Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പണമടയ്‌ക്കാം; ഡിജിറ്റല്‍ വിപ്ലവമാകാന്‍ യുപിഐ സര്‍ക്കിള്‍

ശരത്ത് ഏഴംകുളംbyശരത്ത് ഏഴംകുളം
Oct 30, 2024, 06:47 am IST
inIndia

പത്തനംതിട്ട: ഡിജിറ്റല്‍ ഇടപാടുകളില്‍ വിപ്ലവാത്മകമായ മുന്നേറ്റം നടക്കുന്ന കാലമാണിത്. യുപിഐ പണമിടപാടുകള്‍ സാര്‍വത്രികമായി മാറുന്ന കാലം. എന്നാല്‍ ഒരു യുപിഐ ഐഡി ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പണമിടപാട് നടത്താന്‍ കഴിയുന്ന യുപിഐ സര്‍ക്കിള്‍ എന്ന സംവിധാനം നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി കൊണ്ടുവന്നിരിക്കുന്നു.

പ്രാഥമിക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് ലിങ്കിങ് മാത്രമാണ് ഈ ഇടപാടുകള്‍ക്ക് അടിസ്ഥാനമായി വേണ്ടത്. അതായത് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പേയ്‌മെന്റ് നടത്താനുള്ള ശൃംഖല പോലെയാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. ഒരു കുടുംബത്തിലെ ഗൃഹനാഥന്‍ പ്രാഥമിക ഉപഭോക്താവാണെങ്കില്‍ മറ്റുള്ളവരെ ദ്വിതീയ ഉപഭോക്താക്കളായി പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാന്‍ വേണ്ടി ചേര്‍ക്കാന്‍ സാധിക്കുമെന്ന് അര്‍ത്ഥം.

ഒരേ യുപിഐ ഐഡി ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് പണമിടപാടുകള്‍ നടത്താം എന്നതാണ് പ്രത്യേകത. എന്നാല്‍ പ്രാഥമിക ഉപഭോക്താവിന് മറ്റു ഉപഭോക്താക്കള്‍ക്ക് പരിധി നിശ്ചയിച്ചു നല്‍കാനുള്ള സൗകര്യം ഈ സംവിധാനത്തിലുണ്ട്. ഫുള്‍ ഡെലിഗേഷന്‍, പാര്‍ഷ്യല്‍ ഡെലിഗേഷന്‍ എന്നീ ഓപ്ഷനുകള്‍ അതിനായി ഉപയോഗിക്കാന്‍ സാധിക്കും.

ഫുള്‍ ഡെലിഗേഷന്‍ സൗകര്യം ഉപയോഗിച്ച് ഒരു മാസത്തെ പണമിടപാട് പരിധി 15,000 മായി നിജപ്പെടുത്താനും സാധിക്കും. സുരക്ഷിതത്വം കുറവാണെന്ന ആശങ്ക വേണ്ട, കാരണം പ്രാഥമിക ഉപഭോക്താവിന് എപ്പോള്‍ വേണമെങ്കിലും ആപ്പ് ലോഗിന്‍ ചെയ്ത് ഇടപാടുകള്‍ നിരീക്ഷിക്കാം. നിലവില്‍ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള യുപിഐ ഐഡി ഇടപാടുകള്‍ക്ക് ആവശ്യമാണ്.

പാര്‍ഷ്യല്‍ ഡെലിഗേഷന്‍ സൗകര്യം ഉപയോഗിക്കുകയാണെങ്കില്‍ പ്രാഥമിക ഉപഭോക്താവിന് ഒരു പേയ്‌മെന്റ് റിക്വസ്റ്റ് ചെല്ലുകയും അത് അംഗീകരിക്കപ്പെടുമ്പോള്‍ പേയ്‌മെന്റ് പൂര്‍ത്തിയാകുകയും ചെയ്യും. അതോടൊപ്പം നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ സുരക്ഷ ഉറപ്പാക്കാന്‍ ചില മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും നല്കിയിട്ടുണ്ട്. നിലവിലുള്ള എല്ലാ പേയ്‌മെന്റ് ഇന്റര്‍ഫേസുകള്‍ വഴിയും യുപിഐ സര്‍ക്കിള്‍ ഉപയോഗിക്കാം.

ദ്വിതീയ ഉപഭോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ ബയോമെട്രിക് അല്ലെങ്കില്‍ പാസ്വേഡ് സൗകര്യം നിര്‍ബന്ധമാണ്. ഒരു പ്രാഥമിക ഉപഭോക്താവിന് പരമാവധി മറ്റ് അഞ്ച് ഉപഭോക്താക്കളെ മാത്രമേ യുപിഐ സര്‍ക്കിള്‍ സൗകര്യത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുകയുള്ളൂ.

കുടുംബങ്ങളില്‍ ഏറ്റവും പ്രയോജനകരമായ കൃത്യമായ നിരീക്ഷണ സംവിധാനമുള്ള പേയ്‌മെന്റ് സൗകര്യമാണ് യുപിഐ സര്‍ക്കിള്‍ എന്നതാണ് യാഥാര്‍ഥ്യം.

Tags: Central GovernmentDigital revolutionBank accountUPI PaymentsUPI Circle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Thiruvananthapuram

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

India

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.