Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുത്തിനിറച്ച് ആളെ കയറ്റുന്നു; പമ്പ-നിലയ്‌ക്കല്‍ ചെയിന്‍ സര്‍വീസില്‍ ദുരിതയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2024, 09:21 am IST
in Kerala

ശബരിമല: കെഎസ്ആര്‍ടിസിയുടെ നിലയ്‌ക്കല്‍- പമ്പ ചെയിന്‍ സര്‍വീസില്‍ കുത്തിനിറച്ച് കയറ്റുന്നതിനാല്‍ അയ്യപ്പന്‍മാര്‍ക്ക് ദുരിതയാത്ര. തീര്‍ത്ഥാടകരെ ബസുകളില്‍ നിര്‍ത്തിക്കൊണ്ടു പോകരുതെന്ന ഹൈക്കോടതി നിര്‍ദേശം മറികടന്നാണ് ഉദ്യോഗസ്ഥരുടെ നടപടി. ഭക്തരെ പരമാവധി ചൂഷണം ചെയ്യുന്നതിനു പുറമെ കെഎസ്ആര്‍ടിസിയുടെ ലാഭം മാത്രം ലക്ഷ്യമിട്ടാണ് ബസില്‍ പരമാവധി സ്വാമിമാരെ കയറ്റുന്നത്. പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെ ഗ്രൗണ്ട് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കണ്ടക്ടറും ഡ്രൈവറും നിര്‍ബന്ധിച്ചാണ് സ്വാമിമാരെ കുത്തിനിറച്ച് കയറ്റുന്നത്. ഇതിനായി ചില തന്ത്രങ്ങളും പയറ്റുന്നു.

കൃത്യമായ ഇടവേളകളില്‍ ബസുകള്‍ ലഭ്യമാക്കാതെയും ഏറെ തിരക്കുള്ളപ്പോഴും അധികം സര്‍വീസ് നടത്താതെയും വരുന്ന ബസുകള്‍ കുത്തി നിറച്ചുവിടുകയാണ് ചെയ്യുന്നത്. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നിലക്കല്‍ സ്റ്റാന്‍ഡില്‍ എത്തി അയ്യപ്പന്‍മാരെ ബസില്‍ നിര്‍ത്തിക്കൊണ്ടു പോകാന്‍ അനുവദിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും വകവയ്‌ക്കാതെയാണ് ഇത്തരത്തില്‍ തുടരുന്നത്. സര്‍വീസ് പോകുന്ന ജീവനക്കാരുടെ തലയില്‍ കുറ്റം കെട്ടിവയ്‌ക്കാനുമാണ് ശ്രമം നടക്കുന്നത്.

കഴിഞ്ഞ ദിവസം നിലക്കല്‍ സ്റ്റാന്‍ഡില്‍ നിന്ന് പമ്പയിലേക്ക് സര്‍വീസ് നടത്തിയ ബസിലെ കണ്ടക്ടറുടെ ഫോട്ടോ യാത്ര ചെയ്ത അയ്യപ്പന്‍ എടുക്കുകയും കോടതിയെ അറിയിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതെതുടര്‍ന്ന് ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരോട് നിര്‍ത്തിക്കൊണ്ട് യാത്ര അനുവദിക്കാന്‍ എഴുതി നല്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗ്രൗണ്ട് ഡ്യൂട്ടി ജീവനക്കാരന്‍ ഇതിന് വിസമ്മതിച്ചു. ഇതിന് പ്രതികാരമായി വണ്ടിയില്‍ ആളെ കയറ്റാന്‍ കണ്ടക്ടര്‍ വിസമ്മതിക്കുന്നു എന്ന് വ്യാജ പരാതി പമ്പ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതായും പറയുന്നു. ഗ്രൗണ്ട് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ ബസ് ജീവനക്കാരോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. ഇത്തവണ ചെയിന്‍ സര്‍വീസിനായി എത്തിച്ചവയില്‍ ഭൂരിപക്ഷം ബസുകളും മെച്ചപ്പെട്ട കണ്ടീഷനില്‍ അല്ലെന്നും ആക്ഷേപമുണ്ട്. മുന്‍കാലങ്ങളില്‍ പുതിയ ബസുകളാണ് ശബരിമല സര്‍വീസിനായി എത്തിച്ചിരുന്നത്. മകരവിളക്കിന് ശേഷമാണ് വിവിധ ഡിപ്പോകളിലേക്ക് പുതിയ ബസുകള്‍ നല്‍കിയിരുന്നത്. ഏതാനും വര്‍ഷമായി പുതിയ ബസുകള്‍ ശബരിമല സര്‍വീസിന് നല്‍കാറില്ല.

 

Tags: KSRTCSabarimala PilgrimageDistress journeyPampa-Nilakkal chain service
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

Kerala

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

Kerala

മറവി രോഗമുള്ള അച്ഛൻ അമ്മയെ ബസ് സ്റ്റാൻഡിൽ വച്ച് മറന്നു; വിവരമറിഞ്ഞ് മകനെത്തി കൂട്ടിക്കൊണ്ടു പോയി

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി
Kerala

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.