Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നോക്കുകുത്തി 1.8 ലക്ഷം പേര്‍ക്ക് പിന്‍വാതില്‍ നിയമനം

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Nov 7, 2024, 08:13 am IST
inKerala

പത്തനംതിട്ട: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് വന്‍തോതില്‍ പിന്‍വാതില്‍ നിയമനം. എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 26 ലക്ഷത്തിലേറെപ്പേര്‍ തൊഴിലില്ലാതെ അലയുമ്പോള്‍ എട്ടു വര്‍ഷത്തെ ഭരണത്തില്‍ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും പിന്‍വാതില്‍ നിയമനം നല്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 33,000 ഒഴിവുകളാണ് താത്ക്കാലിക അടിസ്ഥാനത്തില്‍ വരുന്നത്. ഇതില്‍ മൂന്നിലൊന്നില്‍ മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നത്. ബാക്കി 22,000 ഒഴിവുകള്‍ സിപിഎം, ഡിവൈഎഫ്‌ഐക്കാര്‍ക്കും ബന്ധുക്കള്‍ക്കും വീതം വയ്‌ക്കുകയാണെന്നാണ് ആക്ഷേപം. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ പരിശോധനയിലും ഈ ചട്ടലംഘനം തെളിഞ്ഞിരുന്നു. പിഎസ്സി നിയമന നടപടികള്‍ തുടങ്ങാത്ത സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഒഴിവുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നാണ് ചട്ടം. ഇത് കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്വന്തക്കാരെ തിരുകി കയറ്റുന്നത്.

വന്‍തോതില്‍ ഒഴിവ് വരുന്ന പൊതുവിദ്യാഭ്യാസം പോലുള്ള വകുപ്പുകളില്‍ വിരലിലെണ്ണാവുന്ന നിയമനം മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടക്കുന്നത്. വര്‍ഷം 11,000 ഒഴിവുകള്‍ വരുന്ന ഈ വകുപ്പില്‍ 110 വേക്കന്‍സികളില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടന്നത്. ബാക്കി പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വീതം വയ്‌ക്കുകയായിരുന്നു. അടുത്തിടെ കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ 3000 ഫീല്‍ഡ് സ്റ്റാഫ് ഒഴിവില്‍ ഒരു മാനദണ്ഡവും പാലിക്കാതെ പാര്‍ട്ടിക്കാരെ മാത്രമാണ് നിയമിച്ചത്. കെഎസ്ആര്‍ടിസിയില്‍ എട്ട് വര്‍ഷമായി കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ശബരിമല-ക്രിസ്മസ് അവധിക്കാല സര്‍വീസിനായി ഡ്രൈവര്‍മാരെയും മെക്കാനിക്കുകളെയും നിയമിക്കാന്‍ ജില്ലാതലത്തില്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2013ലെ പിഎസ്‌സി ലിസ്റ്റില്‍പ്പെട്ട അഡൈ്വസ്ഡ് ഡ്രൈവര്‍ പട്ടികയില്‍പ്പെട്ടവര്‍ നല്കിയ കേസ് ഹൈക്കോടതിയില്‍ നടക്കുന്നതിനാലാണ് താത്ക്കാലിക നിയമനം എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

എന്നാല്‍ വരാനിരിക്കുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണ്ടുള്ള നിയമനം ആണെന്ന് ചില സര്‍വീസ് സംഘടനകള്‍ തന്നെ ആരോപിക്കുന്നു. 2023ല്‍ ശബരിമല സ്‌പെഷല്‍ സര്‍വീസിന് വേണ്ടി നിയമിച്ചവരെ ഇതുവരെ പിരിച്ചു വിട്ടിട്ടില്ല. 2024ല്‍ 1,400 ജീവനക്കാര്‍ വിരമിച്ചിട്ടും പുതിയ നിയമനം നടത്തിയിട്ടില്ല. അടുത്ത മാര്‍ച്ച,് മെയ് മാസങ്ങളില്‍ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങളില്‍ ആയിരത്തോളം ജീവനക്കാര്‍ കൂടി വിരമിക്കും. ഈ ഒഴിവിലേക്ക് നിലവില്‍ കേസ് കൊടുത്തിരിക്കുന്നവരെ പരിഗണിക്കാതിരിക്കാനാണ് സ്‌പെഷല്‍ സര്‍വീസ് എന്ന പേരില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചതെന്നും പിന്‍വാതില്‍ നിയമനം നടത്താനാണ് ശ്രമമെന്നും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പറയുന്നു.

Tags: Kerala GovermentBack door recruitmentemployment exchanges
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; പിഎസ്‌സി ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

Kerala

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

Kerala

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

Kerala

വ്യക്തിഗത വിവരങ്ങള്‍ക്ക് എന്താണ് സുരക്ഷ? ഇനി ജീവനക്കാർക്ക് സന്ദേശം അയയ്‌ക്കരുത്: രൂക്ഷവിമർശനവുമായി ഹൈക്കോടതി

Kerala

പിണറായി സര്‍ക്കാരിനെ രൂക്ഷ വിമര്‍ശിച്ച സുപ്രീം കോടതി സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ രണ്ടുഘട്ട നടപടി നിര്‍ദേശിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.