Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് നിയമം ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് എം. രാമചന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 09:19 am IST
inKerala
മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ജസ്റ്റീസ് എം. രാമചന്ദ്രന്‍
നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ജസ്റ്റീസ് എം. രാമചന്ദ്രന്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വഖഫ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്ത് ഇതിന്റെ പേരില്‍ നടക്കുന്ന ഭൂമി കൈയേറ്റം എതിര്‍ക്കപ്പെടേണ്ടതാണെന്നും റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രന്‍. കലൂര്‍ എ.ജെ. ഹാളില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് നിയമം സ്വതന്ത്ര ഭാരതം കണ്ട കരിനിയമങ്ങളില്‍ ഒന്നാണ്. അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ചിന്താരഹിതമായ പ്രവര്‍ത്തിയാണ് നിയമ നിര്‍മാണത്തിന് പിന്നില്‍. മുനമ്പത്തടക്കം നടക്കുന്ന കൈയേറ്റങ്ങളെല്ലാം വഖഫിന്റെ ഈ നിയമം ഉപയോഗിച്ചു കൊണ്ടുള്ളതാണെന്നും അതുകൊണ്ടു തന്നെ ഇത് റദ്ദ് ചെയ്യണം. നിയമം എന്തെന്ന് മനസിലാക്കാതെ ഇതിനെ എതിര്‍ത്ത് നിയമസഭയില്‍ പ്രമേയം പാസാക്കിയ ഭരണപ്രതിപക്ഷ നടപടിയേയും ജസ്റ്റിസ് രാമചന്ദ്രന്‍ വിമര്‍ശിച്ചു.

ബിജെപി ദേഷീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് വഴിവിട്ട അധികാരങ്ങള്‍ നല്‍കിയെന്നും കൈകെട്ടിയിരുന്നാല്‍ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

വഖഫ് ആക്ടിന്റെ പേരില്‍ ഇനിയൊരു മതരാജ്യം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് സ്വാഗത പ്രസംഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു. വഖഫ് നിയമം ഭേദഗത്തി ചെയ്യണം എന്നല്ല, നിയമം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. വഖഫിന് നല്‍കുന്ന അധികാരം ദേവസ്വം ബോര്‍ഡിന് നല്‍കുമോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1500 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് വഖഫ് നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷനായ ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കരി പറഞ്ഞു. ഇസ്ലാം ഉണ്ടാകുന്നതിനു മുന്‍പുള്ള ക്ഷേത്രത്തെ പോലും വെറുതെ വിട്ടില്ല. കൈകെട്ടിയിരുന്നാല്‍ വലിയ പ്രതിസന്ധിയിലേക്കാകും പോകുയെന്നും അദ്ദേഹം പറഞ്ഞു.

അല്‍ മതേതരത്വമാണ് നാട്ടില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം ഷോണ്‍ ജോര്‍ജ്. തങ്ങളുടെ വിഭാഗത്തിന്റെ കൂടി മന്ത്രിയായ അബ്ദു റഹ്മാനെ വഖഫ് മന്ത്രി എന്നാണ് വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ ഭേദഗതിയാണ് വഖഫ് ബോര്‍ഡിനെ ഹൈക്കോടതി വിധിയെ പോലും മറികടന്ന് ഇത്തരത്തില്‍ അവകാശം ഉന്നയിക്കാന്‍ പ്രാപ്തരാക്കിയത്, ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വഖഫ് നിയമത്തിനു ഇരയായത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളാണെന്ന് സാമൂഹിക പ്രവര്‍ത്തകനായ എ.പി. അഹമ്മദും വ്യക്തമാക്കി. വഖഫ് നിയമത്തില്‍ ഭേദഗതി മുസ്ലിങ്ങളും ആഗ്രഹിക്കുന്നതായും യുദ്ധകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സാമൂഹിക പ്രവര്‍ത്തകരായ ഡോ. ആരിഫ് ഹുസൈന്‍, എഴുത്തുകാരന്‍ എം.വി. ബെന്നി, സണ്‍ ഇന്ത്യ പ്രതിനിധി അഡ്വ. തോമസ് മാത്യൂ, ഹിന്ദു ഐക്യ വേദി മുഖ്യരക്ഷാധികാരികളായ പദ്ശ്രീ എം.കെ. കുഞ്ഞോല്‍ മാഷ്, കെ.പി. ശശികല ടീച്ചര്‍ എന്നിവരും സംസാരിച്ചു. കണ്‍വെന്‍ഷനില്‍ വിവിധ ഹൈന്ദവ സംഘടന നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുനമ്പത്തെ സമരത്തിന് കണ്‍വെന്‍ഷന്‍ പിന്തുണ പ്രഖ്യാപിച്ചു.

സമാപനസഭയില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ പ്രഭാഷണം നടത്തി. വഖഫിന്റെ കരിനിയത്തിനെതിരായുള്ള പ്രകടമായ തെളിവായി കണ്‍വെന്‍ഷന്‍ മാറിയെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ നടത്തണം.

ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലങ്ങളിലേക്കും ഈ സന്ദേശം എത്തിക്കണം. വഖഫ് അധിനിവേശത്തില്‍ ഇരയായ മറ്റുള്ളവരെ കൂടി കണ്ടെത്തി അവരെകൂടി ഒപ്പം ചേര്‍ത്ത് നിര്‍ത്തണം, ഈ ഭീകര നിയത്തെ അറബിക്കടലിലൊഴുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: HinduAikyaVediMunambam eviction threatWaqf Board InvasionWaqf Act unconstitutionalJustice M. Ramachandran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലൗ ജിഹാദിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സാവരിയ ബസന്തിന് പ്രണാമം അര്‍പ്പിച്ച് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ശ്രദ്ധാഞ്ജലി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മതപരിവര്‍ത്തനത്തിന് പ്രേമത്തെ കെണിയായി ഉപയോഗിക്കുന്നു: ശശികല ടീച്ചര്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സര്‍ക്കാരിന്റെ പത്താം ദിനത്തില്‍ മുനമ്പം നിവാസികള്‍ നടത്തിയ പന്തംകൊളുത്തി പ്രകടനം
Kerala

വഞ്ചനയ്‌ക്കെതിരെ മുനമ്പത്ത് പന്തം കൊളുത്തി പ്രകടനം

Kerala

വി.ഡി. സതീശന്‍ മുനമ്പം ജനതയെ വീണ്ടും വഞ്ചിച്ചു

പുതിയ വാര്‍ത്തകള്‍

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.