Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ചേലക്കരയിലും പാലക്കാടും വിജയിക്കും: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 07:33 am IST
inKerala

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലേക്ക് വഴിമാറിയത്. നവംബര്‍ 13നാണ് തെരഞ്ഞെടുപ്പ്.

മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രഖ്യാപനവും അടുത്ത ദിവസങ്ങളില്‍ ഉണ്ടാവും. പാലക്കാട് നഗരസഭ, പിരായിരി, മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. അതുകൊണ്ടുതന്നെ വിജയപ്രതീക്ഷയിലാണ് പാര്‍ട്ടി.
തുടര്‍ച്ചയായി മൂന്ന് തവണ യുഡിഎഫ് വിജയിച്ച മണ്ഡലമാണെങ്കിലും രണ്ടാം സ്ഥാനത്ത് ബിജെപിയായതിനാല്‍ തീപ്പൊരി മത്സരമായിരിക്കും നടക്കുക. ഇരുമുന്നണികളും മാറിമാറി വിജയിച്ച മണ്ഡലത്തില്‍ ബിജെപി ഓരോ തെരഞ്ഞെടുപ്പ് കഴിയുംതോറും ശക്തിയാര്‍ജിക്കുന്നത് മുന്നണികളില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

2021ലെ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ വെറും 3859 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. നിരവധി തവണ പാലക്കാട് മണ്ഡലത്തില്‍ വിജയിച്ച ഇടതുമുന്നണി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പ്രകടമായത്.

യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഷാഫി പറമ്പില്‍ പക്ഷവും എംപി വി.കെ. ശ്രീകണ്ഠന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും തമ്മില്‍ കടുത്ത തര്‍ക്കത്തിലാണ്. ഷാഫി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഔദ്യോഗീക പക്ഷം ജില്ലയിലെ ഒരു പ്രമുഖ നേതാവിനെ പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം ഇടതുമുന്നണിയില്‍ സ്ഥാനാര്‍ത്ഥി ദാരിദ്ര്യം മൂലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വനിതയെയാണ് പരിഗണിക്കുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലുതവണ എംപിയായ എന്‍.എന്‍. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണ് ഉണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചു. പലയിടത്തും ചുമരെഴുത്തുകളും തുടങ്ങി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവും.

അതേസമയം, പ്രസിദ്ധമായ കല്പാത്തി രഥോത്സവം 13,14,15 തീയതികളില്‍ നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് നടക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പും നേരിടാന്‍ എന്‍ഡിഎയും ബിജെപിയും സജ്ജമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാലക്കാടും ചേലക്കരയിലും വിജയിക്കാനാണ് പരിശ്രമിക്കുന്നതെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാവും ദേശീയ ജനാധിപത്യ സഖ്യം പുറത്തെടുക്കുക. ബിജെപിക്ക് അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. എല്‍ഡിഎഫിന് പകരം യുഡിഎഫ്, യുഡിഎഫിനു പകരം എല്‍ഡിഎഫ് എന്ന രാഷ്‌ട്രീയ സമവാക്യം ഈ ഉപതെരഞ്ഞെടുപ്പോടെ കേരളത്തില്‍ അവസാനിക്കും. എല്‍ഡിഎഫിനും യുഡിഎഫിനും എതിരായ വികാരമാണ് സംസ്ഥാനത്ത്. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്.

സ്ഥാനാര്‍ത്ഥികളെ ദല്‍ഹിയില്‍ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും. സംസ്ഥാനത്തു നിന്നുള്ള മൂന്നുപേരുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വമായിരിക്കും. പാലക്കാട് ഇന്‍ഡി മുന്നണി സഖ്യമാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഷാഫി പറമ്പലിനെ വിജയിപ്പിക്കാന്‍ പരിശ്രമിച്ചത് സിപിഎമ്മുകാരാണ്. ഇത്തവണയും അത്തരമൊരു നിലപാട് സിപിഎം കൈക്കൊള്ളുമോ എന്ന് കണ്ടറിയേണ്ടതാണ്. എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് വന്നാലും പാലക്കാട് ബിജെപി വിജയം നേടും.

Tags: K SurendranBjp KeralaPalakkad election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

India

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

Kerala

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.