Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയ രഹത്കര്‍ ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ; സേവന വഴിയിലൂടെ ജനപ്രിയമായ പൊതുജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2024, 08:04 am IST
in India

ന്യൂദല്‍ഹി: ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷയായി വിജയ രഹത്കറെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.

ബംഗാളില്‍ നിന്നുള്ള ഡോ. അര്‍ച്ചന മജുംദാറിനെ കമ്മിഷന്‍ അംഗമായും നിയമിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമോ അല്ലെങ്കില്‍ 65 വയസ് തികയുന്നത് വരെയോ ഇരുവര്‍ക്കും ചുമതലയില്‍ തുടരാം. അധ്യക്ഷയായിരുന്ന രേഖാ ശര്‍മ്മയുടെ കാലാവധി ആഗസ്ത് ആറിന് അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വിജയ രഹത്കര്‍ നേരത്തെ മഹാരാഷ്‌ട്ര വനിതാ കമ്മിഷന്‍ ചെയര്‍ പേഴ്സണായിരുന്നു.

സേവനത്തിലൂടെ ജനപ്രിയമായതാണ് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണായി നിയോഗിക്കപ്പെട്ട വിജയ രഹത്കറുടെ പൊതുജീവിതം. 2016 മുതല്‍ 2021 വരെയാണ് മഹാരാഷ്‌ട്ര സംസ്ഥാന വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണായി വിജയ രഹത്കര്‍ പ്രവര്‍ത്തിച്ചത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് പിന്തുണ നല്കുന്ന സക്ഷമ, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുമായി സ്വയംസഹായ സംഘങ്ങളെ ബന്ധിപ്പിക്കുന്ന പ്രജ്വല, സ്ത്രീകള്‍ക്കുള്ള 24*7 ഹെല്‍പ്പ് ലൈന്‍ സേവനമായ സുഹിത തുടങ്ങിയ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്കിയാണ് വിജയ മഹാരാഷ്‌ട്രയുടെ മനം കവര്‍ന്നത്. പോക്സോ, ട്രിപ്പിള്‍ തലാഖ് വിരുദ്ധ സെല്ലുകള്‍, മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിയമ പരിഷ്‌കരണങ്ങളിലും അവര്‍ പ്രവര്‍ത്തിച്ചു. ഡിജിറ്റല്‍ സാക്ഷരതാ പരിപാടികള്‍ അവതരിപ്പിക്കുകയും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട ‘സാദ്’ എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു.

2007 മുതല്‍ 2010 വരെ ഛത്രപതി സംഭാജിനഗര്‍ മേയറായിരുന്ന വിജയ ആരോഗ്യ സംരക്ഷണവും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വികസന പദ്ധതികള്‍ നടപ്പാക്കി. ഇക്കാലത്ത് മഹാരാഷ്‌ട്ര മേയര്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഓള്‍ ഇന്ത്യാ മേയര്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.

നിലവില്‍ ബിജെപി ദേശീയ സെക്രട്ടറിയും രാജസ്ഥാന്റെ സഹപ്രഭാരിയുമാണ്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റിന്റെ ഉപദേശക ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു. യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ്, മഹിളാമോര്‍ച്ച ദേശീയ പ്രസിഡന്റ് ചുമതലകളും വഹിച്ചിട്ടുണ്ട്.

പൂനെ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും രഹത്കര്‍ നേടിയിട്ടുണ്ട്. വിധി ലിഖിത്, ഔറംഗബാദ്: ലീഡിങ് ടു വൈഡ് റോഡ്സ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിനുള്ള സംഭാവനകള്‍ക്ക് ദേശീയ നിയമ അവാര്‍ഡും ദേശീയ സാഹിത്യ സമിതിയുടെ സാവിത്രിഭായ് ഫൂലെ അവാര്‍ഡും അവരെ തേടിയെത്തി.

Tags: ChairpersonNational Commission for WomenVijaya Rahatkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

India

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

India

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

Kottayam

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

പുതിയ വാര്‍ത്തകള്‍

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.