Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ഒരിടത്തും സ്വന്തം ഭൂമിയില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ അനുവദിക്കില്ലെന്ന് ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 07:40 am IST
in Kerala
ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ചെറായി ദേവസ്വം നടയില്‍ സംഘടിപ്പിച്ച മുനമ്പം ഭൂസംരക്ഷണ സമ്മേളനം മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ക്യാപ്റ്റന്‍ കെ. സുന്ദരന്‍, പി.സി. ബാബു, കെ.വി. ശിവന്‍, പി.ജി. മനോജ്, യമുന വത്സന്‍, സാബു ശാന്തി, ആഭാ ബിജു സമീപം.

ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ചെറായി ദേവസ്വം നടയില്‍ സംഘടിപ്പിച്ച മുനമ്പം ഭൂസംരക്ഷണ സമ്മേളനം മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ക്യാപ്റ്റന്‍ കെ. സുന്ദരന്‍, പി.സി. ബാബു, കെ.വി. ശിവന്‍, പി.ജി. മനോജ്, യമുന വത്സന്‍, സാബു ശാന്തി, ആഭാ ബിജു സമീപം.

കൊച്ചി: വഖഫ് കരിനിയമം റദ്ദാക്കുക, വഖഫ് ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദുഐക്യവേദി നടത്തിയ ഭൂസംരക്ഷണ സമ്മേളനത്തില്‍ പ്രതിഷേധമിരമ്പി. ഹിന്ദുഐക്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ചെറായി ദേവസ്വം നടയില്‍ സംഘടിപ്പിച്ച സമ്മേളനം മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിനാളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്ത് മുനമ്പത്തുകാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു.

കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം വരുമ്പോള്‍ മുനമ്പം സമരത്തിന്റെ ഭാവവും തീവ്രതയും മാറുമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ഒരുപിടി വോട്ടിന് വേണ്ടി നിലവില്‍ ചെയ്യുന്ന ഈ പാദസേവ നിര്‍ത്തണം. വഖഫ് ബോര്‍ഡിന്റെയും ഇസ്ലാമിക മതനേതൃത്വത്തിന്റെയും ഷൂ നക്കുകയാണ് ചിലര്‍. അവരുടെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും. എന്നാല്‍ ഞങ്ങള്‍ മതമൗലിക വാദത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ തയാറല്ല, ടീച്ചര്‍ തുടര്‍ന്നു.

മുനമ്പത്ത് നിന്നെല്ല സംസ്ഥാനത്ത് ഒരിടത്തും സ്വന്തം ഭൂമിയില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ അനുവദിക്കില്ല. ഈ പ്രശ്‌നം പരിഹരിച്ച് മറ്റൊരിടത്ത് സ്ഥലം നല്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഒരു തരി മണ്ണ് ഈ പേരില്‍ വഖഫ് ബോര്‍ഡിന് പതിച്ച് നല്‍കാന്‍ അനുവദിക്കില്ല. നിയമത്തിന്റെ പേരില്‍ ഒരു രേഖകളുമില്ലാതെ വാമൊഴിയുടെ പേരില്‍ പോലും ഭൂമി പിടിച്ചെടുക്കാനാണ് വഖഫ് ബോര്‍ഡ് ശ്രമിക്കുന്നത്. മുസ്ലീങ്ങളടക്കം വഖഫിന്റെ വലയത്തില്‍പ്പെട്ടിട്ടുണ്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് പി.സി. ബാബു അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു മുഖ്യപ്രഭാഷണവും സെക്രട്ടറി എം.സി. സാബുശാന്തി ആമുഖ പ്രഭാഷണവും നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ആ.ഭാ. ബിജു, പ്രകാശന്‍ തുണ്ടത്തുപറമ്പ്, സംസ്ഥാന സെക്രട്ടറി ഇ.ജി. മനോജ്, വൈസ് പ്രസിഡന്റുമാരായ ക്യാപ്റ്റന്‍ കെ. സുന്ദരം, കെ.വി, ശിവന്‍, മഹിളാ ഐക്യവേദി സംസ്ഥാന സമിതിയംഗം യമുന വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മുനമ്പം വേളാങ്കണ്ണിമാതാ പള്ളി അങ്കണത്തിലെ സത്യഗ്രഹ പന്തലിലും ശശികല ടീച്ചറെത്തി. മുനമ്പത്തുകാരുടെ അവകാശ സംരക്ഷിക്കുന്നതിന് ഹിന്ദുഐക്യവേദി ഒപ്പമുണ്ടാകുമെന്ന് ടീച്ചര്‍ പറഞ്ഞു. സ്ഥിരമായ, പൂര്‍ണ്ണമായ അവകാശമാണ് ഇവിടെ ഭൂമിയുടെ പേരില്‍ വേണ്ടത്, തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചാല്‍ നാളെ വീണ്ടും ഇത് ചോദ്യം ചെയ്യപ്പെടും. അന്യായമായി ആരുടെ ഭൂമിയിലും അവകാശവാദം ഉന്നയിക്കാം എന്ന അവസ്ഥമാറണമെന്നും സത്യഗ്രഹസമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ടീച്ചര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാമി ദേവചൈതന്യാനന്ദ സരസ്വതി, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി എന്നിവരും സംസാരിച്ചു.

Tags: HinduAikyaVediK.P Sasikala TeacherWaqf invasionMunambam protesters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്രസയിലെ കുട്ടികൾ വന്നാൽ തടയുമോ , അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ ? മന്നം ബാലസമാജത്തിലെ കുട്ടികളെ തടഞ്ഞ സംഭവത്തിൽ രൂക്ഷപ്രതികരണവുമായി ശശികല ടീച്ചർ

Kerala

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവിൽ മട്ടൻ വിഭവങ്ങൾക്ക് പകരം ബീഫ് വിതരണം ചെയ്തു, രണ്ട് മലയാളികൾ അറസ്റ്റിൽ, ഹോട്ടൽ പൂട്ടി സീൽ വെച്ചു

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

ജനനേന്ദ്രിയത്തിന്റെ തൊലിയുരിച്ച നിലയിൽ, ശരീരമാകെ സിഗരറ്റ് പൊള്ളൽ! അഷ്‌കർ ചോരക്കുഞ്ഞിനോട് കാട്ടിയത് സമാനതകളില്ലാത്ത പൈശാചികത

സാമ്പത്തിക ഭദ്രതയും മികച്ച ശത്രുജയവും! സമ്പൂർണ്ണ രാശിഫലം (31 മെയ് 2026) – AI ജ്യോതിഷം

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

താജ്‌മഹൽ സന്ദർശിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ടിഫാനി ട്രംപും ഭർത്താവും

അതിവേഗം സുരക്ഷിതം; ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍

ഡിപിആര്‍ കൈമാറാന്‍ ഡിഎംആര്‍സി മുന്‍ ഉപദേഷ്ടാവ്
ഇ. ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദര്‍ശിച്ചപ്പോള്‍

അതിവേഗ റെയില്‍വേ: തിരുവനന്തപുരം-കണ്ണൂര്‍ യാത്ര 3.30 മണിക്കൂറില്‍

ന്യൂദല്‍ഹിയില്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ലഭിച്ച ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു

സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.