ലക്നൗ : തുപ്പിയ മാവ് കൊണ്ട് റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെതിരെ കേസ് . ഗാസിയാബാദിലെ കൃഷ്ണ കോളനിയിൽ സ്ഥിതി ചെയ്യുന്ന താജ് ഹോട്ടലിനെതിരെയാണ് പരാതി. റൊട്ടി ഉണ്ടാക്കുന്നതിനിടെ യുവാവ് മാവിൽ തുപ്പുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് .
യുവാവ് തന്തൂരി റൊട്ടി ഉണ്ടാക്കാൻ മാവ് എടുക്കുന്നതും, ഓരോ തവണ എടുക്കുമ്പോഴും റൊട്ടിയ്‌ക്കുള്ള മാവിൽ തുപ്പുകയും തന്തൂരി അടുപ്പിൽ ഇടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.വിഡിയോ പരിശോധിച്ച പോലീസാണ് സംഭവം കൃഷ്ണ കോളനിയിലെ താജ് ഹോട്ടലിലാണ് നടന്നതെന്ന് കണ്ടെത്തിയത് .
വീഡിയോ പുറത്ത് വന്ന ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ മൂന്ന് പോലീസ് ടീമുകൾ രൂപീകരിക്കുകയും ചെയ്തു. പ്രതിയെ ഉടൻ പിടികൂടുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: