Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓരോ നിമിഷവും സ്വയം നവീകരിക്കപ്പെടണമെന്നതാണ് ശ്രീകൃഷ്ണ സന്ദേശം: രാജീവ് ആലുങ്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 07:15 am IST
in Kerala
തിരുവനന്തപുരം മഹാനഗരത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയ്ക്കകം ലളിത് മഹാള്‍ ആഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. പ്രസന്നകുമാര്‍, ഫക്രുദീന്‍ അലി, എം. സംഗീത്കുമാര്‍, കാശിനാഥ് സമീപം

തിരുവനന്തപുരം മഹാനഗരത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയ്ക്കകം ലളിത് മഹാള്‍ ആഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു. പ്രസന്നകുമാര്‍, ഫക്രുദീന്‍ അലി, എം. സംഗീത്കുമാര്‍, കാശിനാഥ് സമീപം

തിരുവനന്തപുരം: എല്ലാ സംശയങ്ങളും അമ്മയോടും സമൂഹത്തോടും ചോദിച്ച് ഓരോ സമയവും സ്വയം നവീകരിക്കപ്പെടണമെന്നതാണ് കണ്ണന്റെ ജീവിതം നമുക്ക് സമ്മാനിക്കുന്ന സന്ദേശമെന്ന് കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍. തിരുവനന്തപുരം മഹാനഗരത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയ്‌ക്കകം ലളിത് മഹാള്‍ ആഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ശ്രീകൃഷ്ണവിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടിത്തത്തിലും നയത്തിലും കൗശലത്തിലും കൂടിയെല്ലാം ഒരു സമഗ്രജീവിത ദര്‍ശനം പകര്‍ന്നു തരികയാണ് ശ്രീകൃഷ്ണന്‍. പരുക്കന്‍ കല്ല് നദിയിലൂടെ ഒഴുകി മിനുസപ്പെട്ട് ആകര്‍ഷകമായിത്തീരുന്നതു പോലെ അറിവിന്റെ മഹാനദിയില്‍ ഒഴുകി ഓരോ ശിശുവും ആകര്‍ഷകമായ വ്യക്തിത്വമുള്ളവരായി തീരണം. ഭാരത്താല്‍ തലകുനിയുന്ന കതിരിനെ ഭാരമില്ലായ്‌മയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന പതിരുകള്‍ കളിയാക്കുന്ന ഇക്കാലത്ത് ഒരു തലമുറയെ വിവേകത്തോടെ നന്നായി വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന ബാലഗോകുലത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനം എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. പുതിയ തലമുറ ശ്രീകൃഷ്ണനെക്കുറിച്ച് മനസിലാക്കുന്നത് ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രീയ നിരീക്ഷകന്‍ ഡോ. ഫക്രുദീന്‍ അലി മുഖ്യാതിഥിയായി. ഭഗവദ്ഗീത ചാതുര്‍വര്‍ണ്യത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വാദം തെറ്റാണെന്നും ഭഗവത്ഗീതയില്‍ പറയുന്നത് ഗുണപരമായ തരംതിരിക്കലിനെക്കുറിച്ചാണെന്നും ഫക്രുദീന്‍ അലി പറഞ്ഞു. കുട്ടിക്കാലത്ത് തന്റെ കൂട്ടുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും ബാലഗോകുലത്തിലെ കുട്ടികളുമായിരുന്നു. ഇവരിലൂടെ ഹിന്ദുവിനും മുസ്ലീമിനും പരസ്പരം മനസിലാക്കാനുള്ള ഗുണപരമായ അവസരം ലഭിച്ചതായാണ് തന്റെ അനുഭവം. കുട്ടിക്കാലത്തുതന്നെ ബാലഭാരതവും ബാലരാമായണവും വായിക്കാന്‍ കഴിഞ്ഞതും പിന്നീട് സംസ്‌കൃതം പഠിക്കാന്‍ കഴിഞ്ഞതും ഇതിന്റെ സ്വാധീനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം മഹാനഗര്‍ ജില്ലാ അധ്യക്ഷന്‍ പ്രൊഫ.ടി.എസ്.രാജന്‍ അധ്യക്ഷത വഹിച്ചു.

ബാലഗോകുലം പ്രസിദ്ധീകരിച്ച മലയാള കലണ്ടറിന്റെ പ്രകാശനം ഡോ. ഫക്രുദീന്‍ അലിക്ക് നല്‍കി മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ നിര്‍വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാശിനാഥ്, എ.വി. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍ ജാനകിഅമ്മാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Tags: Sri Krishna Jayantirenew oneself every momentRajeev Alungal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുനന്‍ മാസ്റ്റര്‍ സ്മൃതി പുരസ്‌കാരം രാജീവ് ആലുങ്കലിന്

Varadyam

സാമവേദം നാവുലുണര്‍ത്തിയ….

Kerala

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്‌ക്ക് നേരേ സിപിഎം അതിക്രമം: വ്യാപക പ്രതിഷേധം, സ്ഥിതി വഷളാക്കാതിരുന്നത് ശോഭാ യാത്ര സംഘാടകരുടെ സംയമനം

Article

ഇന്ന് ശ്രീകൃഷ്ണജയന്തി: ബാല്യം സഫലമാകാന്‍

Kerala

ശ്രീകൃഷ്ണ ജയന്തി: ഗുരുവായൂരിൽ  രാവിലെ 9 മണി മുതൽ ഗതാഗത നിയന്ത്രണം, തൃശൂർ നഗരത്തിലെ നിയന്ത്രണം വൈകിട്ട് 3 മുതൽ

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.