Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 09:27 am IST
inEducation

ശാസ്ത്ര വിഷയങ്ങളില്‍ പ്ലസ്ടുകാര്‍ക്ക് അവസരം,

കോഴ്‌സുകള്‍ സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് www.lbscentre, Kerala. gov.in ല്‍

ഒക്‌ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

16 കോഴ്‌സുകളിലേക്ക് ഒറ്റ അപേക്ഷ മതി.

കേരളത്തിലെ സര്‍ക്കാര്‍/അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലെ 2024-25 വര്‍ഷത്തെ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഇനി പറയുന്ന 16 കോഴ്‌സുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.

ഡിപ്ലോമാ കോഴ്‌സുകള്‍: ഫാര്‍മസി (ഡിഫാം), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡിഎച്ച്‌ഐ), മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഡിഎംഎല്‍റ്റി), റേഡിയോ ഡയഗ്‌നോസിസ് ആന്‍ഡ് റേഡിയോ തെറാപ്പി ടെക്‌നോളജി (ഡിആര്‍ആര്‍ടി), റേഡിയോളജിക്കല്‍ ടെക്‌നോളജി(ഡിആര്‍ടി) ഒഫ്താല്‍മിക് അസിസ്റ്റന്റ് (ഡിഒഎ), ദന്തല്‍ മെക്കാനിക് (ഡിഎംസി), ദന്തല്‍ ഹൈജിനിസ്റ്റ് (ഡിഎച്ച്‌സി), ഓപ്പറേഷന്‍സ് തീയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി(ഡിഒടിഎടി),കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ഡിസിവിറ്റി), ന്യൂറോ ടെക്‌നോളജി (ഡിഎന്റ്റി), ഡയാലിസിസ് ടെക്‌നോളജി (ഡിഡിറ്റി), എന്‍ഡോസ്‌കോപിക് ടെക്‌നോളജി (ഡിഇറ്റി), ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ് (ഡിഎ), റെസ്പറേറ്ററി ടെക്‌നോളജി (ഡിആര്‍), സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലെ ഡിപ്പാര്‍ട്ടുമെന്റ് ടെക്‌നോളജി (ഡിഎസ്എസ്).

വിദ്യാഭ്യാസയോഗ്യത: ഫാര്‍മസി ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കുന്നതിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് ഐഛിക വിഷയങ്ങളായി ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40% മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/വിഎച്ച്എസ്ഇ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 5 ശതമാനം മാര്‍ക്കിളവുണ്ട്.

പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/വിഎച്ചഎസ്ഇ തത്തുല്യ പരീക്ഷ പാസായിരിക്കണം. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍കക് 5 ശതമാനം മാര്‍ക്കിളവുണ്ട്.

ലാബ്‌ടെക്‌നീഷ്യന്‍ റിസര്‍ച്ച് ആന്റ് ക്വാളിറ്റികണ്‍ട്രോള്‍, മെയിന്റനന്‍സ് ആന്റ് ഓപ്പറേഷന്‍ ഓഫ് ബയോമെഡിക്കല്‍ എക്വിപ്പ്‌മെന്റ്, ഇസിജി ആന്റ് ഓഡിയോ മെട്രിക് ടെക്‌നോളജി വിഷയങ്ങളില്‍ വിഎച്ച്എസ്ഇ പരീക്ഷ പാസായവര്‍ക്ക് ഡിഎംഎല്‍ടി, ഡിഒടിടി, ഡിസിവിടി കോഴ്‌സുകളില്‍ സംവരണമുണ്ട്.

പ്രായം 31.12.2024ല്‍ 17 വയസ് പൂര്‍ത്തിയാക്കിയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.

എല്ലാ കോഴ്‌സുകള്‍ക്കും ഓണ്‍ലൈനായി www.lbscentre.kerala.gov.in ല്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ മതി. പ്രവേശന വിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും വെബ്‌സൈറ്റിലുണ്ട്.

അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 600 രൂപ, പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തിന് 300 രൂപ മതി, ഓണ്‍ലൈന്‍ മുഖേനയോ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ശാഖ വഴിയോ ഫീസ് അടയ്‌ക്കാം. നിര്‍ദ്ദേശാനുസരണം ഒക്ടോബര്‍ 15 വരെ അപേക്ഷ സമര്‍പ്പിക്കാം.

റാങ്ക് ലിസ്റ്റ്: യോഗ്യത, പരീക്ഷയ്‌ക്ക് ലഭിച്ചമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ രണ്ട് റാങ്ക്‌ലിസ്റ്റുകള്‍ തയ്യാറാക്കും.

റാങ്ക്‌ലിസ്റ്റ്-1 ഡിഫാം കോഴ്‌സിലേക്കാണ്, യോഗ്യതാ പരീക്ഷയുടെ രണ്ടാം വര്‍ഷത്തെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് ലഭിച്ചമാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

റാങ്ക്‌ലിസ്റ്റ്-2 പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക് യോഗ്യത, പരീക്ഷയുടെ രണ്ടാം വര്‍ഷത്തെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുക.

റാങ്ക് ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി സ്ഥാപന/കോഴ്‌സ് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം സമയവും സൗകര്യവും ലഭിക്കും. പ്രോസ്‌പെക്ടസിലെ നിബന്ധനകള്‍ക്ക് വിധേയമായി എല്‍ബിഎസ് സെന്ററാണ് അലോട്ട്‌മെന്റ് നടത്തുന്നത്.

കോഴ്‌സ് കാലാവധി: റേഡിയോ ഡയ്ഗനോസിഡ് ആന്റ് റേഡിയോ തെറാപ്പി ഡിപ്ലോമ കോഴ്‌സ്- 3 വര്‍ഷം, ഫാര്‍മസി ഡിപ്ലോമ 2 വര്‍ഷവും 3 മാസവും. മറ്റെല്ലാ കോഴ്‌സുകളുടെയും കാലാവധി 2 വര്‍ഷം വീതമാണ്. സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ കോഴ്‌സ് ഫീസും സെപ്ഷ്യല്‍ ഫീസും പ്രോസ്‌പെക്ടസിലുണ്ട്. വൈദ്യശാസ്ത്ര ചികിത്സാ മേഖലയിലും ആരോഗ്യപരിപാലന രംഗത്തുമൊക്കെ ജോലി നോടുന്നതിന് സഹായകമായ കോഴ്‌സുകളാണിത്.

Tags: Health inspectorPharmacyPara Medical Diploma Courses
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Education

ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാരാമെഡിക്കല്‍ കോഴ്സ്: അവസാനഘട്ട സ്പോട്ട് അലോട്ട്മെന്റ് 16ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.