Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പാലക്കാട് എംഎല്‍എ; കെഎസ്ആര്‍ടിസി അഭിമാനപദ്ധതിയല്ല; അപമാനപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 11:46 am IST
inPalakkad

പാലക്കാട്: പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ കൊട്ടിഘോഷിച്ച് നടത്തിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പുതിയ ടെര്‍മിനല്‍ യാഥാര്‍ഥ്യമായിട്ടും യാത്രക്കാരുടെ ദുരിതത്തിന് അറുതിയായില്ല. ഒമ്പതുകോടി രൂപ ചെലവിട്ട് നിര്‍മിച്ച ടെര്‍മിനലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴുമില്ല.

എംഎല്‍ംഎയുടെ ഏറ്റവും വലിയ പദ്ധതിയാണെന്ന് ഘോഷിച്ചുകൊണ്ടായിരുന്നു സ്റ്റാന്റിന്റെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ കെട്ടിടം പൊളിച്ച് വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയായത്. എന്നാല്‍ കോടികള്‍ ചെലവഴിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച കെഎസ്ആര്‍ടിസി ടെര്‍മിനലിന് ബില്‍ഡിങ് പെര്‍മിറ്റ് ഇല്ലെന്നതാണ് പ്രധാന സവിശേഷത. ഒരു പ്രധാനപ്പെട്ട സര്‍ക്കാര്‍ സര്‍വീസിന്റെ ദയനീയമായ സ്ഥിതിയാണിത്.

സ്റ്റാന്റിനകത്തേക്ക് യാത്രക്കാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ കടമമ്പകളേറെയാണ്. പ്രവേശന കവാടത്തിന് ഇരുവശത്തും അനധികൃത കച്ചവടം ഏറെയാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സ്റ്റാന്റിനോട് ചേര്‍ന്ന് പാര്‍ക്കിങ് കേന്ദ്രം ഉണ്ടെങ്കിലും വെയിലും മഴയും കൊള്ളേണ്ട സ്ഥിതിയാണ് വാഹനങ്ങള്‍ക്ക്. മറ്റൊരിടത്തും ഇല്ലാത്ത രീതിയിലാണ് ഫീ വാങ്ങുന്നതെന്നും പറയുന്നു.

സ്റ്റാന്റില്‍ പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും സേവനമില്ല. വാഹനങ്ങള്‍ തോന്നുംപോലെ നിര്‍ത്തും. രാപകല്‍ ബേധമില്ലാതെ ആയിരക്കണക്കിന് യാത്രക്കാരാണ് സ്റ്റാന്റില്‍ വന്നുപോകുന്നത്. സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് യാതൊരു സുരക്ഷയുമില്ല. ചെറുകിട കച്ചവടകേന്ദ്രങ്ങളിലോ വീടുകളിലോ പോലും സിസിടിവി സ്ഥാപിച്ചിരിക്കെ കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ഒരു സിസിടിവി പോലും ഇല്ല. ബസുകള്‍ നിര്‍ത്തുന്ന ട്രാക്കുകള്‍ക്കു മുന്‍വശത്ത് കസേരകളുണ്ടെങ്കിലും ഒരു ഫാന്‍ മാത്രമാണുള്ളത്.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ജീവനക്കാര്‍ക്ക് പ്രത്യേകം ഓഫീസ് ഇല്ലാത്തതിനാല്‍ ട്രാക്കുകള്‍ക്ക് സമീപം മേശയും കസേരയുമിട്ടാണ് ഇവരുടെ ദൗത്യം നിര്‍വഹിക്കുന്നത്. പുതിയ ടെര്‍മിനല്‍ പ്രാവര്‍ത്തികമായി രണ്ടുവര്‍ഷം പിന്നിടുമ്പോഴും രാത്രികാലത്ത് ബസുകള്‍ നിര്‍ത്തിയിടുന്നത് സ്റ്റാന്റിന് പിന്‍വശത്തെ ബൈപ്പാസിലാണ്.

കാന്റീനിന്റെ നടപടികള്‍ ആരംഭിച്ച് ഒന്നരവര്‍ഷം പിന്നിട്ട ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും അതിന്റെ സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ഇല്ല. സ്റ്റാന്റിനകത്തുള്ള ശൗചാലയമാകട്ടെ മിക്ക സമയവും അടഞ്ഞുകിടക്കുകയാണ്. യാത്രക്കാര്‍ക്ക് സമീപത്തുള്ള ഹോട്ടലുകള്‍ മാത്രമാണ് ആശ്രയം.

സ്റ്റാന്റ് കെട്ടിടത്തിന്റെ മുകളിലത്തെ നിലകളില്‍ കടമുറികളോ ഓഫീസ്‌റൂമുകളോ വാടകക്ക് കൊടുക്കാത്തതിനാല്‍ വരുമാന നഷ്ടവും ഏറെയാണ്. സ്റ്റാന്റിനകത്തേക്ക് ബസുകള്‍ കയറുന്ന ഭാഗത്ത് ഇതര ബസുകള്‍ നിര്‍ത്തിയിടുന്നതിനാല്‍ പ്രധാന റോഡില്‍ ഗതാഗതക്കുരുക്കും സാധാരണയാണ്. പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടനിര്‍മാണം തുടങ്ങിയതുതന്നെ വര്‍ഷങ്ങള്‍ പിന്നിട്ടായിരുന്നു.

പഴയ സ്റ്റാന്റിനകത്തെ ഡീസല്‍ ടാങ്ക് പൊളിച്ചുമാറ്റിയതിനാല്‍ ബസുകള്‍ ഇപ്പോള്‍ ഇന്ധനം നിറയ്‌ക്കുന്നത് ബിഒസി റോഡിലെ സ്വകാര്യ പമ്പില്‍ നിന്നാണ്. കുടിവെള്ളത്തിനായി സ്റ്റാന്റനികത്ത് സംവിധാനമുണ്ടെങ്കിലും മിക്കപ്പോഴും വെള്ളമുണ്ടാകാറില്ല. അതിനാല്‍ യാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ കുപ്പിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്. അനധികൃത കച്ചവടക്കാര്‍ക്കെതിരെ നഗരസഭ ശക്തമായ നടപടി എടുത്തതിനെ തുടര്‍ന്ന് പലര്‍ക്കും ഒഴിഞ്ഞുപോകേണ്ടി വന്നു.

വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിട്ടുനില്‍ക്കുന്ന കേരളത്തിലെ പ്രധാന ഡിപ്പോകളില്‍ ഒന്നാണ് പാലക്കാട്ടേത്. എന്നാല്‍ യാത്രക്കാര്‍ക്കുവേണ്ട യാതൊരുവിധ സൗകര്യങ്ങളും ഇപ്പോഴുമില്ല. പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ ഏറെ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴും ദുരിതട്രാക്കും പേറിയാണ് പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ.

Tags: Shafi parambilPalakkad by-electionPalakkad MLAKSRTC Palakkad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വടംവലിക്ക് പിന്നാലെ കെപിസിസി പ്രസിഡന്റാകാനും കസേരകളി

Kerala

‘എന്റെ കുറിപ്പ് അടിച്ചുമാറ്റി ഷാഫി നിയമസഭയില്‍ പ്രസംഗിച്ചു’; ആത്മകഥയില്‍ വെളിപ്പെടുത്തലുമായി മുസ്ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദര്‍

Kerala

‘യൂ ടൂ ബ്രൂട്ടസ്’ …ഷാഫി പറമ്പിലിനെ ചതിയന്‍ ബ്രൂട്ടസെന്ന് വിശേഷിപ്പിച്ച് വി.ഡി. സതീശന്റെ അനുയായികള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.