കോട്ടയം: വാര്‍ഡ് പുനര്‍വിഭജനം നടത്തിയെങ്കിലും കോട്ടയം ജില്ലയിലെ പാലാ, ചങ്ങനാശ്ശേരി എന്നിവ ഉള്‍പ്പെടെ 8 നഗരസഭകളെ ഇതു ബാധിക്കില്ല. ചെങ്ങന്നൂര്‍, മാവേലിക്കര, ആലുവ, ചെര്‍പ്പുളശ്ശേരി, തിരുവല്ല, പരവൂര്‍ എന്നിവയാണ് വാര്‍ഡുകള്‍ കൂടാത്ത മറ്റ് നഗരസഭകള്‍. ത്രിതല പഞ്ചായത്തുകളുടെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ച് നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതോടെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത,് ജില്ലാ പഞ്ചായത്തുകള്‍ എന്നിവയില്‍ ആകെ വാര്‍ഡുകള്‍ 23612 ആകും.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് പുനര്‍വിഭജനം നടത്തിയത്. 2025 മെയില്‍ ഇത് പൂര്‍ത്തിയാകും.സെന്‍സസ് പ്രകാരം ആനുപാതിക ജനസംഖ്യാ വര്‍ദ്ധന ഇല്ലാത്തതോ നേരത്തെ വാര്‍ഡ് വിഭജനം നടത്തിയതോ ആയ തദ്ദേശസ്ഥാപനങ്ങളെയാണ് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: