Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുമ്പോള്‍

ഉത്തരന്‍byഉത്തരന്‍
Sep 19, 2024, 05:00 am IST
inArticle

ചെറുപ്പക്കാര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകര സംഘടനയിലേക്ക് പോകുന്നതെന്നും പി. ജയരാജന്‍. പ്രാദേശിക ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പിനും സിപിഎമ്മിനും എതിരായ രൂക്ഷ വിമര്‍ശനം കൂടിയായി മാറി.
സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരൂന്നിയ കാര്യം അദ്ദേഹം തുറന്നുപറഞ്ഞു.

ലോകത്താകെ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുന്നു. അതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസി(ഇസ്ലാമിക് സ്റ്റേറ്റ്) ലേക്ക് പോ
കുന്നു. ഇത് ഗൗരവമായി കാണണം. കണക്കുകള്‍ നിരത്തിയാണ് ജയരാജന്റെ തുറന്നുപറച്ചില്‍. ഇത് സംബന്ധിച്ച് നേരത്തെ വാര്‍ത്തകളും ചര്‍ച്ചകളും വന്നപ്പോള്‍ അത് അപ്പാടെ നിഷേധിച്ച പാര്‍ട്ടിയാണ് സിപിഎം. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂരിലെ പ്രമുഖ നേതാവുമായ ജയരാജനാണ് ഇക്കാര്യം സംശയലേശമന്യേ തുറന്നു പറഞ്ഞിരിക്കുന്നത്. ജയരാജന്‍ എഴുതുന്ന പുസ്തകവുമായി ബന്ധപ്പെട്ട് പ്രാദേശിക ചാനല്‍ അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരുന്നിയ കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്.

ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മതരാഷ്‌ട്രീയ വാദികളാണെന്നും അഭിമുഖത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പറയുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂരുകാരായ നാലു ചെറുപ്പക്കാരെ കുറിച്ചും ജയരാജന്‍ സംസാരിക്കുന്നുണ്ട്. ജയരാജന്റെ പുസ്തകങ്ങളില്‍ കണ്ണൂരിലെ യുവാക്കളില്‍ ഇസ്ലാമിക ഭീകരസംഘടകള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഒക്ടോബറോടെ പുസ്തകം പുറത്തിറങ്ങും. പുസ്തകത്തിന് വലിയ വിമര്‍ശനുമുണ്ടാകുമെന്നും അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നും ജയരാജന്‍ പറയുന്നു. ജനാധിപത്യ രീതിയില്‍ വിമര്‍ശനം ഉണ്ടാകണം. പക്ഷെ നിലവിലെ സ്ഥിതിക്ക് മാറ്റം വേണമെന്നും ജയരാജന്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ ഇസ്ലാമിക തീവ്രവാദം അപകടകരമാണ്. അതിനെ കണ്ടില്ലെന്ന് നടിക്കരുത്.

2015ല്‍ കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വന്നിരുന്നു. പിണറായി വിജയനടക്കമുള്ള നേതാക്കള്‍ അന്ന് അത് പുച്ഛിച്ച് തള്ളുകയായിരുന്നു. ഇതേ പ്രമേയം കൈകാര്യം ചെയ്ത കേരള സ്റ്റോറിയെ സംഘപരിവാര്‍ അജണ്ടയെന്ന് പറഞ്ഞ് സിപിഎം തളളുകയും ചെയ്തിരുന്നു. നാറാത്തും കോഴിമലയിലും കണ്ണൂരില്‍ താണയിലും തീവ്രവാദപരിശീലനം നടത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. അതിനെ മുസ്ലിം സംഘടനകളെക്കാള്‍ ശക്തമായി നിഷേധിക്കാന്‍ നിന്നവരാണ് സിപിഎംകാര്‍. ഇന്നത് മാറ്റിപ്പറയുന്നതാണ് കൗതുകകരം.

ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സിപിഎം മൂടിവെച്ച സത്യങ്ങളാണ് ജയരാജന്റെ വാക്കുകളിലൂടെ പുറത്ത് വന്നത്. ഇസ്ലാമിക തീവ്രവാദത്തിന് സിപിഎം കുടപിടിക്കുകയാണെന്ന വിമര്‍ശനം കാലങ്ങളായി നിലനില്‍ക്കുകയാണ്. നടക്കാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ ജയരാജന്റെ തുറന്ന് പറച്ചില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. സിപിഎമ്മില്‍ ഉയര്‍ന്ന് വന്നിരിക്കുന്ന പി.വി. അന്‍വര്‍, കെ.ടി. ജലീല്‍ വിഭാഗം മുസ്ലീം വര്‍ഗീയ രാഷ്‌ട്രീയം പാര്‍ട്ടിയില്‍ കൊണ്ടുവരുന്നെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നതിനിടയിലാണ് കേരളത്തില്‍ ഐഎസ് റിക്രൂട്ട്‌മെന്റ് പാര്‍ട്ടി നേതാവ് തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ സ്വന്തം പാര്‍ട്ടിക്കാരെയും തിരക്കിയാല്‍ കണ്ടെത്താനാകും. അതൊന്നും ജയരാജന്‍ കാര്യമാക്കുന്നില്ല. പാര്‍ട്ടിയിലെ ചേരിതിരിവ് ഒരു കൈനോക്കാനാണ് ജയരാജന്റെ നീക്കം. അന്‍വര്‍-ജലീല്‍ കൂട്ടുകെട്ടിന്റെ നീക്കം പാര്‍ട്ടിയിലുണ്ടാക്കിയ ക്ഷീണം ചെറുതല്ല. ചെറുതല്ലാത്ത ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തുകയാണ് ഏറ്റവും ഒടുവിലത്തെ ലക്ഷ്യമെന്ന് വ്യക്തം

Tags: Political IslamP. JayarajanUtharanCPM KeralaIslamic extremism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് 1.70 കോടി നല്‍കി; ദിനേശ് ബീഡി സഹകരണ സംഘത്തിന് എതിരെ വിജിലന്‍സ് അന്വേഷണം

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.