Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വംഗനാടിന് ഉണർവേകുന്ന ആശയങ്ങളുമായി ഗവർണർ പദവിയിൽ സി.വി ആനന്ദബോസ് മൂന്നാം വർഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 10:33 am IST
inIndia

കൊൽക്കത്ത: മലയാളിയായ ഡോ.സി.വി ആനന്ദബോസ് ബംഗാളിൽ ഗവർണർ പദവിയിൽ രണ്ടു വർഷം പൂർത്തിയാക്കുമ്പോൾ വംഗനാടിന് ഉണർവേകുന്ന ആശയങ്ങളും കർമ്മപരിപാടികളുമായി ‘ജൻരാജ്ഭവൻ’ ജനപഥങ്ങളിലേക്കിറങ്ങുന്നു. ‘അപ്‌നാ ഭാരത് – ജഗ്‌ത ബംഗാൾ’ എന്ന പേരിൽ രാജ്യത്തിന്റെ അന്തസ്സും സംസ്ഥാനത്തിന്റെ ഉയർച്ചയും ഉറപ്പാക്കുന്നതിനുതകുന്ന വൈവിധ്യമാർന്ന സർഗാത്മക – ക്രിയാത്മക സംരംഭങ്ങൾക്ക് കേരളപ്പിറവിദിനത്തിൽ രാജ്ഭവനിൽ നടന്ന വർണാഭമായ ചടങ്ങിൽ തുടക്കം കുറിച്ചു.

ചുമതലയേറ്റപ്പോൾതന്നെ രാജ്ഭവന് ‘ജൻരാജ്ഭവൻ’ എന്ന പുതിയ മുഖം നൽകി തുടങ്ങിവെച്ച ജനകീയ പരിപാടികളുടെയും ഒന്നാം വാർഷികത്തിൽ ആവിഷ്കരിച്ച നൂതനപദ്ധതികളുടെയും തുടർച്ചയാണ് സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിനുതകുന്ന ‘അപ്‌നാ ഭാരത് – ജഗ്‌ത ബംഗാൾ’. കലക്ടറായിരിക്കെ നാല് പതിറ്റാണ്ടുമുമ്പ് കേരളത്തിൽ ‘ഫയൽ റ്റു ഫീൽഡ്’ എന്ന പേരിൽ ബഹുജനസമ്പർക്കപരിപാടിക്ക് തുടക്കം കുറിച്ച ആനന്ദബോസിന്റെ ആശയസമ്പത്ത് പ്രതിഫലിക്കുന്ന ‘ഗവർണർ നിങ്ങളുടെ വീട്ടുപടിക്കൽ’ എന്ന പരിപാടിയോടെയായിരുന്നു രണ്ടാം വാർഷികത്തിന്റെ തുടക്കം.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പട്ടികജാതി-പട്ടികവർഗക്കാർ, പ്രകൃതിക്ഷോഭം മൂലം കഷ്ടനഷ്ടങ്ങൾ സംഭവിച്ചവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ, തീരാരോഗം പിടിപെട്ടവർ, അഗതിമന്ദിരങ്ങളിൽ കഴിയുന്നവർ തുടങ്ങി പലവിധ യാതനകൾ അനുഭവിക്കുന്ന ജനങ്ങളെ നേരിട്ടുകണ്ട് പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന പ്രക്രിയയ്‌ക്കാണ് ഇതിലൂടെ തുടക്കം കുറിക്കുന്നത്.

ഇതിന്റെ ഭാഗമായി ഗവർണർ കഴിഞ്ഞദിവസം കൊൽക്കത്തയിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിചരിക്കുന്ന ‘ലിറ്റിൽ ഹട്ട് നിരീക്ഷൺ കേന്ദ്ര’ (Little hut Nirikshan Kendra) സന്ദർശിച്ചു. സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, സമാധാനപരിപാലനം, യുവാക്കളുടെ പങ്കാളിത്തം, സാംസ്കാരിക – വിദ്യാഭ്യാസ പരിപോഷണം എന്നിവയ്‌ക്കുള്ള സംരംഭങ്ങൾക്കൊപ്പം മനുഷ്യക്കടത്തിനും മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ പ്രവർത്തനങ്ങൾക്കും ഈ പരിപാടികളിൽ മുൻ‌തൂക്കം നൽകും.

കലാലയ വിദ്യാർത്ഥികളെ നേരിട്ടുകണ്ടുള്ള സംവാദങ്ങൾ, സാമൂഹികനന്മയ്‌ക്കായി ഏതെങ്കിലും വിധത്തിൽ സംഭാവന ചെയ്യുന്നവരോ അതിൽ താൽപ്പര്യമുള്ളവരോ ആയ പ്രതിഭകളെയും ഉദാരമതികളെയും ഉൾപ്പെടുത്തിയുള്ള ഗവർണേഴ്‌സ് ഗോൾഡൻ ഗ്രൂപ്പ്, വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, സാഹിത്യ-സാംസ്കാരിക പ്രതിഭകളെ ആദരിക്കുന്നതിനുള്ള പുരസ്കാരങ്ങൾ, പെൺകുട്ടികൾക്കായി ‘അഭയ പ്ലസ്:’ സ്വയംപ്രതിരോധ പരിശീലനപരിപാടികൾ എന്നിവ ഇതിലുൾപ്പെടുന്നു. കേരളത്തിന്റെ ‘കളരിപ്പയറ്റ്’ കൂടി ഉൾപ്പെടുത്തിയായിരിക്കും ‘അഭയ പ്ലസ്’ പരിശീലനം.

കേരളത്തിൽ ഏറണാകുളത്ത് ഇതിന്റെ ഭാഗമായി നവംബർ 8 മുതൽ 10 വരെ സതേൺ സോൺ കൾച്ചറൽ സെന്ററും ഈസ്റ്റേൺ സോൺ കൾച്ചറൽ സെന്ററും സംയുക്തമായി ‘ബംഗാൾ കൾച്ചറൽ ഫെസ്റ്റിവൽ’ സംഘടിപ്പിക്കുന്നുണ്ട്.

Tags: Bengal GovernorWest BengalDr C V Anandaboseapnabhaarath jagtha bengal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.