Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ബിജെപി ജയം ഭയന്ന് നുണപ്രചരണം; ഏതുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാര്‍: അനീഷ്‌കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 11:28 am IST
inThrissur

തൃശൂര്‍: കൊടകര കുഴല്‍പ്പണ ആരോപണത്തില്‍ മറുപടിയുമായി ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. കെ.കെ അനീഷ്‌കുമാര്‍. സിപിഎം വിലയ്‌ക്കെടുത്തയാളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്ന സതീഷെന്നും ഇക്കാര്യത്തില്‍ ഏതുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ ബിജെപി നേതാക്കള്‍ തയ്യാറാണെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. ആരോപണം ഉന്നയിച്ച സതീഷ് യാതൊരു വിശ്വാസ്യതയും നിലവാരവുമില്ലാത്ത വ്യക്തിയാണ്. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്നാണ് അയാളെ ബിജെപിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നും കെ.കെ അനീഷ്‌കുമാര്‍ അറിയിച്ചു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, ഏതെങ്കിലും സമയത്ത് കെ. സുരേന്ദ്രന്‍ തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടോയെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം. പോലീസ് അന്വേഷിക്കട്ടെ, പരിശോധിക്കട്ടെ. ഇപ്പോള്‍ വരുന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. സതീഷിനെ സിപിഎം വിലയ്‌ക്കെടുത്തതിന്റെ ഭാഗമായാണ് ഇപ്പോള്‍ വരുന്ന ആരോപണങ്ങള്‍. ബിജെപിയുടെ വിജയസാധ്യത തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ ബോധപൂര്‍വം കെട്ടിച്ചമച്ച കഥയാണിത്.

ഏത് തെരഞ്ഞെടുപ്പ് വരുമ്പോഴും കൊടകര കുഴല്‍പ്പണ ആരോപണം ഉന്നയിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും ഇതുണ്ടായിരുന്നു. എല്ലാ വോട്ടെടുപ്പ് ഘട്ടങ്ങളിലും ആരെങ്കിലുമൊക്കെ കൊടകര വിഷയം പൊക്കിക്കൊണ്ടുവരും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട സതീഷ് ഇത്രയും കാലം എന്തുകൊണ്ട് ഈ ആരോപണം ഉന്നയിച്ചില്ല? യാതൊരു ക്രെഡിബിലിറ്റിയുമില്ലാത്ത സതീഷിനെ പോലെയൊരാള്‍ പറയുന്ന ആരോപണങ്ങള്‍ക്ക് യാതൊരു വിലയും ബിജെപി കല്‍പ്പിക്കുന്നില്ല.

സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് സതീഷ്. ഒരുനിലയ്‌ക്കും പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കാന്‍ പറ്റാത്ത പ്രവൃത്തികള്‍ കൈവശമുള്ളയാളാണ്. ഇയാളെക്കുറിച്ച് തൃശൂരിലെ ആരോട് വേണമെങ്കിലും അന്വേഷിക്കാം. സതീശനെ അറിയുന്ന ആരോടും അയാളെക്കുറിച്ച് ചോദിക്കാം. എന്തുകൊണ്ട് സതീഷിനെ ബിജെപിയില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് അപ്പോള്‍ ബോധ്യമാകും. കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ ആരോപണം ഉന്നയിച്ചയാള്‍ക്ക് എന്ത് ക്രെഡിബിലിറ്റിയാണുള്ളതെന്ന് അറിയാന്‍ കഴിയുമെന്നും അനീഷ്‌കുമാര്‍ പറഞ്ഞു.

സിപിഎമ്മാണ് എല്ലാ സമയത്തും കൊടകര വിഷയം ആരെയെങ്കിലുമൊക്കെ ഉപയോഗിച്ച് കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്നും അനീഷ്‌കുമാര്‍ പറഞ്ഞു. കഴിഞ്ഞ എല്ലാ സംഭവങ്ങളിലും വ്യക്തമായിട്ട് അറിയാം. ഒരു സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ വരെ വെച്ചു. അഞ്ചു പോലീസുകാരെ വെച്ച് എത്രയോ കാലം അന്വേഷിച്ചു. ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല.തെളിവുണ്ടെങ്കിലല്ലേ പ്രതിചേര്‍ക്കാന്‍ കഴിയൂ. എന്തുകൊണ്ട് ഞങ്ങളെ പ്രതിചേര്‍ക്കാന്‍ കഴിഞ്ഞില്ല. പിണറായി വിജയനല്ലേ കേരളം ഭരിക്കുന്നത്. അവരുടെ പോലീസ് അല്ലേ അന്വേഷിച്ചത്. അതില്‍ ഒരു കഴമ്പുമില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു.

പക്ഷേ ഓരോ തിരഞ്ഞെടുപ്പു വരുന്ന സമയത്തും അവര്‍ ഇത് ഉന്നയിച്ചുകൊണ്ടിരിക്കും. കാരണം മുന്നൂറുകോടി രൂപ കരുവന്നൂര്‍ ബാങ്കില്‍നിന്ന് തട്ടിച്ചെടുത്ത് നേതാക്കന്മാര്‍ തിന്നിട്ടുണ്ട്. ഒരു കൗണ്‍സിലര്‍ ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്. അതൊന്നും ചര്‍ച്ച ചെയ്യപ്പെടാന്‍ പാടില്ല തെരഞ്ഞെടുപ്പില്‍.
പി.പി. ദിവ്യയും കരുവന്നൂരും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് ഇതെന്നും അനീഷ്‌കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Tags: BJP ThrissurAdv. KK AnishkumarSpreading falsehoods
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

ക്രിസ്തുമസ് ആശംസകള്‍ നേരാനായി തൃശ്ശൂര്‍ ബിഷപ്പ് ഹൗസില്‍ എത്തിയ ബിജെപി തമിഴ്‌നാട് മുന്‍ സംസ്ഥാന
പ്രസിഡണ്ട് അണ്ണാമലൈക്ക് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കേക്ക് നല്‍കുന്നു
Kerala

ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ കണ്ട് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് അണ്ണാമലൈ

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സുജിഷ കള്ളിയത്തിനെ ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു
Kerala

ചേര്‍പ്പിലെ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍

Thrissur

വാര്‍ഡ് വിഭജനം; സിപിഎം അധികാര ദുര്‍വിനിയോഗം നടത്തി: അഡ്വ കെ.കെ അനീഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.