ചണ്ഡീഗഡ്: വിനേഷ് ഫോഗട്ട് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാണെന്നും 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ നിന്ന് അവരെ അയോഗ്യനാക്കിയതിൽ രാഷ്‌ട്രീയവത്കരിക്കേണ്ടതില്ലെന്നും ബിജെപി നേതാവും ഹരിയാന മന്ത്രിയുമായ മൂൽചന്ദ് ശർമ.
വിനേഷ് ഫോഗട്ട് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമാണ്. അവരുടെ അയോഗ്യതയിൽ ഞങ്ങൾ എല്ലാവരും വളരെ വേദനിക്കുന്നു. ഞങ്ങളുടെ മകൾ വിനേഷ് ഫോഗട്ടിന് നീതി ലഭിക്കും. അവരുടെ അയോഗ്യതയിൽ രാഷ്‌ട്രീയവൽക്കരണം പാടില്ല. ആരും നിയമങ്ങൾക്ക് അതീതരല്ല. ഞങ്ങളെല്ലാം ഞങ്ങളുടെ മകൾക്കും അവളുടെ കുടുംബത്തിനുമൊപ്പമാണെന്നും ഹരിയാന മന്ത്രി പറഞ്ഞു.
ഗുസ്തി രംഗത്ത് നിന്ന് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിട്ടാണ് 50 കിലോഗ്രാം വനിതാ ഗുസ്തി ഇനത്തിൽ നിന്ന് ഭാരം മാർക്ക് ലംഘിച്ചതിന് വിനേഷ് അയോഗ്യനാക്കപ്പെട്ടത്. ഓഗസ്റ്റ് 7 ന് നടക്കുന്ന സ്വർണ്ണ മെഡൽ മത്സരത്തിൽ വിനേഷ് അമേരിക്കയുടെ സാറ ആൻ ഹിൽഡെബ്രാൻഡിനെ നേരിടേണ്ടതായിരുന്നു. ചൊവ്വാഴ്ച രാത്രി നടന്ന സെമിയിൽ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാൻ ലോപ്പസിനെ 5-0ന് തോൽപ്പിച്ചാണ് വിനേഷ് സ്വർണമെഡൽ പോരാട്ടത്തിനിറങ്ങിയത്.
അതേ സമയം പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിൽ അയോഗ്യയായതിനെ തുടർന്ന് വ്യാഴാഴ്ച ഫോഗട്ട് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച രാവിലെ എക്‌സിൽ ഒരു വൈകാരിക പോസ്റ്റിലാണ് അവർ തന്റെ തീരുമാനം പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: