ലഖ്നൗ: ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ ഗാനം പാടി പതാക ഉയര്‍ത്തുന്ന ദൃശ്യം വൈറലായി പ്രചരിക്കുന്നു. ഇവരില്‍ ഒരാള്‍ക്കു പോലും ദേശീയ ഗാനത്തിന്റെ ഒരു വരിയില്‍ കൂടുതല്‍ അറിയില്ലെന്നതാണ് വാസ്തവം.
സമാജ് വാദി പാര്‍ട്ടിയുടെ ദേശീയഗാനം(തമാശ):
Samajwadi Party leaders singing National Anthem. Listen to this !! pic.twitter.com/0waqBEDc4d
— News Algebra (@NewsAlgebraIND) August 15, 2024
ഓരോ നേതാക്കളും ഒരു വരി പാടിയ ശേഷം മറ്റൊരാളുടെ മുഖത്ത് നോക്കും. അങ്ങിനെയാണ് ഇവര്‍ പാടുന്നത്. സമാജ് വാദി പ്രവര്‍ത്തകര്‍ക്കാര്‍ക്കും ദേശീയ ഗാനത്തില്‍ പതിവില്‍ കവിഞ്ഞ താല്‍പര്യവും കാണുന്നില്ല.
കടുത്ത വര്‍ഗ്ഗീയതയിലൂടെ ഉത്തര്‍പ്രദേശില്‍ ബിജെപിയെ മറിച്ചിടാന്‍ ശ്രമിച്ചവരാണ് സമാജ് വാദി പാര്‍ട്ടിക്കാര്‍. അതീവരഹസ്യമായിട്ടായിരുന്നു ഇവര്‍ വര്‍ഗ്ഗീയത പ്രചരിപ്പിച്ച് ബിജെപിയ്‌ക്ക് അനുകൂലരായ ന്യൂനപക്ഷ മുസ്ലിങ്ങളെക്കൂടി തിരിപ്പിച്ചത്. സ്മൃതി ഇറാനി അമേഠിയില്‍ തോല്‍ക്കുന്നതിനും പല ബിജെപി നേതാക്കളുടെയും ഭൂരിപക്ഷം കുറയാനും ഇത് കാരണമായിട്ടുണ്ട്.
















