Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊമോഡോ ഡ്രാഗണ്‍ ആള്‍ ചില്ലറക്കാരനല്ല. ലോകത്തിലെ ഏറ്റവും വലിയ പല്ലി; മൊത്തത്തില്‍ ഒരു രാക്ഷസന്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍byഡോ.അനില്‍കുമാര്‍ വടവാതുര്‍
Dec 15, 2024, 12:04 pm IST
inVaradyam

കൊമോഡോ ഡ്രാഗണ്‍ ആള്‍ ചില്ലറക്കാരനല്ല. ലോകത്തിലെ ഏറ്റവും വലിയ പല്ലി എന്നാണ് പെരുമ. മൊത്തത്തില്‍ ഒരു രാക്ഷസന്റെ ഗരിമ. താമസമാവട്ടെ കരയോരത്തെ കാടുകളില്‍. അതുകൊണ്ടാവണം, ഇന്തോനേഷ്യയുടെ പ്രാദേശിക ഭാഷയില്‍ ബുയാഡാരത് (കരയിലെ മുതല), ബിവാക് രാക്ഷസ (രാക്ഷസന്‍ പല്ലി) എന്നൊക്കെ ഇവനെ വിളിക്കുന്നത്. ആരെയും കടന്നാക്രമിക്കാന്‍ കരുത്തുണ്ടെങ്കിലും മനുഷ്യനെ പൊതുവെ ആക്രമിക്കാറില്ല.

ഇന്തോനേഷ്യയിലെ കൊമാഡോ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ കൊമോഡോ ദ്വീപിലാണ് ഈ രാക്ഷസന്‍ പല്ലികളെ കാണാനാവുക. തൊട്ടടുത്ത റിങ്കാഗിലി മൊതാങ് ദ്വീപുകളിലുമുണ്ട് കൊമോഡയുടെ സാന്നിധ്യം. നൂറുകിലോ വരെ ഭാരവും മൂന്നു മീറ്റര്‍ വരെ നീളവുമുള്ള കൊമോഡോ കാഴ്ചയില്‍ ഒരു മുതലയെപ്പോലെ തോന്നാം. ഭയം ജനിപ്പിക്കുന്ന രൂപവും തോല്‍പ്പിക്കാനാവാത്ത കരുത്തും വശങ്ങളിലേക്ക് അനായാസം തല ചലിപ്പിക്കാനുള്ള കഴിവും ഭീമാകാരമായ വായും ഇവന്റെ പ്രത്യേകതകളാണ്. കടിക്ക് നല്ല കരുത്തുണ്ട്. കടിയില്‍ ഇരയിലേക്ക് കയറ്റുന്ന ഉമിനീരില്‍ വിഷത്തിന്റെ സാന്നിധ്യവും.

പന്നിയും പക്ഷിയും പാമ്പുമൊക്കെ കൊമോഡോയുടെ പ്രിയ ഭക്ഷണങ്ങളാണ്. മാനിനെ കിട്ടിയാലും വിടില്ല. മനുഷ്യനെ ദൂരെ കണ്ടാല്‍ ഓടി ഒളിക്കുകയാണ് പതിവ്. പക്ഷേ അപൂര്‍വമായെങ്കിലും കൊമോഡോ മനുഷ്യരെ ക്രൂരമായി ആക്രമിച്ച ചരിത്രവുമുണ്ട്. അതുകൊണ്ടാവണം ഈ രാക്ഷസന്‍ പല്ലിയെ കേന്ദ്രകഥാപാത്രമാക്കി പല ഹോളിവുഡ് ത്രില്ലര്‍ സിനിമകളും നിര്‍മിക്കപ്പെട്ടത്.

‘കഴ്‌സ് ഓഫ് കൊമോഡോ’ അഥവാ കൊമോഡോയുടെ ശാപം എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ സിനിമ തന്നെ ഉദാഹരണം. ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2004 ല്‍ പുറത്തുവന്ന ഈ ചിത്രത്തിന്റെ പ്രമേയം ജനിതകമാറ്റം വരുത്തപ്പെട്ട ഒരു കൂട്ടം കൊമോഡോകളുടെ കഥയാണ്. ശാന്തസമുദ്രത്തിലെ വിദൂര ദ്വീപായ ഫോസ്റ്റര്‍ ദ്വീപിലാണ് കഥ നടക്കുന്നത്. അവിടെ വഴിതെറ്റിയെത്തിയ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാരെയും അതിനു പിന്നാലെ വന്ന ബാങ്ക് കൊള്ളക്കാരെയും ജനിതകമാറ്റം വരുത്തപ്പെട്ട കൊമോഡോകള്‍ ക്രൂരമായി വേട്ടയാടുന്നു. ഒടുവില്‍ സൈന്യമെത്തി ആ ദ്വീപു തന്നെ ബോംബിട്ട് തകര്‍ത്താണ് ലോകത്തെ രക്ഷിക്കുന്നത്.

മാതാപിതാക്കളെ കൊമോഡോകള്‍ ക്രൂരമായി കൊലപ്പെടുത്തിയ ദ്വീപു തേടി വരുന്ന കുട്ടിയുടെ കഥയാണ് ആസ്‌ട്രേലിയന്‍ ത്രില്ലറായ ‘കൊമോഡോ’യുടെ പ്രമേയം. മൈക്കിള്‍ ലാന്റിയേറി സംവിധാനം ചെയ്ത് 1999 ല്‍ പുറത്തിറങ്ങിയ ‘കൊമോഡോ വേഴ്‌സസ് കോബ്ര’ എന്ന അമേരിക്കന്‍ ടിവി ചിത്രവും ഏറെ ശ്രദ്ധനേടി.

പക്ഷേ ഈ ‘പാവം ക്രൂരന്മാര്‍’ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. 1910 ല്‍ പാശ്ചാത്യ ജന്തുശാസ്ത്രജ്ഞര്‍ കണ്ടെത്തി ലോകത്തിനു മുന്നിലെത്തിച്ച കൊമോഡോകളെ ‘അപകസാധ്യത നേരിടുന്ന ജീവികള്‍’ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. പക്ഷേ അവയുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നതായി വന്യജീവി ഗവേഷകര്‍ കണ്ടെത്തി. കേവലം 1380 കൊമോഡോകള്‍ മാത്രമാണ് ലോകത്ത് അവശേഷിക്കുന്നതെന്ന് അവര്‍ സ്ഥിരീകരിച്ചു. ഇതേ ത്തുടര്‍ന്ന് ഇവയെ ‘വംശനാശം നേരിടുന്ന’ ജീവികളുടെ പട്ടികയിലേക്ക് മാറ്റാന്‍ ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍)തീരുമാനിക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നതും ആവാസ വ്യവസ്ഥയില്‍ കയ്യേറ്റങ്ങള്‍ പെരുകുന്നതും പ്രകൃതിദത്തമായ ഭക്ഷണത്തിന്റെ അഭാവവും എല്ലാം ചേര്‍ന്നാണ് ഈ ജീവികളുടെ വംശനാശത്തിന് അവസരം ഒരുക്കുന്നത്.

കേവലം 30 വര്‍ഷമാണ് കൊമോഡോകളുടെ ആയുര്‍ദൈര്‍ഘ്യമെന്ന് കണക്കാക്കപ്പെടുന്നു. ഇഷ്ടമുള്ള ഇണയെ കിട്ടാന്‍ വഴക്കടിക്കാനും പരസ്പരം ആക്രമിക്കാനുമൊന്നും കൊമോഡോകള്‍ക്ക് മടിയില്ല. ഒറ്റത്തവണ 30 മുട്ടകളിടും. മുട്ടവിരിഞ്ഞിറങ്ങുന്ന കൊമോഡോ കുഞ്ഞുങ്ങളെ ഭക്ഷണമാക്കാനും ഈ ജന്തുക്കള്‍ മടിക്കാറില്ല. അതിനാല്‍ പ്രായപൂര്‍ത്തിയാവും വരെ മരമുകളില്‍ ഒളിച്ചിരിക്കുന്നതിനാണ് കൊമോഡോ കുഞ്ഞുങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്.

ജീവിച്ചിരിക്കുന്ന കരയിലെ ഏറ്റവും വലിയ ഉരഗം എന്ന പേരിനര്‍ഹനായ കൊമോഡോകള്‍ക്ക് മറ്റ് പല പ്രത്യേകതകളുമുണ്ട്. ആദ്യത്തേത് അതിന്റെ അപാരമായ ഘ്രാണശക്തി. ജീര്‍ണിച്ച മാംസത്തിന്റെ നാറ്റം നാല് കിലോമീറ്റര്‍ അകലെ നിന്നുപോലും അറിയാന്‍ ഇവയ്‌ക്ക് കഴിയും. കാഴ്ച ശക്തിയും കേമം. പക്ഷേ കേള്‍വി കമ്മിയാണ്. കരുത്തേറിയ മാംസപേശികളുടെയും നഖങ്ങളുടെയും സഹായത്തോടെ മരം കയറാനും ശത്രുക്കളില്‍നിന്ന് രക്ഷനേടാനും കൊമോഡോകള്‍ക്ക് സാധിക്കും. വാലിനും നല്ല കരുത്തുണ്ട്. വാല്‍കുത്തിനിന്ന് മരംകയറ്റം അവ സുഗമമാക്കുന്നു.

വജ്രം വിതറി ചൂടുകുറച്ചാലോ?

ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് അപാരമായി ഉയരുന്നതിനാലുണ്ടാകുന്ന കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഇന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. സൂര്യനില്‍നിന്ന് അനുനിമിഷം പ്രവഹിക്കുന്ന ഉഷ്ണരശ്മികളെ മടങ്ങിപ്പോകാന്‍ അനുവദിക്കാതെ മലിനവാതകങ്ങള്‍ കുരുക്കിയിടുകയാണ്. അപ്പോള്‍ ആഗോളതാപനം വര്‍ധിച്ചുകൊണ്ടേയിരിക്കും.

ബാഹ്യാന്തരീക്ഷമായ സ്ട്രാറ്റോസ്ഫിയറില്‍ വച്ച് അത്തരം താപകിരണങ്ങളെ ഭൂമണ്ഡലത്തില്‍ കയറാതെ തിരിച്ചയയ്‌ക്കാന്‍ പറ്റിയാല്‍ ചൂട് വര്‍ധിക്കുന്നത് തടയാനാവും. 1947 ല്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനായ മിഖായല്‍ ഇവാനോവിച്ച് ഇതിനൊരു മാര്‍ഗവും നിര്‍ദ്ദേശിച്ചു-‘സ്ട്രാറ്റോസ്‌ഫെറിക് എയ്‌റോസോള്‍ ഇഞ്ചക്ഷന്‍.’ സ്ട്രാറ്റോസ്ഫിയറില്‍ സള്‍ഫര്‍ തരികള്‍ നിറച്ചാല്‍ അത് സാധിക്കും. പക്ഷേ അവ അന്തരീക്ഷത്തിലെ ഓസോണ്‍പാളി കാര്‍ന്നുതിന്നു തീര്‍ക്കും.

അതിനൊരു പരിഹാരവുമായാണ് സൂറിച്ചിലെ ഗവേഷകരായ സാന്ദ്രോ വട്ടിയോണിയും സംഘവും വരുന്നത്. അത്യുന്നതങ്ങളില്‍ പറക്കാന്‍ സംവിധാനമുള്ള വിമാനങ്ങളുടെ സഹായത്തോടെ ബാഹ്യാന്തരീക്ഷത്തില്‍ വജ്രം അഥവാ ഡയമണ്ടിന്റെ അതിസൂക്ഷ്മ നാനോ ധൂളികള്‍ വിതറുക. അവ സൂര്യതാപം ഭൂമിയിലെത്താതെ പ്രതിഫലിപ്പിച്ച് തിരിച്ചയയ്‌ക്കും. യാതൊരു പാര്‍ശ്വഫലങ്ങളും ഭയക്കുകയും വേണ്ട. വട്ടിയോണിയുടെ നിര്‍ദേശത്തിന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

Tags: IndonesiaKomodo Dragonlargest lizardKomado National Park
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

India

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)
India

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

India

ബംഗ്ലാദേശിലെ കാളി ക്ഷേത്രം മുതൽ ഇന്തോനേഷ്യയിലെ പ്രംബാനൻ വരെ : ലോകത്തിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് പുതുജീവൻ നൽകി ഇന്ത്യ ; പിന്നിൽ മോദിയുടെ നിശ്ചയദാർഢ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.