Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുത്തശ്ശി വായനശാല; നാടകങ്ങളുടെ ആദ്യ രംഗവേദി:ഇന്ന് ‘വിദ്യാധിരാജന്‍’ അരങ്ങേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 10:15 am IST
in Kerala, Literature

തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും പ്രാചീന വായനശാലയായ വഞ്ചിയൂര്‍ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല ഇന്ന് 110 ാം വാര്‍ഷികം ആഘോഷിക്കുകയാണ്. അറിവിനും പുസ്തകത്തിനുമുള്ള ഒറ്റ മനുഷ്യന്റെ ദാഹത്തിനും ഇച്ഛാശക്തിക്കും സാക്ഷ്യം വഹിക്കുന്നതാണ് 1914 ല്‍ ആരംഭിച്ച ഗ്രന്ഥശാലയുടെ വിജയം.

വീടുകളില്‍ നിന്ന് പുസ്തകങ്ങള്‍ യാചിച്ച് വാങ്ങിയാണ് പില്‍ക്കാലത്ത് ‘വായനശാല കേശവപിള്ള’ എന്നറിയപ്പെട്ട കേശവപിള്ള ഇരുപതോളം പുസ്തകങ്ങളുമായി വായനശാല തുടങ്ങിയത്. സ്വന്തം വീട്ടിലാരംഭിച്ച വായനശാല ആദ്യം പാല്‍ക്കുളങ്ങരയിലും പിന്നീട് കൈതമുക്കിലേക്കും മാറ്റി, ഒടുവില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് വഞ്ചിയൂരില്‍ 10 സെന്റ് സ്ഥലം ലൈബ്രറിക്ക് വിട്ടുകൊടുത്തു. കേശവപിള്ള തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുടെ പേരില്‍ ഗ്രന്ഥശാല ആരംഭിച്ചത് രാജാവിന് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു. ഗ്രന്ഥശാലാ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നതുവരെ താടി വടിക്കില്ലെന്ന് കടുത്ത രാജഭക്തനായിരുന്ന കേശവപിള്ള പ്രതിജ്ഞയെടുത്തിരുന്നായും പറയപ്പെടുന്നു.

ഇപ്പോള്‍ ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ ലൈബ്രറിയുടെ കൈവശമുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം എന്നിവയില്‍ നിന്നുള്ള പ്രസിദ്ധീകരണങ്ങളും ഇതിലുണ്ട്. സംസ്ഥാനത്തെ നാടകവേദിയുടെ പരിണാമത്തില്‍ ലൈബ്രറി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. നാലാം വാര്‍ഷികം മുതല്‍ നാടക കലാകാരന്മാരെയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെട്ടു. ‘മാര്‍ത്താണ്ഡവര്‍മ’, ‘രാജാ കേശവദാസന്‍’, ‘ഇന്ദുലേഖ’ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള പല നാടകങ്ങളും ഇവിടെ അരങ്ങേറി. സി.വി.രാമന്‍പിള്ള, ഇ.വി.കൃഷ്ണപിള്ള, ജി.ശങ്കരപ്പിള്ള തുടങ്ങി നാടകരംഗത്തെ ഒട്ടുമിക്ക പ്രമുഖരും ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളിലൂടെ പരിപോഷിപ്പിക്കപ്പെട്ടു. അക്കാലത്ത് നാടക രംഗത്തേക്ക് അന്ന ചാണ്ടി, ഓമന കുഞ്ഞമ്മ, രാധാദേവി, രുഗ്മിണി അമ്മ തുടങ്ങിയ വനിതാ അഭിനേതാക്കളെ കൊണ്ടുവന്നത് പ്രത്യേകം എടുത്തപറയേണ്ടതാണ്.

സാംസ്‌കാരിക സമ്മേളനവും
അവാര്‍ഡ് വിതരണവും ഇന്ന്
ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയുടെ 110 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6ന് ഭാരത്ഭവനില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം വിഎസ്‌സി ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിക്കും. ഡോ.എം.ജി.ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍, ഗ്രന്ഥശാല നിര്‍വാഹക സമിതി അംഗങ്ങളായ പി.ശ്രീകുമാര്‍, എസ്.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.

മലയാള നാടകവേദിക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി വായനശാല നല്‍കിവരുന്ന വായനശാല കേശവപിള്ള അവാര്‍ഡ് നാടകരചയിതാവും സംവിധായകനുമായ പ്രൊഫ.ജി.ഗോപാലകൃഷ്ണന് സമ്മാനിക്കും. തുടര്‍ന്ന് ഡോ.രാജാ വാര്യര്‍ സംവിധാനം ചെയ്ത വിദ്യാധിരാജന്‍ എന്ന നാടകം അരങ്ങേറും. ചട്ടമ്പിസ്വാമിയുടെ കഥ പറയുന്ന നാടകാവതരണത്തിന് ഒരു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി. സുഷമ, ഗിരിജ സുരേന്ദ്രന്‍, ഗിരീഷ് സോപാനം, പ്രവീണ്‍കുമാര്‍.കെ.എസ്, ഉണ്ണി മഠത്തില്‍, പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍, ഫിത്തു, ഡോ.ആരോപമല്‍.ടി, ഹിരിധര്‍ പൈ, അഡ്വ.നരേന്ദ്രമോഹന്‍ എന്നിവര്‍ അരങ്ങിലെത്തും. ഗാനരചന ഡോ.ഉഷാ രാജാ വാര്യരും സംഗീതം അനില്‍റാമും നിര്‍വഹിക്കും. സംഗീതനിര്‍വഹണം സതീഷ് കെ.നാരായണനും ഫൈലേഷ് രംഗവിതാനവും നിര്‍വഹിക്കും.

Tags: Sreechithira Thirunal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജഭരണകാലത്തെ നിര്‍മിതി; കേരളത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച പള്ളിവാസല്‍ പവര്‍ഹൗസിന് നാളെ 85 വയസ്

Kerala

ഗാര്‍ഡ് ഓഫ് ഓണര്‍ ഒഴിവാക്കല്‍: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുള്‍പ്പെടെ ആചാരങ്ങള്‍ മുടങ്ങും; ശ്രീചിത്തിര തിരുനാളിനു നല്കിയ ഉറപ്പും പാഴാകുന്നു

പുതിയ വാര്‍ത്തകള്‍

12 കോടിയുടെ മയക്കമരുന്ന് ഹര്‍ഷ സണ്ണിയുടെ കയ്യില്‍ പിടിപ്പിച്ചത് മറ്റൊരാളെന്ന്, വിശ്വസിക്കാതെ ക്രൈംബ്രാഞ്ച്, ഹര്‍ഷ സണ്ണി വന്‍കണ്ണിയിലെ ചെറുമീനോ?

ഭീകരതയെ പിന്തുണയ്‌ക്കുന്നവർക്ക് സിന്ധു നദിയിലെ വെള്ളം നൽകില്ല : പാകിസ്ഥാനെ വരച്ചനിലയിൽ നിർത്താനറിയാമെന്ന് രാജ്‌നാഥ് സിംഗ്

കര്‍മ്മശേഷിയോടെ മുന്നേറിയിരുന്ന ബുദ്ധിമതിയായ തായ് ലാന്‍റിന്റെ രാജകുമാരി…ഒരു ദിവസം വീണു, കോമയിലായി കിടന്ന കിടപ്പില്‍ മൂന്ന് വര്‍ഷം…

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.