Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എ ആര്‍ റഹ്മാന്‍ പിതാവിനെപ്പോലെ, അദ്ദേഹത്തിന്റെ മകള്‍ക്ക് എന്റെ പ്രായമേയുള്ളൂ;മോഹിനി ഡേ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 05:57 pm IST
in Entertainment

മുംബൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനുമായി ബന്ധത്തിലാണെന്ന സാമൂഹിക മാധ്യമങ്ങളിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റഹ്മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ. എ ആര്‍ റഹ്മാന്‍ തന്റെ പിതാവിനേപ്പോലെയാണെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മോഹിനി ഡേ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. വളരെ നീണ്ട കുറിപ്പാണ് മോഹിനി ഡേ പങ്കുവെച്ചത്.

എന്റെ ജീവിതത്തില്‍ എനിക്ക് അച്ഛന്റെ സ്ഥാനത്ത് നില്‍ക്കുന്ന ഒരുപാട് പേരും റോള്‍ മോഡലുകളും ഉണ്ട്. എന്റെ വളര്‍ച്ചയില്‍ നിര്‍ണായ പങ്ക് വഹിക്കാന്‍ അവര്‍ക്കൊക്കെ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഞാന്‍ ഭാഗ്യവതിയും നന്ദിയുള്ളവളുമാണ്. ഇതില്‍ ഒരാളാണ് എആര്‍. എ ആര്‍ റഹ്മാന്‍ എന്റെ പിതാവിനെപ്പോലെയാണ്. അദ്ദേഹം യഥാര്‍ഥത്തില്‍ എന്റെ അച്ഛനേക്കാള്‍ അല്‍പ്പം ചെറുപ്പമാണ്. അദ്ദേഹത്തിന്റെ മകള്‍ക്ക് എന്റെ പ്രായമുണ്ട്. എട്ടര വര്‍ഷമായി അദ്ദേഹത്തിന്റെ ബാന്‍ഡില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നു. എല്ലാവരും എന്റെ സ്വകാര്യതയെ മാനിക്കണം. അവരുടേയും. ഇത് വ്യക്തിപരമായ കാര്യമാണ്. വേദനാജനകമായ ഒരു കാര്യമാണ്. അതില്‍ ദയവ് കാണിക്കുക. എനിക്കും എ ആര്‍ റഹ്മാനുമെതിരായ തെറ്റായ വിവരങ്ങളും അടിസ്ഥാന രഹിതമായ ആരോപങ്ങളും അവകാശ വാദങ്ങളും തീര്‍ത്തും അവിശ്വസനീയമാണ്.

മാധ്യമങ്ങള്‍ രണ്ട് സംഭവങ്ങളേയും അശ്ലീലമാക്കുന്നത് കുറ്റകരമാണ്. ഒരു കുട്ടിയെന്ന നിലയില്‍ എട്ടര വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച സമയത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഇത്തരം വൈകാരിക കാര്യങ്ങളില്‍ ആളുകള്‍ക്ക് ബഹുമാനമോ സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്നു കാണുന്നത് നിരാശാജനകമാണ്, ആളുകളുടെ മാനസികാവസ്ഥ കാണുമ്പോള്‍ എനിക്ക് സങ്കടമുണ്ട്. എ ആര്‍ റഹ്മാന്‍ ഒരു ഇതിഹാസമാണ്, മോഹിനി ഡേ കുറിച്ചു.

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത സംഗീതലോകത്തും ആരാധകരിലും ഏറെ നടുക്കമുണ്ടാക്കിയിരുന്നു. ഇതിന് തൊട്ടു പിന്നാലെ റഹ്മാന്റെ ട്രൂപ്പിലെ അംഗവും പ്രശസ്ത ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ താന്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നതായി അറിയിച്ചു. ഇതോടെ എ ആര്‍ റഹ്മാന്റെ വിവാഹമോചനത്തിന് ഇതുമായി ബന്ധമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെയാണ് മോഹിനി വിശദീകരണവുമായി രംഗത്തെത്തിയത്.

Tags: divorceAr RehmanLatest newsmohini dai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പുതിയ വാര്‍ത്തകള്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.