Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുബ്ബലക്ഷ്മിയെ ബഹുമാനിക്കാത്ത ടി.എം.കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലെ അവാര്‍ഡ് നല്‍കാന്‍ എന്തായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് വാശി?

സുബ്ബലക്ഷ്മിയെ ബഹുമാനിക്കാത്ത ടി.എം.കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലെ അവാര്‍ഡ് നല്‍കാന്‍ എന്തായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് വാശി എന്ന ചോദ്യം വീണ്ടുമുയരുകയാണ്. തമിഴ്നാട്ടില്‍ സ്വസ്ഥമായി നടന്നുവരുന്ന കര്‍ണ്ണാടക സംഗീതക്കച്ചേരി മേഖലയില്‍ വലിയൊരു കോളിളക്കമാിരുന്നു ഈ തീരുമാനം ഉണ്ടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2024, 10:14 pm IST
in India, Music
എം.എസ്. സുബ്ബലക്ഷ്മി (ഇടത്ത്) ടി.എം. കൃഷ്ണ (വലത്ത്)

എം.എസ്. സുബ്ബലക്ഷ്മി (ഇടത്ത്) ടി.എം. കൃഷ്ണ (വലത്ത്)

ചെന്നൈ: സുബ്ബലക്ഷ്മിയെ ബഹുമാനിക്കാത്ത ടി.എം.കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലെ അവാര്‍ഡ് നല്‍കാന്‍ എന്തായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് വാശി എന്ന ചോദ്യം വീണ്ടുമുയരുകയാണ്. തമിഴ്നാട്ടില്‍ സ്വസ്ഥമായി നടന്നുവരുന്ന കര്‍ണ്ണാടക സംഗീതക്കച്ചേരി മേഖലയില്‍ വലിയൊരു കോളിളക്കമാിരുന്നു ഈ തീരുമാനം ഉണ്ടാക്കിയത്.

ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ണ്ണാടകസംഗീതത്തിലെ മികച്ച ഗായകരായ രഞ്ജി- ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ഹരികഥാ വിദഗ്ധന്‍ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ പുരസ്കാരം നല്‍കുന്ന ദിവസമായ ഡിസംബര്‍ 25ന് മദ്രാസ് മ്യൂസിക് അക്കാദമി നടത്തുന്ന സംഗീതപരിപാടിയില്‍ നിന്നും പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചത്. ചിത്രവീണ വിദഗ്ധന്‍ രവികിരണ്‍ തനിക്ക് മുന്‍പ് മദ്രാസ് മ്യൂസിക് അക്കാദമി സമ്മാനിച്ചിരുന്ന പുരസ്കാരം തിരിച്ചുനല്‍കിക്കഴിഞ്ഞിരിക്കുന്നു. ഇത്രമാത്രം കര്‍ണ്ണാടക സംഗീതരംഗത്തെ വിദുഷികളെ ഭയപ്പെടുത്തുന്ന എന്താണ് ടി.എം. കൃഷ്ണയില്‍ ഉള്ളത്? അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളിലും ഉള്ള സനാതനവിരുദ്ധമായ നിലപാടുകള്‍ തന്നെ.

ദേവദാസി കുടുംബാംഗമായിരുന്നു എം.എസ്. സുബ്ബലക്ഷ്മി ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ചതോടെ അവരുടെ സിദ്ധികള്‍ ഇല്ലാതായെന്ന് ഒരു പ്രസംഗത്തില്‍ ടി.എം.കൃഷ്ണ പറഞ്ഞിരുന്നു. ദേവദാസികളുടെ സംഗീതാവിഷ്കാരം ജീവിതത്തിന്റെ ബഹുതല ഭാവങ്ങളുടെ സ്വതന്ത്ര പ്രകാശനമായിരുന്നുവെന്നും ദേവദാസിയായിരുന്ന കാലത്ത് സുബ്ബലക്ഷ്മിയുടെ ഗാനാലാപനം കൂടുതല്‍ സ്വതന്ത്രമായിരുന്നുവെന്നും ടി.എം. കൃഷ്ണ പറയുന്നു. ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ച് തന്റെ ദേവദാസീ സ്വത്വം കളഞ്ഞുകുളിച്ചതിന് (നിഷ്കാസനം ചെയ്ത) മുമ്പും പിമ്പുമുള്ള എം.എസ്. സുബ്ബലക്ഷ്മിയുടെ .ഗാനാലാപനത്തില്‍ വലിയ മാറ്റം ഉണ്ടെന്നാണ് എം.എസ്. കൃഷ്ണയുടെ നിരീക്ഷണം. പണ്ട് ദേവദാസീ ഭാവത്തില്‍ പാടിയിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനത്തോടാണ് കൃഷ്ണയ്‌ക്ക് കൂടുതല്‍ അടുപ്പവും മതിപ്പും. ഇതുപോലുള്ള വില കുറഞ്ഞ അഭിപ്രായപ്രകടനം നടത്തുന്ന ടി.എം. കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരില്‍ ഒരു പുരസ്കാരം നല്‍കുന്നതിനെ കര്‍ണ്ണാടക സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക് സാധിക്കുമോ? ആ പ്രതിഷേധം തന്നെയാണ് രഞ്ജി- ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ഹരികഥാ വിദഗ്ധന്‍ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ നടത്തിയത്. യൂറോപ്യന്‍ സദാചാരവും ബ്രാഹ്മണ്യ പുരുഷമേധാവിത്വ സങ്കല്‍പങ്ങളും ദേവദാസീ കലകളിലേക്ക് പ്രവേശിച്ചതായും കര്‍ണ്ണാടക സംഗീതം പുതിയ സവര്‍ണ്ണ മധ്യവര്‍ഗ്ഗ ഭക്തിയുടെ കലാപ്രകടനമായി സങ്കോചിച്ചതായും ടി.എം.കൃഷ്ണ പറയുന്നു.

ഹിന്ദു ബ്രാഹ്മണ്യത്തിനെതിരെ പ്രചാരണം അഴിച്ചുവിടാനും തമിഴ്നാട്ടില്‍ ബിജെപിയ്‌ക്ക് വേരോട്ടമില്ലാതാക്കാനുമുള്ള ബോധപൂര്‍വ്വമായുള്ള ശ്രമത്തിന്റെ ഭാഗമാണ് എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്‍കാനുള്ള നീക്കമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കാനുള്ള തീരുമാനത്തില്‍ വിവാദമുണ്ടായ ഉടന്‍ ഡിഎംകെ എംപി കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ടി.എം. കൃഷ്ണയുടെ പിന്നില്‍ അണിനിരന്നതിലും ഇതിന് പിന്നിലെ രാഷ്‌ട്രീയ അജണ്ട വ്യക്തമാക്കുന്നു.

ഹിന്ദു ദിനപത്രത്തിന്റെ ഉടമയായ എന്‍. റാം ഹിന്ദുത്വ സംസ്കാരത്തിനും ബിജെപി രാഷ്‌ട്രീയത്തിനും എതിരെ ശക്തമായ പ്രചാരണം നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ എന്‍. മുരളി പ്രസിഡന്‍റായിരിക്കെയാണ് മദ്രാസ് മ്യൂസിക് അക്കാദമി എം.എസ്. കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം നല‍്കാന്‍ തീരുമാനിച്ചത്. പക്ഷെ ഒടുവില്‍ സുബ്ബലക്ഷ്മിയെ അപമാനിക്കാനുള്ള നീക്കത്തിന് കോടതി വഴി തടയിടാന്‍ ഒടുവില്‍ സുബ്ബലക്ഷ്മിയുടെ വളര്‍ത്തുമകള്‍ രാധാ വിശ്വനാഥന്റെ മകന്‍ വി.ശ്രീനിവാസന്‍ രംഗത്തിറങ്ങേണ്ടിവന്നു. അദ്ദേഹത്തിന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ടി.എം. കൃഷ്ണയ്‌ക്കെതിരെ ഒരു പിടി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. സുബ്ബലക്ഷ്മിയോട് നിന്ദ്യമായി, അധിക്ഷേപകരമായി, ഇടിച്ചുതാഴ്‌ത്തുന്ന രീതിയില്‍ സംസാരിച്ച ആളായിരുന്നു എന്നതായിരുന്നു ഇതിലെ പ്രധാന പോയിന്‍റ്. പിന്നെ തന്റെ പേരില്‍ പുരസ്കാരം നല്‍കരുതെന്നും തന്റെ പേരില്‍ ഒരു അക്കാദമിയും സ്ഥാപിക്കരുതെന്നും സുബ്ബലക്ഷ്മി തന്നെ വില്‍പത്രത്തില്‍ എഴുതിയിട്ടുണ്ടെന്ന വാദമാണ് പക്ഷെ കോടതിയ്‌ക്ക് ബോധിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മദ്രാസ് ഹൈക്കോടതി സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം നല്‍കരുതെന്ന് വിധിച്ചത്. മറ്റ് ഏത് പേരിലും മദ്രാസ് മ്യൂസിക് അക്കാദമിക്ക് പുരസ്കാരം നല്‍കാമെന്നും കോടതി വിധിച്ചു. പക്ഷെ മദ്രാസ് മ്യൂസിക് അക്കാദമി ഇപ്പോഴും അക്കാദമിയുടെ പേരിലുള്ള പുരസ്കാരം സുബ്ബലക്ഷ്മിയുടെ പേരിലല്ലെങ്കില്‍ തന്നെയും കൊടുക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണെന്നറിയുന്നു. .

 

 

 

Tags: SangeetakalanidhiMadrasMusicAcademyTMKrishnaMadrasHighcourtCarnaticmusicMSSubbalakshmiDevadasischool
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അതിനല്ല, ഞാനിവിടെ ഇരിക്കുന്നത്; ബൈബിൾ ഉദ്ധരിച്ച് സ്റ്റാലിൻ സർക്കാരിനോട് ഹൈക്കോടതി

ശ്രീവത്സന്‍ ജെ മേനോന്‍ (വലത്ത്)
Music

പൂര്‍ണത്രയീശനെ സ്തുതിക്കുന്ന കീര്‍ത്തനവുമായി ശ്രീവത്സന്‍ ജെ മേനോന്‍

ഗംഗ ശശിധരന്‍ (ഇടത്ത്) ബാലഭാസ്കര്‍ (വലത്ത്)
Music

ബാലഭാസ്കറിന് ശേഷം വയലിനില്‍ ഹൃദയം തൊടുന്ന ഫീലുമായി ഗംഗക്കുട്ടി

India

സദ്ഗുരുവിന്റെ മഹാശിവരാത്രി ആഘോഷം അവസാനനിമിഷം വരെ അട്ടിമറിക്കാന്‍ ശ്രമം നടന്നു; ശത്രുക്കളെ ഒതുക്കിയത് ഹൈക്കോടതിയും സുപ്രീംകോടതിയും

Entertainment

ചെറുമകന്‍ സിനിമ പിടിച്ചു, പൊട്ടി, വായ്‌പയെടുത്ത തുക തിരിച്ചടച്ചില്ല, ശിവാജി ഗണേശന്റെ പ്രിയഭവനം കണ്ടുകെട്ടാന്‍ ചെന്നൈ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.