Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിഎംഎസ് പകര്‍ന്നത് സമന്വയത്തിന്റെ സന്ദേശം: ദത്താത്രേയ ഹൊസബാളെ

ബിഎംഎസ് സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 12:27 am IST
inIndia
ഭോപാലിലെ രവീന്ദ്ര ഭവനില്‍ ബിഎംഎസ് സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടന സഭയില്‍ സ്മരണിക പ്രകാശനം ചെയ്തപ്പോള്‍

ഭോപാലിലെ രവീന്ദ്ര ഭവനില്‍ ബിഎംഎസ് സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടന സഭയില്‍ സ്മരണിക പ്രകാശനം ചെയ്തപ്പോള്‍

ഭോപാല്‍: അവകാശങ്ങള്‍ കര്‍ത്തവ്യനിര്‍വഹണത്തിനുള്ള അവസരമാക്കി മാറ്റിയ സംഘടനയാണ് ഭാരതീയ മസ്ദൂര്‍ സംഘ് എന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

ദേശത്തിനും ലോകത്തിനും വേണ്ടി ചിന്തിക്കുന്ന തൊഴിലാളി സമൂഹത്തെയാണ് ബിഎംഎസ് വളര്‍ത്തിയത്. ഇടത് സംഘടനകള്‍ വര്‍ഗസംഘര്‍ഷത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ സമന്വയത്തിന്റെ കുടുംബഭാവന തൊഴിലാളികളില്‍ സൃഷ്ടിക്കുകയാണ് ബിഎംഎസ് ചെയ്തത്, സര്‍കാര്യവാഹ് പറഞ്ഞു. ഭോപാല്‍ രവീന്ദ്ര ഭവനില്‍ ബിഎംഎസ് സപ്തതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരികവും സാമ്പത്തികവുമായ വെല്ലുവിളികളില്‍ നിന്ന് തലമുറകളെ മോചിപ്പിക്കുന്ന പ്രവര്‍ത്തനം ബിഎംഎസ് ഏറ്റെടുക്കണം. അതിപുരോഗമനവാദത്തിന്റെ മറ പിടിച്ച് കള്‍ച്ചറല്‍ കമ്മ്യൂണിസ്റ്റുകള്‍ നമ്മുടെ സാംസ്‌കാരിക ജീവിതത്തിന് മേല്‍ അവമതിപ്പ് സൃഷ്ടിക്കുന്നു. മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ലാതാകുന്നു. മനുഷ്യകുലത്തെയാകെ സംഘടിപ്പിച്ച് ഒന്നെന്ന ഭാവം എല്ലാവരിലും സൃഷ്ടിക്കണം. തൊഴിലാളി യന്ത്രത്തിന്റെ അടിമയല്ല, യന്ത്രം തൊഴിലാളിയുടെ സേവകനാകണം. വികലമായ വികസനരീതികളല്ല, പ്രകൃതിയെ സംരക്ഷിക്കുന്ന ഭാവാത്മകമായ വികസനമാതൃകകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്‌ക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

രാഷ്‌ട്രഹിതത്തിന് വേണ്ടി സ്വാര്‍ത്ഥത്തെ ബലി കഴിക്കുന്ന ഭാരതീയ ഭാവമാണ് ദത്തോപന്ത് ഠേംഗ്ഡി ബിഎംഎസിലൂടെ മുന്നോട്ടുവച്ചത്. 1920ല്‍ സ്വാതന്ത്ര്യസമരകാലത്ത് ആഗോള സാമ്പത്തിക സാമ്രാജ്യവാദത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാന്‍ പ്രമേയം ആവശ്യമാണെന്ന് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ പറഞ്ഞു. ബിഎംഎസിന്റെ ബീജം ഈ പ്രസ്താവത്തിലുണ്ട്. ഭാരതം സ്വതന്ത്രമാകുന്നത് ലോകത്തിന്റെ മംഗളത്തിന് വേണ്ടിയാണ്. ഭാരതം സശക്തമാകുന്ന് ഇരുട്ടില്‍ നിന്ന് ലോകത്തെ പ്രകാശത്തിലേക്ക് നയിക്കുന്നതിനാണ്. ബിഎംഎസിന്റെ ആശയധാര ഈ മണ്ണിലുദിച്ച ആധ്യാത്മിക സുഗന്ധത്താല്‍ പൂരിതമാണ്. ബിഎംഎസ് ലോകത്തെ മുന്‍നിര്‍ത്തിയാണ് അതിന്റെ ആശയവിചാരധാര മുന്നോട്ടുകൊണ്ടുപോകുന്നത് എന്നതിന്റെ അടയാളമാണ് സംഘടനയോടനുബന്ധിച്ച് ആരംഭിച്ച സര്‍വപന്ഥ് സമാദാര്‍ മഞ്ചും പര്യാവരണ്‍ മഞ്ചും തൊഴിലാളികള്‍ അവരവരുടെ വീടിനുള്ളില്‍ വ്യത്യസ്ത സമ്പ്രദായങ്ങളും ആചാരങ്ങളും പിന്തുടരുന്നവരാകും. എന്നാല്‍ തൊഴിലിടങ്ങളില്‍ അവരൊന്നാണ്. ഈ കാഴ്ചപ്പാടിലൂന്നിയ പ്രവര്‍ത്തനമാണ് ബിഎംഎസ് മുന്നോട്ടുവയ്‌ക്കുന്നത്.

സംഘടനയ്‌ക്ക് കാരണമായിത്തീര്‍ന്ന ദര്‍ശനങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല എന്ന പ്രതിജ്ഞയാണ് എഴുപതാം വര്‍ഷത്തില്‍ ഓരോരുത്തരും എടുക്കേണ്ടത്. ചോരയും വിയര്‍പ്പുമൊഴുക്കി സംഘടനയെ വളര്‍ത്തിയവരോട് കൃതജ്ഞതയുള്ളവരാകണം. ലോകത്തെ ഏറ്റവും വലിയ സംഘടനയാണെന്നത് ആഹ്ലാദകരമാണ്, എന്നാല്‍ അതേ സമയം സമാജത്തോടും രാഷ്‌ട്രത്തോടുമുള്ള കര്‍ത്തവ്യത്തെക്കുറിച്ച് സദാ ജാഗരൂകരാകാണം. സമന്വയത്തിന്റെ കുടുംബഭാവം വര്‍ത്തമാനകാലത്തിന് പകരാന്‍ സാധിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ പ്രഭാഷണം നടത്തി. ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്മയ് പാണ്ഡ്യ അധ്യക്ഷത വഹിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന തൊഴില്‍ മന്ത്രി പ്രഹ്ലാദ് പട്ടേല്‍, ബിഎംഎസ് ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ, ഉപാധ്യക്ഷ നീതാ ചൗബെ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: BMSRSS Sarkaryawah Dattatreya HosabaleBharatiya Mazdoor Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക സര്‍വകലാശാലയില്‍ വഴിവിട്ട ബന്ധു, കരാര്‍ നിയമനങ്ങള്‍: സര്‍ക്കാര്‍ ഉത്തരവ് അനുകൂല സംഘടനകള്‍ തന്നെ അട്ടിമറിക്കുന്നു – ബിഎംഎസ്

Kerala

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു
India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

India

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.