Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പതിനെട്ട് മല ചവിട്ടുന്ന പുണ്യവുമായി കുഞ്ഞു മാളികപ്പുറം

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Nov 22, 2024, 12:47 pm IST
inThiruvananthapuram

തിരുവനന്തപുരം: മരം കോച്ചുന്ന മഞ്ഞില്‍ ശരണമന്ത്രങ്ങളുരുവിട്ട് പമ്പയാറ്റില്‍ മുങ്ങിക്കുളിച്ച് ഈറനുടുത്ത് പമ്പാഗണപതിയെ വണങ്ങി പതിനെട്ടാം തവണ പൊന്നുപടികള്‍ ചവിട്ടാന്‍ കുഞ്ഞു മാളികപ്പുറം നവനീതു ഇന്ന് കെട്ടുനിറയ്‌ക്കും. ”സ്വാമിയേ അയ്യപ്പോ, അയ്യപ്പോ സ്വാമിയേ…” ശരണം വിളികളുമായി കല്ലും മുള്ളും കുഞ്ഞുപാദങ്ങള്‍ക്ക് മെത്തയാക്കി കുത്തനെയുള്ള നീലിമല ക്ഷീണമേതുമില്ലാതെ കയറും. അപ്പാച്ചിമേട്ടിലെത്തി അരിയുണ്ട എറിഞ്ഞ് വെടിവഴിപാട് നടത്തി ശബരി പീഠത്തിലെത്തി ശബരിയെ തൊഴുത് മരക്കൂട്ടത്തിലെത്തും.

ശരംകുത്തിയില്‍ അമ്പ് കുത്തി വലിയ നടപ്പന്തലും താണ്ടി പതിനെട്ടാം പടിക്ക് താഴെയെത്തുമ്പോള്‍ കുഞ്ഞു മാളികപ്പുറത്തിന്റെ കണ്ഠത്തില്‍ നിന്നും ഉച്ചത്തില്‍ ശരണം വിളി മുഴങ്ങും. ഭക്തിയോടെ പടികള്‍ ഒന്നൊന്നായി ചവിട്ടിക്കയറി പൊന്നമ്പലത്തിലെത്തി അയ്യനെ കാണും. സ്വാമിയേ ശരണമയ്യപ്പാ എന്ന് ഉച്ചത്തില്‍ വിളിച്ച് പ്രാര്‍ത്ഥിക്കും. തന്റെ കുഞ്ഞു ഇരുമുടിക്കെട്ടിലെത്തിച്ച നെയ് തേങ്ങയ്‌ക്കുള്ളിലെ നെയ്യ് അയ്യപ്പന് അഭിഷേകത്തിനായി സമര്‍പ്പിക്കും. അയ്യപ്പനോട് യാത്ര പറഞ്ഞ് മലയിറങ്ങും. പിന്നെ അടുത്ത പ്രാവശ്യം മല ചവിട്ടാനുള്ള കാത്തിരിപ്പിലാണ്. നാലുവയസിലെ തന്റെ ആദ്യ ശബരിമല ദര്‍ശനം മുതല്‍ ഇങ്ങോട്ട് 17 തവണ മല ചവിട്ടുമ്പോഴും ഒമ്പതു വയസുകാരി നവനീതുവിന്റെ പതിവ് ഇതാണ്.

നേമം പാമാംകോട് സ്വദേശികളായ ജീവന്‍കുമാര്‍-രാജശ്രീ ദമ്പതികളുടെ രണ്ടാമത്തെ മകളായ നവനീതുവാണ് 18 തവണ മല ചവിട്ടുന്ന ഭക്തബാലിക. പൊന്നമ്പലമേട്ടില്‍ വാഴുന്ന കാനനവാസനെ നാലാം വയസില്‍ ആദ്യമായി കണ്ട കുഞ്ഞു മാളികപ്പുറം തുടര്‍ന്ന് വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ ശബരിമലയില്‍ പോകുന്നത് പതിവാക്കി. ഇന്ന് പതിനെട്ടാമത്തെ ശബരിമല യാത്രയ്‌ക്കായി തയ്യാറെടുക്കുകയാണ് നവനീതു. വൈകിട്ടാണ് യാത്ര. വീട്ടില്‍ വച്ച് കെട്ട് നിറച്ച് അച്ഛനോടൊപ്പമാണ് നവനീതു ശബരിമലയ്‌ക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.

അച്ഛന്‍ ജീവന്‍കൂമാറിന് ബിസിനസ്സാണ്. അമ്മ വീട്ടമ്മയും. തിരുവനന്തപുരം നേമം സ്റ്റുഡിയോ റോഡ് വിവേകാനന്ദ മിഷന്‍ സെന്‍ട്രല്‍ സ്‌കൂളിലെ നാലാം കഌസ് വിദ്യാര്‍ഥിനിയാണ്. സഹോദരി നവനീത നേമം വിക്ടറി സ്‌കൂളിലെ ഒന്‍പതാം കഌസ് വിദ്യാര്‍ഥിനിയും. ഒന്‍പത് വയസ്സിനിടയില്‍ തന്നെ പതിനെട്ട് മല ചവിട്ടുക എന്ന പുണ്യത്തിലേക്ക് മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് കുഞ്ഞു മാളികപ്പുറം.

Tags: MalikappuramSabarimala PilgrimageSabarimala Devotees9year old girlമാളികപ്പുറം നവനീതു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.