Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഗില്‍ ധീരസ്മൃതി: പാകിസ്ഥാന്‍ എത്ര തോറ്റാലും പഠിക്കാത്ത രാജ്യം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 11:33 pm IST
inIndia

ദ്രാസ് (ലഡാക്ക്): ധീരസ്മൃതികളില്‍ ആവേശഭരിതമായി ദ്രാസ്. ചതിയുടെ കാഞ്ചിവലിച്ച ശത്രുപ്പടയെ നേര്‍ക്കുനേര്‍ പോരാടിത്തോല്പിച്ച വീരസൈനികരുടെ വിജയസ്മരണകള്‍ക്ക് മുന്നില്‍ നമസ്‌കരിച്ച് രാജ്യം. ലഡാക്കിലെ ദ്രാസില്‍ കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ സൈനികര്‍ക്കും പോരാളികളുടെ കുടുംബങ്ങള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഭീകരതയുടെ യജമാനന്മാര്‍ക്ക് നേരിട്ട് കേള്‍ക്കാവുന്ന മണ്ണില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചാണ് പ്രധാനമന്ത്രി പാകിസ്ഥാന് താക്കീത് നല്കിയത്. കാല്‍നൂറ്റാണ്ടിന് മുമ്പ് നമ്മുടെ സൈനികര്‍ നേടിയത് യുദ്ധവിജയം മാത്രമല്ല, സത്യത്തിന്റെയും പ്രതിരോധത്തിന്റെയും ശക്തിയുടെയും അതിരില്ലാത്ത പ്രകടനം കൂടിയാണ്. പാകിസ്ഥാന്റെ ചതിക്കെതിരായ വിജയമാണ് നമ്മള്‍ നേടിയത്. കാലമെത്ര കടന്നുപോയാലും അമരബലിദാനികളെപ്പറ്റിയുള്ള ഓര്‍മ്മകള്‍ മായില്ല, മരിക്കില്ല…, യൂദ്ധവിജയത്തിന് കരുത്ത് പകര്‍ന്ന് ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ കുടുംബാംഗങ്ങളെ സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി പറഞ്ഞു.

കാര്‍ഗിലിലെ വീരന്മാരോട് രാജ്യം എക്കാലവും കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി എത്ര തോറ്റാലും പഠിക്കാത്ത രാജ്യമാണ് പാകിസ്ഥാനെന്ന് ചൂണ്ടിക്കാട്ടി. തോല്‍വിയുടെ മാത്രം ചരിത്രമാണ് നിങ്ങളുടേത്. ഭീകരവാദം ഉപയോഗിച്ച് ഭാരതത്തോട് പാകിസ്ഥാന്‍ നിഴല്‍യുദ്ധം നടത്തുകയാണ്. നിങ്ങള്‍ക്ക് ഭാരതത്തെ ജയിക്കാനാവില്ല. എല്ലാത്തരം ഭീകരതയെയും ഭാരതം അവസാനിപ്പിക്കുക തന്നെ ചെയ്യും, ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ധീരബലിദാനികളുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണമിച്ചതിന് ശേഷം മോദി പറഞ്ഞു.

മഞ്ഞുകാലത്തടക്കം ലഡാക്കിനെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ നിര്‍മ്മിക്കുന്ന നാലുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഷിങ്കുണ്‍ലാ തുരങ്കത്തിനു വേണ്ടിയുള്ള ‘ആദ്യ സ്ഫോടനം’ പ്രധാനമന്ത്രി നിര്‍വഹിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാരും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി അവര്‍ക്കൊപ്പം ചിത്രങ്ങളും എടുത്തു. യുദ്ധമ്യൂസിയത്തിലും അദ്ദേഹം സന്ദര്‍ശനം നടത്തി. യുദ്ധകാലത്ത് ബിജെപി ചുമതലയിലിരിക്കെ സൈനികര്‍ക്ക് പിന്തുണയുമായി കാര്‍ഗിലില്‍ എത്തിയ അനുഭവങ്ങള്‍ മോദി പങ്കുവച്ചു. ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബി.ഡി. ശര്‍മ, പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ്, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, മൂന്നു സൈനിക മേധാവിമാര്‍ എന്നിവര്‍ കാര്‍ഗിലിലെ ചടങ്ങില്‍ പങ്കെടുത്തു. ദല്‍ഹിയില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, പ്രതിരോധമന്ത്രി രാജ്നാഥ്സിങ് എന്നിവര്‍ കാര്‍ഗില്‍ വിജയദിവസ ചടങ്ങില്‍ പങ്കെടുത്തു. ദല്‍ഹിയിലെ യുദ്ധസ്മാരകത്തിലെ അമര്‍ജവാന്‍ ജ്യോതിയിലും രാജ്യമെങ്ങുമുള്ള സൈനിക കേന്ദ്രങ്ങളിലും കാര്‍ഗില്‍ വിജയാഘോഷങ്ങള്‍ നടന്നു.

Tags: pakistanNarendra ModiKargil
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

India

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

World

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.