Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്പലമില്ലാതെ ആറ്റുതീരത്ത് വാഴും മഹാദേവന്‍

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Dec 22, 2024, 06:33 am IST
in Samskriti

കെട്ടിഅടച്ച ശ്രീകോവിലും, നാലമ്പലവും, ചുറ്റമ്പലവും, ഇല്ലാത്ത പ്രസിദ്ധമായ ക്ഷേത്രമാണ് തൃപ്പാറ മഹാദേവ ക്ഷേത്രം. ഭഗവാന്‍ സ്വയംഭൂ ആണെന്ന് സങ്കല്പം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 7 കിലോമീറ്റര്‍ മാറി കൈപ്പട്ടൂര്‍ – കോന്നി റൂട്ടില്‍ കൈപ്പട്ടൂര്‍ നിന്ന് ഒരു കിലോമീറ്റര്‍ കിഴക്ക് മാറി അച്ചന്‍കോവിലാറിന്റെ തീരത്താണ് പു
രാണ പ്രസിദ്ധവും വാസ്തു ശാസ്ത്രസമ്മന്തിയായ സവിശേഷതകള്‍ നിറഞ്ഞതുമായ തൃപ്പാറ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മേജര്‍ ക്ഷേത്രങ്ങളുടെ പട്ടികയില്‍ പെട്ടതാണ് ഈ ക്ഷേത്രം. അച്ചന്‍കോവിലാറിലെ ജലനിരപ്പ് ഉയരുമ്പോള്‍ മൂലപ്രതിഷ്ഠ ഉള്‍പ്പെടെ പൂര്‍ണമായും വെള്ളത്തിന് അടിയില്‍ ആകും എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ക്ഷേത്രത്തിലെ നന്ദികേശന്റെ കൊമ്പ് മുങ്ങിയാല്‍ മഹാദേവ സാന്നിധ്യം തൊട്ടടുത്ത തൃക്കോവില്‍ ക്ഷേത്രസന്നിധിയില്‍ എത്തി എന്നാണ് വിശ്വാസം. തുടര്‍ന്ന് കല്‍ത്തൂണില്‍ പട്ടുകെട്ടിയാണ് നിത്യ പൂജകള്‍ നടത്തുക. കേരളത്തില്‍ മറ്റൊരു ക്ഷേത്രത്തിലും കാണാന്‍ കഴിയാത്ത രീതിയില്‍ തിടപ്പള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന ശ്രീകോവിലാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ എല്ലാ ക്ഷേത്രങ്ങളിലും ശ്രീകോവിലിന്റെ ആകൃതി സമചതുരമോ, വൃത്തമോ ആകാം എന്നാല്‍ ഇവിടെ മേല്‍ക്കൂര ഇല്ലാതെ ദീര്‍ഘചതുരാകൃതിയില്‍ കരിങ്കല്ലില്‍ മാത്രം കൊത്തിയെടുത്ത ശ്രീകോവില്‍ കേരളീയ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്. ശ്രീകോവിലിന്റെ നടുക്ക് നിന്ന് അല്പം പടിഞ്ഞാറ് മാറി ഒരു കുഴിയിലാണ് നിത്യ പൂജ നടത്തുന്നത്. ഈ കുഴിയില്‍ ശിവ സങ്കല്‍പ്പത്തില്‍ ഉള്ള കരിങ്കല്‍ ശിലയില്‍ ആണ് പൂജാദി കര്‍മ്മങ്ങള്‍ സമര്‍പ്പിക്കുക. ശിലയുടെ ആദ്യന്തങ്ങള്‍ വ്യക്തമല്ല എന്നതും വിചിത്രം. ഭഗവാന്റെ വലതുഭാഗത്ത് ചലനഗണപതി പ്രതിഷ്ഠയും സപ്തര്‍ഷി സങ്കല്‍പ്പത്തില്‍ ഏഴ് വിളക്കുമാടവും ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതകളാണ്.

ക്ഷേത്ര സന്നിധിയില്‍ ക്ഷേത്രത്തോളം പഴക്കം ചെന്ന കൂവള മരവും ഉണ്ട്. ഇതില്‍ എല്ലാ ദിവസവും കൂവളക്കായ ഉണ്ടാകും എന്നതും പ്രത്യേകതയാണ്. തൃപ്പാറ ക്ഷേത്ര നദി കടവില്‍ നിന്നും ക്ഷേത്രമേല്‍ശാന്തി മുങ്ങി എടുക്കുന്ന ശില നിരവധി ക്ഷേത്രങ്ങളില്‍ ക്ഷേത്ര പ്രതിഷ്ഠയ്‌ക്കായി ഉപയോഗിച്ചുവരുന്നു. കര്‍ക്കടക മാസത്തിലെ പിതൃ ബലിതര്‍പ്പണം ഇവിടെ വളരെപ്രസിദ്ധമാണ്. നിത്യവും പിതൃപൂജയും തിലഹവനവും നടത്താറുണ്ട്. ഐതീഹപെരുമയുമായി ബന്ധപെട്ട് എല്ലാ മാസവും രണ്ട് പ്രദോഷങ്ങളും ആഘോഷപൂര്‍വ്വം ആചരിയ്‌ക്കാറുണ്ട്.

ശിവരാത്രിക്ക് ഒന്‍പത് ദിവസം മുന്‍പ് കൊടിയേറി പത്താം ദിവസം ശിവരാത്രിക്ക് ആറാട്ടോടെയാണ് ഉത്സവ സമാപനം. അന്നേദിവസം 151 പറ അരിയുടെ സദ്യയാണ്. ഭഗവാന്റെ ജന്മനാളായ ധനുമാസത്തിലെ തിരുവാതിരിക്കും വന്‍ ഭക്തജന സാന്നിധ്യമാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. ജലധാര ക്ഷീരധാര, ചതുശ്ശയം മൃത്യുഞ്ജയ ഹോമം, നീരാഞ്ജനം പ്രദോഷ വേളയിലെ ശിവപൂജ എന്നിവയും പ്രാധാന്യം. മണ്ണാറശാല , പാമ്പുമേക്കാവ്, വെട്ടികോട്ട്, ആമേടം എന്നീ സര്‍പ്പ കാവിനോടൊപ്പം പ്രാധാന്യമുള്ളതാണ് ഇവിടുത്തെ സര്‍പ്പ പ്രതിഷ്ഠയും. ആയില്യം നാളിലെ നൂറും -പാലും തൊഴാന്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

പാണ്ഡവരുടെ വനവാസകാല അനുഭവമായി ബന്ധപ്പെട്ടതാണ് ക്ഷേത്ര ഐതിഹ്യം നിലനില്‍ക്കുന്നത് ‘വനവാസ കാലത്ത് കൃഷ്ണാര്‍ജുനന്മാര്‍ കാട്ടിലൂടെ സഞ്ചരിച്ച് നടന്ന് ക്ഷീണിച്ച് നദീതീരത്ത് വിശ്രമിക്കുമ്പോള്‍ കഠിനമായ വിശപ്പ് അനുഭവപ്പെടുകയും അര്‍ജുനന്‍ നദിക്കരയില്‍ ആഹാരം പാകം ചെയ്യുകയും ചെയ്തത്രേ.

ഭക്ഷണത്തിന് മുന്‍പ് ശിവപൂജ ചെയ്യുക പതിവായിരുന്ന അര്‍ജുനന്‍ കൃഷ്ണനോട് പൂജയ്‌ക്കുള്ള സ്ഥലം നിര്‍ദ്ദേശിക്കാന്‍ പറഞ്ഞു. ആറിനോട് ചേര്‍ന്നുള്ള പാറയില്‍ കയറിയിരുന്ന് കൃഷ്ണന്‍ തന്റെ പാദങ്ങള്‍ ചേര്‍ത്ത് വച്ച് ശിവ സങ്കല്‍പ്പത്തില്‍ പൂജ ചെയ്യാന്‍പറഞ്ഞു. ശിവ പൂജ ചെയ്തു ആഹാരവും കഴിച്ച് അവര്‍ യാത്ര തുടര്‍ന്നു. ശിവസാന്നിധ്യമുള്ള ആ പാറ പിന്നീട് തൃപ്പാറയായി പരിണമിച്ചു എന്നാണ് ഐതിഹ്യം.

Tags: pathanamthittaDevotionalLord MahadevaTrippara Mahadeva Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാമാഭിഷേകം മുടക്കാനുള്ള മാര്‍ഗം മന്ഥര കൈകേയിക്ക് ഉപദേശിക്കുന്നു
Samskriti

ചിത്രരാമായണം -4: ശ്രീരാമാഭിഷേകാരംഭം

Samskriti

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

Samskriti

ലോകമാകെ 300ലധികം രാമായണങ്ങള്‍

Samskriti

രാമായണം: ലക്ഷ്യത്തിലേക്കുള്ള കുതിപ്പ് !

Spiritual

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

പുതിയ വാര്‍ത്തകള്‍

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.