Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈ എയര്‍ഷോ ദുരന്തത്തിന് കാരണം തമിഴ്‌നാട് സര്‍ക്കാരിന്റെ വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 07:39 am IST
in India

ചെന്നൈ: വ്യോമസേന ദിനത്തിന്റെ ഭാഗമായി ചെന്നൈ മറീന ബീച്ചില്‍ സംഘടിപ്പിച്ച എയര്‍ഷോയ്‌ക്കിടെ അഞ്ചു പേര്‍ മരിച്ചത് തമിഴ്‌നാട് സര്‍ക്കാരിനുണ്ടായ വീഴ്ച മൂലമെന്ന് റിപ്പോര്‍ട്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഗതാഗതക്രമീകരണങ്ങള്‍ പാളിയെന്നുമാണ് റിപ്പോര്‍ട്ട്.

പന്ത്രണ്ടു ലക്ഷത്തിലധികം ജനങ്ങളെ പ്രതീക്ഷിക്കുന്നതായി വ്യോമസേന സര്‍ക്കാരിനെ അറിയിച്ചിരുന്നതാണ്. പതിമൂന്നു ലക്ഷം പേരാണ് മറീന ബീച്ചില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കാണികളായെത്തിയ എയര്‍ ഷോ എന്ന ബഹുമതുയോടെ ഗിന്നസ് റിക്കാര്‍ഡ്‌സിലും ഇടം നേടി.

പക്ഷേ, പരിപാടി കാണാനെത്തിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പിഴവുണ്ടായി. കുടിക്കാന്‍ വെള്ളം പോലും ലഭിച്ചിരുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. ബീച്ച് റോഡില്‍ ഗതാഗതം നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. പാര്‍ക്കിങ് സൗകര്യവും ഒരുക്കി. എന്നാല്‍ ഇവയൊന്നും ഫലവത്തായില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പരമാവധി മെട്രോ, എംആര്‍ടിഎസ് സര്‍വീസുകളെ ആശ്രയിക്കണമെന്ന ഉപദേശം ജനം സ്വീകരിച്ചെങ്കിലും അതുകൊണ്ടും പ്രശ്നംതീര്‍ന്നില്ല. മറീനയിലേക്കുള്ള പ്രവേശനറോഡുകളില്‍ രാവിലെ മുതല്‍ത്തന്നെ വാഹനങ്ങളും കാല്‍നടയാത്രക്കാരും നിറഞ്ഞു. നടന്നുനീങ്ങാന്‍പോലും പറ്റാതെ പലപ്പോഴും ജനം വഴിയില്‍ക്കുടുങ്ങിയ അവസ്ഥയുമുണ്ടായി.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപിയും പ്രതിപക്ഷവും രംഗത്തെത്തി. ആളുകള്‍ക്ക് പരിപാടി കാണാന്‍ കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നും മരണത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ കുറ്റപ്പെടുത്തി.

എയര്‍ഷോയില്‍ തിക്കും തിരക്കും കാരണം അഞ്ചു പേര്‍ മരിക്കുകയും 200 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വാര്‍ത്ത ഞെട്ടലുണ്ടാക്കി. ഷോ കാണാനെത്തിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മതിയായ ഗതാഗതസംവിധാനങ്ങളും ഒരുക്കാതെ ഡിഎംകെ സര്‍ക്കാര്‍ പൊതുജനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും അണ്ണാമലൈ ആരോപിച്ചു. എന്നാല്‍, തമിഴ്‌നാട് ആരോഗ്യമന്ത്രി രാജിവയ്‌ക്കണമെന്ന് എഐഎഡിഎംകെ വക്താവ് ആവശ്യപ്പെട്ടു.

എയര്‍ ഷോ കഴിയാറായപ്പോള്‍ ജനങ്ങള്‍ തിരിച്ചുനടക്കാന്‍ തുടങ്ങിയതോടെ റോഡുകളില്‍ തിക്കുംതിരക്കും നിയന്ത്രണാതീതമായി. മണിക്കൂറുകള്‍ക്കുശേഷമാണ് പലര്‍ക്കും പുറത്തുകടക്കാനായത്. 6500 പോലീസുകാരെയും 1500 ഹോം ഗാര്‍ഡുകളെയും സുരക്ഷാസംവിധാനമൊരുക്കാന്‍ നിയോഗിച്ചിരുന്നെങ്കിലും ജനങ്ങളെ നിയന്ത്രിക്കാനായില്ല.

തളര്‍ന്നുവീണവരെ ആശുപത്രിയിലെത്തിക്കാന്‍പോയ ആംബുലന്‍സുകളും വഴിയില്‍ക്കുടുങ്ങി. തളര്‍ന്നുവീണ ഒരാള്‍ ഓമന്തുരാര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

അതേസമയം എയര്‍ഷോയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. എയര്‍ ഷോ നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

വ്യോമസേന ആവശ്യപ്പെട്ടതനുസരിച്ചുള്ള സൗകര്യങ്ങളും സഹായവും നല്കിയിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്മെന്റ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, ചെന്നൈ കോര്‍പ്പറേഷന്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ ഏകോപനത്തോടെ ചെന്നൈയിലെ ജനങ്ങള്‍ക്ക് ഒരു മഹത്തായ ആഘോഷപരിപാടി നല്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഇതുകാരണം തിക്കും തിരക്കും കാരണമുള്ള വലിയ അപകടം ഒഴിവായി.

പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ വന്നതോടെ തിരികെ പോകാന്‍നേരം അവര്‍ക്ക് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കടുത്തേക്കും പൊതുഗതാഗതം ലഭ്യമായിടത്തേക്കും എത്താന്‍ സാധിക്കാതെവന്നു. അടുത്ത തവണ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആലോചിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ സ്റ്റാലിന്‍ കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു.

Tags: Tamil Nadu governmentChennai airshow disaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

India

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

India

പിന്നാക്ക ഹിന്ദു സമുദായത്തിൽ നിന്ന് മതം മാറി മറ്റൊരു മതം സ്വീകരിച്ചവർക്ക് സംവരണം വേണം: വിജയ് സർക്കാർ സുപ്രീംകോടതിയിൽ

India

തമിഴ്നാട് സര്‍ക്കാര്‍ ഏഴ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയത് കേന്ദ്ര അനുമതിയില്ലാതെ

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.