Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് ദുരന്തം: ഇനിയെന്ത്? അവര്‍ ചോദിക്കുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 01:07 am IST
in Kerala
മേപ്പാടി ക്യാമ്പില്‍ താമസിക്കുന്ന ഇതര സംസ്ഥാന കുടുംബം

മേപ്പാടി ക്യാമ്പില്‍ താമസിക്കുന്ന ഇതര സംസ്ഥാന കുടുംബം

കല്‍പ്പറ്റ: ഇനിയെന്ത്? ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാഴ്ചയാകുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ ഓരോരുത്തരുടെയും മുഖത്തെ ചോദ്യമാണിത്.

ഉടുവസ്ത്രവുമായെത്തിയവരാണ് ഇവരെല്ലാം. മറ്റൊന്നും കൈയിലില്ല. തിരിച്ചുപോകാനിടമില്ല. ക്യാമ്പുകളിലെ ചിലര്‍ മാത്രം രക്ഷാപ്രവര്‍ത്തകരുടെ വാഹനത്തിലും കിലോമീറ്ററുകള്‍ നടന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചൂരല്‍മലയിലെത്തി. അവിടം കണ്ട് നെഞ്ചുപൊട്ടിക്കരയാനേ ഇവര്‍ക്കായുള്ളൂ. ആകെയുണ്ടായിരുന്ന കൂര എവിടെയായിരുന്നെന്നു പോലും തിരിച്ചറിയാനാകാത്ത സ്ഥിതി.
മലവെള്ളപ്പാച്ചിലില്‍ നിന്നു കര കയറിയവരും ദുരന്തത്തലേന്നു മാറിത്താമസിച്ചവരുമെല്ലാം ഇതില്‍പ്പെടും. ഒരു രാത്രി കൊണ്ട് അനാഥരാക്കപ്പെട്ട നൂറുകണക്കിനാളുകള്‍. പ്രിയപ്പെട്ടവരുടെ ഓര്‍മയ്‌ക്കായി ഒന്നും ശേഷിപ്പിക്കാതെയാണ് ആ കറുത്ത രാത്രി കടന്നുപോയത്. തിരിച്ചു ക്യാമ്പിലെത്തുന്ന ഇവര്‍ക്ക്, പുറകിലെ ചെമ്പ്ര മലനിരകളെ നോക്കി നെടുവീര്‍പ്പിടാനേ കഴിയൂ.

‘ഞങ്ങള്‍ക്കെല്ലാം അറിയാം. ഇന്നു കാണുന്ന ആളും ആരവുമൊക്കെ നാളെ അവസാനിക്കും. ഞങ്ങള്‍ ഒറ്റയ്‌ക്കാകും. ദുരന്ത ഭൂമിയിലേക്കു തിരിച്ചുപോകാന്‍ അവിടെയൊന്നുമില്ല. ഇനിയെങ്ങനെ ജീവിക്കുമെന്നോര്‍ത്ത് ഉറക്കമില്ലാ രാത്രികളാണ്, ഇവര്‍ പറയുന്നു.

സ്വദേശികള്‍ക്കു പുറമേ നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. ഇവരില്‍ മുമ്പുണ്ടായിരുന്ന പലരെയും കാണാതെയുമായി. ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാകുകയും ഒരാള്‍ മരിച്ചെന്നുമാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. കാണാതായവരുടെ നാട്ടിലെ കുടുംബാംഗങ്ങളോടു മറുപടി പറയാന്‍ പോലും പറ്റുന്നില്ല രക്ഷാപ്രവര്‍ത്തകര്‍ക്ക്. ഇന്നല്ലെങ്കില്‍ നാളെ അവരെ ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെ ബന്ധുക്കള്‍.

വര്‍ഷങ്ങളായി നാടുവിട്ടെത്തി മലമുകളില്‍ അധ്വാനിച്ചു സമ്പാദിച്ചതെല്ലാം ഉരുള്‍ കൊണ്ടുപോയി. ഇനി നാട്ടിലേക്ക് എങ്ങനെ പോകും? ഇവിടെ നിന്നാല്‍ എങ്ങനെ ജീവിക്കും? ഇതാണ് ഇവിടെയുള്ളവരുടെ ആശങ്ക. ജീവിക്കാന്‍ ഒരിടം വേണം, തല ചായ്‌ക്കാന്‍ ആര്‍ഭാടമൊന്നുമില്ലാത്ത ഒരു കൂര വേണം, ഇത് ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ അവകാശവും ആവശ്യവുമല്ല, അധികൃതരോടുള്ള അപേക്ഷയാണ്…

 

Tags: RescueWayanadlandslideWayanad disaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Local News

പുഴയിൽ ഒഴുക്കിൽപ്പെട്ട 50 കാരിയുടെ ജീവൻ രക്ഷിച്ച പെൺകുട്ടിക്ക് നാടിന്റെ ആദരവ്

തോളെല്ലിന് പരിക്കേറ്റ മുഹമ്മദ് അഫ്‌സാന്‍, കാലിന് പരിക്കേറ്റ് വിശ്രമിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി സര്‍വ്വശക്തിപുരം ബിനു
Thiruvananthapuram

ബിനു അങ്കിളേ…. എന്ന വിളി; മറ്റൊന്നും ചിന്തിച്ചില്ല, സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് ബിജെപി സ്ഥാനാര്‍ത്ഥി

India

“ഇതെന്റെ പുനർജന്മം”; സുഡാനിൽ ബന്ദിയാക്കപ്പെട്ട ഒഡീഷക്കാരൻ തിരിച്ചെത്തി, സ്വാഗതം ചെയ്ത് മുഖ്യമന്ത്രി മോഹൻ ചരൺ മാജി

വയനാട് ദുരിതാശ്വാസനിധിയിലേക്ക് സഹായധനം തിയോസഫിക്കല്‍ സൊസൈറ്റി ഇന്ത്യന്‍ സെക്ഷന്‍ പ്രസിഡന്റ് പ്രദീപ്. എച്ച്. ഗോഹില്‍ ദേശീയ സേവാഭാരതി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സുരേഷിന് കൈമാറുന്നു
Kerala

വയനാട് ദുരന്തം: ദേശീയ സേവാഭാരതിക്ക് പിന്തുണയുമായി തിയോസഫിക്കല്‍ സൊസൈറ്റി

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.