ഭരണത്തിലേയ്‌ക്ക്

India

പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സ്പീക്കര്‍, ശീതകാല സമ്മേളനം ഇന്നവസാനിക്കും

India

രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് നാഗാലാന്‍റിലെ വനിതാ ബിജെപി എംപി ; രാജ്യസഭാ അധ്യക്ഷന് കത്തയച്ച് ഫഗ്നോന്‍ കോന്യാക്

India

ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.