Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മലയാള സിനിമയിലെ മാഫിയാ ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 04:55 am IST
inEditorial

ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ അന്ത്യം കാണാന്‍ കാത്തിരുന്നതുപോലെയാണ് മലയാള സിനിമാ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിയാന്‍ പൊതുസമൂഹം കാത്തിരുന്നത്. റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയും പ്രശസ്ത നടി ശാരദയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി. വത്‌സലകുമാരിയും ഉള്‍പ്പെടുന്ന കമ്മിറ്റി 2019 അവസാനം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സ്‌ഫോടനാത്മകമാണെന്ന് സൂചനകള്‍ ലഭിച്ചതോടെ അത് പുറത്തുവരാതിരിക്കാന്‍ കടുത്ത സമ്മര്‍ദ്ദങ്ങളാണ് പല കോണുകളില്‍നിന്നുണ്ടായത്. സര്‍ക്കാരിന് ഒന്നും മറച്ചുപിടിക്കാനില്ലെന്നും, റിപ്പോര്‍ട്ട് പുറത്തുവിടുമെന്നുമൊക്കെ വീരവാദം മുഴക്കിയെങ്കിലും അതൊക്കെ വാചകമടികള്‍ മാത്രമായിരുന്നു. ഒന്നും സംഭവിച്ചില്ല. സിനിമാരംഗത്തെ നിരവധി പേര്‍ പ്രത്യേകിച്ച് നടിമാര്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് കമ്മിറ്റിക്ക് നേരിട്ട് മൊഴി നല്‍കിയിരുന്നു. ഇതൊക്കെ പുറത്തുവന്നാലുള്ള ഭൂകമ്പം ഭയന്നവരാണ് കമ്മിറ്റി റിപ്പോര്‍ട്ട് ശീതീകരണിയില്‍ വയ്‌ക്കാന്‍ ചരടുവലിച്ചത്. ഒടുവില്‍ കോടതിയിലെത്തിയപ്പോള്‍പ്പോലും തടസ്സങ്ങളുമായി ചിലര്‍ രംഗത്തെത്തി. മറ്റാര്‍ക്കൊക്കെയോ വേണ്ടിയുള്ള ഡമ്മികളും ഡ്യൂപ്പുകളുമാണ് റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ ന്യായവാദങ്ങളുമായി രംഗത്തുവന്നത്. ഇവര്‍ക്കു പിന്നില്‍ വമ്പന്മാരായിരുന്നു എന്നു വ്യക്തം. ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും സ്വകാര്യതയുടെ പേരു പറഞ്ഞ് പല ഭാഗങ്ങളും ഒഴിവാക്കിയാണ് പരസ്യപ്പെടുത്തിയിട്ടുള്ളത്. സിനിമാതാരങ്ങളായാല്‍ അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ സ്വകാര്യതയുടെ ഭാഗമാണെന്നത് വിചിത്രംതന്നെ!

വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് വെളിച്ചം കണ്ടപ്പോള്‍ അടിമുടി സ്ത്രീവിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്ന നടുക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിനിമാ ചിത്രീകരണ സമയത്തും അല്ലാതെയും നടിമാര്‍ പലതരത്തിലുള്ള സാമ്പത്തിക ചൂഷണങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും മറ്റു വിധത്തിലുള്ള അപമാനങ്ങള്‍ക്കും വിധേയരാവുന്നു എന്നാണ് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം റിപ്പോര്‍ട്ടില്‍ പറയുന്നത്. അല്‍പ്പവസ്ത്രം ധരിച്ചാല്‍ അവസരം നല്‍കുന്നതും, ഇറുകിയ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതും, അഭിനയിക്കാന്‍ അവസരം ലഭിക്കുന്നതിനായി ശരീരം ചോദിക്കുന്നതുമൊക്കെ പതിവുരീതികളാണത്രേ. ഷൂട്ടിങ് സെറ്റുകളില്‍ ലഹരിയുടെ ഉപയോഗം വ്യാപകമാണ്. രാത്രിയില്‍ നടിമാരുടെ വാതിലുകളില്‍ മുട്ടിവളിക്കുകയും, വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സുരക്ഷിതമായ താമസസൗകര്യം ഏര്‍പ്പെടുത്തുന്നതുപോയിട്ട് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍പോലും വനിതകളായ അഭിനേതാക്കള്‍ക്ക് ഒരുക്കിക്കൊടുക്കുന്നില്ല. ഇതില്‍നിന്ന് സാഹചര്യങ്ങളുടെ ശോചനീയാവസ്ഥ ആര്‍ക്കും ഊഹിക്കാവുന്നതാണല്ലോ. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നടന്മാര്‍ ഡ്രൈവര്‍മാരായി നിയോഗിക്കുന്നത് നടിമാരെ അരക്ഷിതാവസ്ഥയിലാക്കുന്നു. ചുരുക്കത്തില്‍ നടിമാര്‍ക്ക് ഷൂട്ടിങ് സെറ്റുകളില്‍ കുടുംബാംഗങ്ങളെയുംകൊണ്ട് വരേണ്ട സ്ഥിതിയാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ലൈംഗിക ചൂഷണത്തിന് നിന്നുകൊടുക്കാന്‍ നടിമാരെ പ്രേരിപ്പിക്കുന്ന അമ്മമാരുമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

മലയാള സിനിമാ മേഖലയെ നിയന്ത്രിക്കുന്നത് പതിനഞ്ച് പേരടങ്ങുന്ന പവര്‍ഗ്രൂപ്പാണെന്ന ഹേമ കമ്മിറ്റിയുടെ കണ്ടെത്തല്‍ സിനിമാക്കഥകളെ വെല്ലുന്നു. ഇവരെ എതിര്‍ക്കുന്ന നടീനടന്മാര്‍ക്ക് ഈ രംഗത്ത് അതിജീവിക്കാന്‍ സാധ്യമല്ല. ഇവരെ ഒറ്റപ്പെടുത്തും. വിലക്കേര്‍പ്പെടുത്തും. അനശ്വര നടന്‍ തിലകന്‍ പറഞ്ഞ ദുരനുഭവങ്ങള്‍ ഓര്‍മയില്‍ കൊണ്ടുവരുന്നതാണ് പവര്‍ ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍. തന്റെ അച്ഛനെ ദ്രോഹിച്ചവര്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് തിലകന്റെ മകള്‍ രംഗത്തുവന്നുകഴിഞ്ഞു. ഇത്തരമൊരു റിപ്പോര്‍ട്ട് കയ്യില്‍ കിട്ടിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍, അധോലോകം പോലെയായി മാറിയിരിക്കുന്ന സിനിമാരംഗത്തെ കുറ്റവാളികളെ സംരക്ഷിക്കുകയായിരുന്നുവെന്നു പറയാതെവയ്യ. സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് ഹേമ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടും നാലര വര്‍ഷമാണ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചത്. ആഭ്യന്തരമായ പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍പോലും തയ്യാറായില്ല. മറ്റു പല കാര്യങ്ങളിലുമെന്നപോലെ സിനിമാരംഗത്തും വേട്ടക്കാര്‍ക്കൊപ്പമാണ്, ഇരകള്‍ക്കൊപ്പമല്ല സര്‍ക്കാര്‍. ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടായിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല എന്ന് സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കേണ്ടിവരും. പരാതിയില്ലാതെ നടപടികളെടുക്കാനാവില്ലെന്ന് സാംസ്‌കാരികമന്ത്രിയും മറ്റും പറഞ്ഞുകൊണ്ടിരുന്നത് കമ്മിറ്റിയുടെ ഈ ശുപാര്‍ശയ്‌ക്കുനേരെ കണ്ണടച്ചുകൊണ്ടാണ്. പൂഴ്‌ത്തിവയ്‌ക്കാന്‍ മാത്രം ഒന്നുമില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ടിനെ പരിഹസിച്ച് സിപിഎം നേതാവ് എ.കെ. ബാലന്‍ രംഗത്തുവന്നത് സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാരിന് ആര്‍ജവമുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. ബ്ലാക്‌മെയിലിങ്ങിനുള്ള അവസരങ്ങള്‍ തുറന്നുകിടക്കുമ്പോള്‍ പിണറായി മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം നടപടികളുണ്ടാവാന്‍ പ്രയാസമാണ്.

Tags: malayalam cinemaHema commission reportMafia rule
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.