കൊൽക്കത്ത ; പശ്ചിമ ബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ വാർത്ത രാജ്യത്തെ നടുക്കിയിരുന്നു . നീതിക്കായി ഡോക്ടർമാർ സമരത്തിലാണ്. ഇതിനിടെയാണ് പശ്ചിമ ബംഗാളിലെ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ നേഴ്സ് പീഡിപ്പിക്കാൻ ശ്രമം നടന്നത് . പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ഇളംബസാറിലെ സർക്കാർ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം .കേസിൽ ഷെയ്ഖ് അബ്ബാസുദ്ദീൻ എന്ന 32 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പനിയും വിറയലും അനുഭവപ്പെട്ട ഇയാളെ ഇളമ്പസാർ ബ്ലോക്ക് ഹെൽത്ത് സെൻ്ററിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചു. രാത്രിയിൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ നഴ്സിനെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് ആരോഗ്യ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: