Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Cricket

ഭാരതാധിപത്യം; ബംഗ്ലാദേശ് 149 റണ്‍സില്‍ പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 11:07 pm IST
inCricket

ചെന്നൈ: നമിക്കണം രവിചന്ദ്രന്‍ അശ്വിനെ. ചെപ്പോക്ക് പിച്ച് ഇപ്പോള്‍ ബൗളര്‍മാര്‍ക്ക് വളരെ അനുകൂലമാണ്. അതിനുള്ള വലിയ തെളിവാണ് ആകെ വീണ 17 വിക്കറ്റുകള്‍. പിച്ചിനെ നന്നായി മനസ്സിലാക്കിയ അശ്വിന്‍ 113 റണ്‍സെടുത്തും രവീന്ദ്ര ജഡേജയെ(86) കൂടെ നിര്‍ത്തി കളിപ്പിച്ച് ഒരു മികച്ച ബാറ്ററെ പോലെ ദൗത്യമേറ്റെടുത്തതിനുമാണ് ഭാരത ക്രിക്കറ്റ് ഈ സമയം അശ്വിനോട് കടപ്പട്ടിരിക്കുന്നത്. ഈ കൂട്ടുകെട്ടിന്റെ കരുത്തില്‍ ഭാരതം ആദ്യ ഇന്നിങ്‌സില്‍ 376 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് 149ല്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഭാരതം മൂന്നിന് 81 എന്ന നിലയിലാണ്.

രാവിലെ ഒരു മണിക്കൂറിനകം തലേന്നത്തെ 339 റണ്‍സിനോട് വെറും 47 റണ്‍സ് കൂട്ടിചേര്‍ക്കുമ്പോള്‍ ഭാരതത്തിന്റെ ശേഷിച്ച നാല് വിക്കറ്റുകള്‍ വീണു. ഉച്ചയാകുമ്പോഴേക്കും ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിക്കുകയും ചെയ്തു. ഇന്നലത്തെ മൂന്നാം സെഷന്‍ കൂടി കഴിയുമ്പോള്‍ ഭാരതത്തിന്റെ രണ്ടാം ഇന്നിങ്‌സിലെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു.

ഭാരതത്തിന് രണ്ടാം ഇന്നിങ്‌സിലും തുടക്കത്തിലേ തിരിച്ചടി നേരിട്ടു. പക്ഷെ ആദ്യ ഇന്നിങ്‌സിലത്രെയും കനത്ത ആഘാതമുണ്ടായില്ല. ഹസന്‍ മഹ്മൂദിനെ പ്രതിരോധിച്ച് നില്‍ക്കാന്‍ ഭാരത ബാറ്റര്‍മാര്‍ക്ക് സാധിച്ചു. ആദ്യ ഇന്നിങ്‌സിലെ അര്‍ദ്ധ സെഞ്ചുറിക്കാരന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍(10) നേരത്തെ പുറത്തായി. അതിന് മുമ്പേ നായകന്‍ രോഹിത് ശര്‍മ(അഞ്ച്) പുറത്തായിരുന്നു. ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്‌ലിയും മികച്ച സ്റ്റാന്‍ഡിങ് നല്‍കിയതാണ് പക്ഷെ മെഹ്ദി ഹസന്‍ മിറാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കോഹ്‌ലി തെറിച്ചു. കളി മൂന്നാം ദിവസത്തേക്ക് പിരിയുമ്പോള്‍ ഗില്ലും(33) ഋഷഭ് പന്തും(12) ആണ് ക്രീസില്‍.

ബംഗ്ലാ ബൗളര്‍മാരുടെ വീര്യത്തെ നേരിടാന്‍ ഭാരത ബാറ്റിങ് നിര പാകമായെന്ന് രണ്ടാം ഇന്നിങ്‌സിന്റെ തുടക്കം വ്യക്തമാക്കി. പക്ഷെ വെല്ലുവിളിയാകുന്നത് ചെപ്പോക്ക് വിക്കറ്റിന്റെ ബൗളിങ്ങിന് അനുകൂലമായ സ്വഭാവമാണ്.

ഇന്നലെ 17 വിക്കറ്റുകളാണ് വീണത്. ഇതില്‍ ആകെ മൂന്ന് വിക്കറ്റ് മാത്രമാണ് സ്പിന്നര്‍മാര്‍ നേടിയത്. ബാക്കി 14 വിക്കറ്റും പേസര്‍മാരുടെ അക്കൗണ്ടിലാണ്്.

ആദ്യദിനം ബംഗ്ലാ ബൗളിങ്ങിനെതിരെ ഗുരുതര വീഴ്‌ച്ച പറ്റിയ ഭാരതത്തിനായി ഒത്തുചേര്‍ന്ന അശ്വിന്‍-ജഡേജ സഖ്യത്തിന്റെ വിജയകരമായ ചെറുത്തുനില്‍പ്പ് ന്യൂബോളെടുക്കും വരെ മാത്രമേ ഉണ്ടായുള്ളൂ. രണ്ടാം ദിനം മത്സരം തുടങ്ങി മൂന്നാം ഓവര്‍ ആദ്യ പന്തെത്തുമ്പോഴേക്കും ജഡേജ വീണു. ഈ സമയം തലേന്നത്തെ സ്‌കോറിലേക്ക് ഭാരതം കൂട്ടിചേര്‍ത്തത് വെറും നാല് റണ്‍സ്. ബംഗ്ലാ പേസര്‍ ടാസ്‌കിന്‍ അഹമ്മദ് ആണ് ജഡ്ഡുവിനെ പുറത്താക്കിയത്. പിന്നീടെത്തിയ ആകാശ് ദീപ്(17) മികവ് കാട്ടിയാണ് ടാസ്‌കിന്‍ അഹമ്മദിന് വിക്കറ്റ് നല്‍കി മടങ്ങിയത്. ബുംറയും(ഏഴ്) തന്നാലാവും വിധം പൊരുതി. ഈ സമയമത്രയും പൊരുതി നിന്ന ആദ്യ ദിനത്തിലെ സെഞ്ചുറിക്കാരന്‍ ആര്‍. അശ്വിന്‍ ഒടുവില്‍ 113 റണ്‍സെടുത്ത് പുറത്തായി. 133 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതമാണ് വിലപ്പെട്ട ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. മുഹമ്മദ് സിറാജ് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

ഭാരതത്തിന്റെ ആദ്യ ഇന്നിങ്‌സിന് മറുപടി പറയാന്‍ ബംഗ്ലാ ബാറ്റിങ് നിര ഇറങ്ങി. സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്‌ക്ക് കീഴിലുള്ള ഭാരത പേസ് ത്രയം ബംഗ്ലാദേശിനെ കശക്കിയെറിഞ്ഞു. ഷാദ്മാന്‍ ഇസ്ലാമിനെ(രണ്ട്) ആദ്യ ഓവറില്‍ തന്നെ പുറത്താക്കി ബുംറ തുടങ്ങി. നാല് വിക്കറ്റ് പ്രകടനവുമായി ബുംറ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ആകാശ് ദീപും മോശമാക്കിയില്ല. ബംഗ്ലാ ഓപ്പണര്‍ സാക്കിര്‍ ഹസന്‍(മൂന്ന്), അപകടകാരിയായ മോനിമുല്‍ ഇസ്ലാം എന്നിവരെ പുറത്താക്കി. നായകന്‍ നജ്മുല്‍ ഹൊസെയന്‍ ഷാന്റോയെ(20) പുറത്താക്കി മുഹമ്മദ് സിറാജും കരുത്തറിയിച്ചു. 12.5 ഓവറില്‍ 40 റണ്‍സിലെത്തിയ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി ഭാരത പേസര്‍മാര്‍ നിലപാടറിയിച്ചു. പിന്നീട് മുന്‍ നായകന്‍ ഷാക്കിബ് അല്‍ ഹസനും(32) ലിറ്റന്‍ ദാസും(22) ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം ബംഗ്ലാ ഇന്നിങ്‌സിന് അല്‍പ്പം ആശ്വാസമേകി. ആറാം വിക്കറ്റ് കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്ന് തോന്നിച്ചപ്പോള്‍ പരിചയസമ്പത്തുമായെത്തിയ രവീന്ദ്ര ജഡേജയുടെ സ്പിന്നില്‍ ലിറ്റന്‍ ദാസ് വീണു. ഷാക്കിബ്-ലിറ്റന്‍ സഖ്യം കൂട്ടിചേര്‍ത്ത 51 റണ്‍സ് മികവ് ബംഗ്ലാദേശിനെ മൂന്നക്കം തികയ്‌ക്കാന്‍ സഹായിച്ചു. ജഡ്ഡുവിന്റെ അടുത്ത ഓവറില്‍ ഷാക്കിബിനെയും പുറത്താക്കിയതോടെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് ഏറെക്കുറേ തീരുമാനമായി.

വാലറ്റക്കാരെ കൂട്ടുപിടിച്ച് മെഹ്ദി ഹസന്‍ മിറാസ്(പുറത്താകാതെ 27) നടത്തിയ ചെറുത്തു നില്‍പ്പ് അവരെ 149 റണ്‍സിലെത്തിച്ചു. ഹസന്‍ മഹ്മൂദ്(ഒമ്പത്), ടാസ്‌കിന്‍ അഹമ്മദ്(11), നാഹിദ് റാണ(11) എന്നിവരും ബംഗ്ലാദേശിനായി പൊരുതി. ഭാരതത്തിനായി ബുംറ നാല് വിക്കറ്റ് നേടിയപ്പോള്‍ സിറാജ്, ആകാശ് ദീപ്, ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 13 ഓവറുകളെറിഞ്ഞ അശ്വിന്‍ നാല് മെയ്ഡനുകളെറിഞ്ഞ് 29 റണ്‍സ് മാത്രം വഴങ്ങി വലിയ പിശുക്ക് കാട്ടിയെങ്കിലും വിക്കറ്റ് നേടാനായില്ല.

Tags: BangladeshCricket TestAshwin RavichandranIndia-Bangladesh seriesIndian Criket team
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

India

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.