ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വിവാഹം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
ഏതാനും നാളുകള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയുടെ വിവാഹം വിദേശത്ത് വെച്ച് കഴിഞ്ഞതാണ് എന്നും ഇറ്റലിക്കാരിയാണ് വധു എന്നുമുള്ള തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. അതൊക്കെ ഒന്ന് കെട്ടടങ്ങിയപ്പോഴാണ് സോഷ്യല്‍ മീഡിയ പുതിയ വിവാഹ വാര്‍ത്തയുമായി രംഗത്ത് വന്നിരിക്കുന്നത്.
Speculations regarding marriage of Rahul Gandhi and Praniti Shinde are increasing day by day.
Two journalists are discussing this on a YouTube channel.
I don't know the truth but now these rumors are gaining momentum. pic.twitter.com/RY3HGoayp3
— Harsh Tiwari (@harsht2024) September 8, 2024
കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയിലെ സോലാപൂരില്‍ നിന്നുള്ള എംപിയുമായ പ്രണിതി ഷിന്‍ഡെയുമായി ചേര്‍ത്താണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത പരക്കുന്നത്. യൂട്യൂബിലും എക്സിലുമെല്ലാം ഇത് സംബന്ധിച്ചുള്ള പോസ്റ്റുകളാണ് നിറഞ്ഞിരിക്കുന്നത്.
ഇത് സംബന്ധിച്ച് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ യൂട്യൂബ് ചാനലില്‍ ചര്‍ച്ച നടത്തുന്നതിന്റെ വീഡിയോ ഹര്‍ഷ് തിവാരി എന്ന എക്സ് അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയും പ്രണിതി ഷിന്‍ഡെയും തമ്മിലുള്ള വിവാഹം സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ് എന്ന് പറഞ്ഞാണ് ഹര്‍ഷ് തിവാരി വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
സത്യമെന്താണ് തനിക്കറിയില്ല എന്നും എന്നാല്‍ അഭ്യൂഹങ്ങള്‍ ശക്തമാണ് എന്നും തിവാരി പറയുന്നു. പ്രണിതി ഷിന്‍ഡെയും രാഹുല്‍ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ അടക്കം പങ്ക് വെച്ചാണ് വിവാഹ വാര്‍ത്തയുടെ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നത്. ചില അക്കൗണ്ടുകളില്‍ ഇരുവരുടേയും ചിത്രങ്ങളില്‍ വരണമാല്യം എഡിറ്റ് ചെയ്ത് വെച്ചും പ്രചരണം നടക്കുന്നുണ്ട്.
सोशल मीडिया ख़ासतौर पर YouTube पर एक अफ़वाह बहुत तेज़ी से फैल रही है कि
राहुल गांधी और प्रणीति शिंदे शादी करने वाले हैं
यह अफ़वाह पहले छोटे पूरे YouTube channel व्यूज के लिए उड़ाते थे मगर अब कुछ गंभीर पत्रकार भी ऐसी बातें करने लगे हैं।
प्रणीति शिंदे महाराष्ट्र के पूर्व… pic.twitter.com/keUQeqoH5Y
— Jaiky Yadav (@JaikyYadav16) September 8, 2024
അതേസമയം ഇത്തരം പ്രചരണങ്ങള്‍ക്ക് കടിഞ്ഞാണിടണം എന്നും സോഷ്യല്‍ മീഡിയ അധികാരികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം എന്ന ആവശ്യവും ചില കോണുകളില്‍ നിന്ന ഉയരുന്നുണ്ട്.
परिणीति परिणय सूत्र में बंधेगी..? pic.twitter.com/OYFaPHUEWA
— Cool_DevD𝕏 (@devnikunj10) September 6, 2024
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകളാണ് പ്രണിതി ഷിന്‍ഡെ. 44 കാരിയായ പ്രണിതി ഷിന്‍ഡെ മൂന്ന് തവണ എംഎല്‍എയായിരുന്നു.
YouTube channels and Instagram reels are floating nonsense to get views
They are uploading new content every day to plotting relationship between Rahul Gandhi and Pariniti Shinde 👏🤦♂️
This is very serious and must be addressed as soon as possible.
Thoughts?? pic.twitter.com/yglVpcyAa8
— Amock_ (@Amockx2022) August 31, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: