Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേരള എംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് 26 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2024, 05:44 pm IST
in Education
  • വിജ്ഞാപനം www.cee.kerala.gov.in- ല്‍
  • അവസരം പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയ്യാറാക്കിയ മെഡിക്കല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക്
  • താല്‍ക്കാലിക അലോട്ട്‌മെന്റ് 27 നും അന്തിമ അലോട്ട്‌മെന്റ് 29 നും പ്രസിദ്ധീകരിക്കും
    ഓഗസ്റ്റ് 30 നും സെപ്തംബര്‍ 5 നും മധ്യേ ഫീസ് അടച്ച് പ്രവേശനം നേടാം
  • ഒന്നാംഘട്ട അലോട്ട്‌മെന്റ് ഷെഡ്യൂളുകളും മെഡിക്കല്‍/ഡന്റല്‍ കോളേജുകളും ഫീസ് ഘടനയും പ്രവേശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിജ്ഞാപനത്തിലുണ്ട്

സംസ്ഥാനത്തെ മെഡിക്കല്‍, ഡന്റല്‍ കോളേജുകളില്‍ 2024 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. പ്രവേശനപരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച മെഡിക്കല്‍ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് പ്രവേശനത്തിനായി ഓഗസ്റ്റ് 26 രാത്രി 11.59 മണിവരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭിക്കും. കോളേജുകളും കോഴ്‌സുകളും ഫീസ് ഘടനയും അലോട്ട്‌മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടികളും വിജ്ഞാപനത്തിലുണ്ട്. നീറ്റ്-യുജി 2024 മാനദണ്ഡപ്രകാരം പ്രവേശനത്തിന് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഓപ്ഷന്‍ രജിസ്‌ട്രേഷന് അവസരം.

ഓഗസ്റ്റ് 26 വരെ രജിസ്റ്റര്‍ ചെയ്യുന്ന ഓപ്ഷനുകള്‍ അടിസ്ഥാനമാക്കി 27 ന് താല്‍ക്കാലിക അലോട്ട്‌മെന്റ്‌ലിസ്റ്റും 29 ന് അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 30 നും സെപ്തംബര്‍ 5 വൈകിട്ട് 4 മണിക്കും ഇടയില്‍ ഫീസ് അടച്ച് അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനം നേടാം. സ്‌റ്റേറ്റ് മെരിറ്റില്‍ 50% സീറ്റുകളിലും സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (എസ്ഇബിസി) 30% സീറ്റുകളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യുഎസ്) 10% സീറ്റുകളിലും പട്ടികജാതിക്കാര്‍ക്ക് 8% സീറ്റുകളിലും പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 2% സീറ്റുകളിലുും പ്രവേശനമുണ്ടാവും. എന്നാല്‍ പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 70% പട്ടികജാതിക്കാര്‍ക്കും 2% പട്ടികവര്‍ഗക്കാര്‍ക്കും 13% പൊ
തുമെരിറ്റിലുമാണ് അലോട്ട്‌മെന്റ്. കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 50% സംസ്ഥാന ക്വാട്ടാ സീറ്റുകളിലാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ മുഖേന അലോട്ട്‌മെന്റ് നടത്തുക.

ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ ഡന്റല്‍ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ടാ സീറ്റുകളിലേക്കും സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ടാ സീറ്റുകളിലേക്കും പ്രവേശനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പ്രസ്തുത ക്വാട്ടയിലെ ഓപ്ഷന്‍ ലഭ്യമായ കോളേജുകളിലേക്ക് ഈ ഘട്ടത്തില്‍ ഓപ്ഷന്‍ നല്‍കേണ്ടതാണ്.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15% സീറ്റുകളിലേക്ക് ജനന സ്ഥലം പരിഗണിക്കാതെ സംസ്ഥാന മെഡിക്കല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരായ എല്ലാ വിദ്യാര്‍ത്ഥികളേയും ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും.

ഫീസ് ഘടന: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസിന് 23150 രൂപ, സര്‍ക്കാര്‍ ഡന്റല്‍ കോളേജുകളില്‍ ബിഡിഎസിന് 20840 രൂപ എന്നിങ്ങനെയാണ് ഫീസ്.

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ (85 % ജനറല്‍)- കെഎംസിടി മെഡിക്കല്‍ കോളേജ്, കോഴിക്കോട് 7,68,880 രൂപ; പുഷ്പഗിരി തിരുവല്ല, അമല തൃശൂര്‍, ജൂബിലി തൃശൂര്‍, മലങ്കര കോലഞ്ചേരി, ട്രാവര്‍കൂര്‍ കൊല്ലം, ബിലീവേഴ്‌സ് തിരുവല്ല, സിഎസ്‌ഐ മെഡിക്കല്‍ കോളേജ് കാരക്കോണം, മലബാര്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട്, അല്‍ അഷാര്‍ തൊടുപുഴ എന്നിവിടങ്ങളില്‍ 7,77,179 രൂപ; ശ്രീഗോകുലം തിരുവനന്തപുരം 7,34,852; എംഇഎസ് പെരിന്തല്‍മണ്ണ 7,77,179 രൂപ, മൗണ്ട് സിയോണ്‍ പത്തനംതിട്ട 7,71,370 രൂപ, പികെ ദാസ് പാലക്കാട് 705805 രൂപ; ഡോക്ടര്‍ മൂപ്പന്‍സ് വയനാട് 8,44,551 രൂപ; എസ്‌യുടി വട്ടപ്പാറ (തിരുവനന്തപുരം) 7,39,528 രൂപ; അസീസിയ കൊല്ലം 7,77,179 രൂപ. 15% എആര്‍ഐ ക്വാട്ടാ സീറ്റുകളില്‍ ഫീസ് 20,86,400 രൂപ (കോടതിവിധിക്ക്/നിയമ നിര്‍മാണത്തിന് വിധേയം).

ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ്: 5000 രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി അടയ്‌ക്കേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനം നേടുന്ന കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും. എസ്‌സി/എസ്ടി/ഒഇസി/തത്തുല്യ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍/ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നിര്‍ഭയ ഹോം എന്നിവിടങ്ങളിലെ അപേക്ഷകര്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസായി 500 രൂപ നല്‍കിയാല്‍ മതി. ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്ന കോഴ്‌സിന്റെ കോഷന്‍ ഡിപ്പോസിറ്റില്‍നിന്നും പ്രസ്തുത തുക കുറവ് ചെയ്യും. ഫീസ് ഓണ്‍ലൈനായി അടയ്‌ക്കാം. അലോട്ട്‌മെന്റ് ലഭിക്കാത്തപക്ഷം രജിസ്‌ട്രേഷന്‍ ഫീസ് തിരികെ ലഭിക്കും.

ടോക്കണ്‍ ഫീസ്: സ്വാശ്രയ മെഡിക്കല്‍/ഡന്റല്‍ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള തുക പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഒടുക്കി പ്രവേശനം നേടാം. ഗവണ്‍മെന്റ് കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസ് തുകയും പ്രവേശനപരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതാണ്.

എസ്‌സി/എസ്ടി/ഒഇസി/മത്‌സ്യത്തൊഴിലാളികളുടെ മക്കള്‍/ഒഇസി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമായ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, ശ്രീചിത്ര ഹോം, ജുവനൈല്‍ ഹോം, നി
ര്‍ഭയ ഹോം വിദ്യാര്‍ത്ഥികള്‍ ടോക്കണ്‍ ഫീസ് അടയ്‌ക്കേണ്ടതില്ല. എന്നാല്‍ സ്വാശ്രയ കോളേജുകൡലെ മൈനോരിറ്റി/എന്‍ആര്‍ഐ സീറ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കണ്‍ ഫീസ് അടയ്‌ക്കേണ്ടതും ഫീസ് ഇളവിന് അര്‍ഹരല്ലാതാകുന്നതുമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകള്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ട് നിശ്ചിത തീയതികളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ ലഭിച്ച അലോട്ട്‌മെന്റ് റദ്ദാക്കും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പങ്കെടുപ്പിക്കില്ല.

വിവിധ കാരണങ്ങളാല്‍ റാങ്ക്‌ലിസ്റ്റില്‍ ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 24 നകം ഫലം പ്രസിദ്ധപ്പെടുത്താനാവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യാത്തപക്ഷം ഒാപ്ഷനുകള്‍ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും www.cee.kerala.gov.in- സന്ദര്‍ശിക്കേണ്ടതാണ്. (ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0471-2525300).

Tags: keralaMBBSKEAM ExamOption RegistrationBDS Admission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

പുതിയ വാര്‍ത്തകള്‍

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.