Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മുന്നൂറ്റി നങ്കയുടെ എഴുന്നള്ളത്തിനായി സുരേഷ്‌ ഗോപി ശുചീന്ദ്രത്തെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 03:29 pm IST
inEntertainment

കേരളവും തമിഴ്‌നാടും ചേര്‍ന്ന് ആഘോഷിക്കുന്ന ഒരു ജനകീയ ഉത്സവമാണ് നവരാത്രി എഴുന്നള്ളത്ത്. നവരാത്രിക്കാലത്തു അനന്തപുരി സാക്ഷ്യം വഹിക്കുന്നത് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ആചാരപെരുമയാണ് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വിഗ്രഹ ഘോഷയാത്രയിൽ പങ്കെടുക്കാൻ ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റി നങ്കാ ദേവി പുറപ്പെട്ടു.

മുന്നൂറ്റി നങ്കൈയ്‌ക്ക് കേരള – തമിഴ്നാട് പോലീസ് സേനകൾ സംയുക്തമായി ഗാർഡ് ഓഫ് ഓണർ നൽകി ശുചീന്ദ്രം സ്ഥാണുമാലയ പെരുമാൾ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മുന്നൂറ്റിനങ്കയെ എഴുന്നള്ളിക്കുന്നത്. കേരള-തമിഴ്‌നാട് പൊലീസ് എഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി സുരേഷ്‌ ഗോപിയും ശുചീന്ദ്രത്തേക്ക് എത്തി. അദ്ദേഹത്തെ ക്ഷേത്ര അധികൃതർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ആചാരപെരുമ എന്നതിലുപരി ആഘോഷത്തിന്റെ ജനകീയതയാണ് തിരുവനന്തപുരത്തെ നവരാത്രി ഉത്സവം വേറിട്ടതാക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

തിരുവിതാംകൂറിന്റെ പഴയ തലസ്ഥാനമായ പദ്‌മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന നവരാത്രി എഴുന്നള്ളത്ത്, വർഷങ്ങളായി ആചരിച്ചുപോരുന്ന പ്രൗഢഗംഭീരമായ ചടങ്ങാണ്. അക്ഷരപൂജയ്‌ക്കായി വിദ്യാദേവതയായ സരസ്വതിയെ പദ്മനാഭപുരം കൊട്ടാരത്തിനുള്ളിലെ തേവാരക്കെട്ടിൽ നിന്നും പുറത്തെഴുന്നള്ളിച്ച്, തലസ്ഥാനത്തേക്ക് കൊണ്ടുവന്ന് പൂജവയ്‌ക്കുന്നതാണ് രീതി. ദേവിയുടെ വിഗ്രഹത്തിന് അകമ്പടിയായി ആയോധനകലയുടെ ദേവനായ വേളിമല കുമാരസ്വാമി, രാജകുടുംബത്തിന്റെ പരദേവതയായ ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് തിരുവനന്തപുരത്ത് പൂജവയ്‌പ്പിന് എത്തിക്കുന്നത്.

ഇന്നത്തെ കന്യാകുമാരി ജില്ലയിലെ അതിപുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശുചീന്ദ്രത്തെ ‘മുന്നുദിത്ത നങ്കൈയമ്മൻ കോവിൽ’. മുന്നൂറ്റിനങ്ക എന്ന് പൊതുവെ വിളിക്കപ്പെടുന്നു. ‘ആദിയില്‍ ഉദിച്ച കന്യക’ എന്ന അര്‍ഥമുള്ള ‘മുന്‍ ഉദിത്ത നങ്കൈ’ എന്ന തമിഴ്‍വാക്ക് ലോപിച്ചാണ് മുന്നൂറ്റിനങ്കയായത് എന്ന് പറയപ്പെടുന്നു. നാഞ്ചിൽനാട്ടിൽ നങ്ക എന്നു വിളിപ്പേരുള്ള നിരവധി ദേവിമാരുണ്ട് – അഴകിയപാണ്ഡ്യപുരം വീരവ നങ്ക, ദരിശനംകോപ്പു ശ്രീധര നങ്ക, ഭൂതപ്പാണ്ടി അഴകിയചോഴൻ നങ്ക, കുലശേഖരപുരം കുലശേഖര നങ്ക എന്നിങ്ങനെ നിരവധി നങ്കമാർ കന്യാകുമാരി ജില്ലയിൽ ആരാധിക്കപ്പെടുന്നുണ്ട്.

Tags: suresh gopicentral ministerLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.